HOME
DETAILS

മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് ജോലി; കടുത്ത വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ

  
Web Desk
October 27, 2025 | 6:17 PM

former bjp mla raghavendra pratap made a controversial hate speech offering jobs to hindu youths who bring muslim girls

ലക്‌നൗ: മുസ്‌ലിങ്ങള്‍ക്കെതിരെ കടുത്ത വിദ്വേശ പ്രസംഗവുമായി ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ്. മുസ്‌ലിം പെണ്‍കുട്ടികളെ കൊണ്ടുവരുന്ന ഹിന്ദു യുവാക്കള്‍ക്ക് പ്രതിഫലമായി ജോലി നല്‍കുമെന്നാണ് ഡൊമരിയഗഞ്ചിലെ മുന്‍ ബിജെപി എംഎല്‍എ രാഘവേന്ദ്ര പ്രതാപിന്റെ വാഗ്ദാനം. പ്രസംഗത്തിന്റെ വീഡിയോ പുറത്തായതോടെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്. 

ജനക്കൂട്ടത്തെ അഭിസംബോധനം ചെയ്ത് സംസാരിക്കവെയാണ് രാഘവേന്ദ്രയുടെ വിദ്വേഷ പരാമര്‍ശം. മുസ് ലിം പെണ്‍കുട്ടിയെ കൊണ്ടുവരുന്ന ഹിന്ദു ആണ്‍കുട്ടികള്‍ക്ക് ഞങ്ങള്‍ ഒരു ജോലി തയ്യാറാക്കി നല്‍കുമെന്ന് ഇയാള്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

വീഡിയോ വൈറലായതിന് പിന്നാലെ ആംആദ്മി ദേശീയ വക്താവ് സഞജയ് സിങ് പ്രതിഷേധവുമായി രംഗത്തെത്തി. രാഘവേന്ദ്രയുടെ ആഹ്വാനം കുറ്റകൃത്യത്തിലേക്കുള്ള നേരിട്ടുള്ള പ്രേരണ ആണെന്നും പൊലിസ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപി പൊലിസ് നിസാര കേസുകള്‍ക്ക് മുസ് ലിങ്ങളെ അറസ്റ്റ് ചെയ്യുന്നു. എന്നാല്‍ ഹിന്ദു നേതാക്കള്‍ അക്രമത്തിന് പ്രേരിപ്പിക്കുമ്പോള്‍ അത് മറച്ച് വെക്കുകയും ചെയ്യുന്നു. ഒരു നേതാവ് തട്ടിക്കൊണ്ട് പോകലിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും പരസ്യമായി പ്രേരിപ്പിക്കുകയാണെങ്കില്‍ അതില്‍ നിയമനടപടി സ്വീകരിക്കണം. അയാളെ ഉടന്‍ അറസ്റ്റ് ചെയ്യണം. സഞജയ് സിങ് എക്‌സില്‍ കുറിച്ചു. 

Former BJP MLA Raghavendra Pratap of Domariyaganj, UP, made a controversial hate speech, offering jobs to Hindu youths who bring Muslim girls.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പധാനമന്ത്രി തൊഴില്‍ ദായ പദ്ധതിയുടെ പേരില്‍ 1.5 കോടി തട്ടി; യുവതി പിടിയില്‍

National
  •  3 hours ago
No Image

കുവൈത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു; ഈ വർഷം മാത്രം പണം നഷ്ടപ്പെട്ടത് 700-ലധികം പേർക്ക്

Kuwait
  •  4 hours ago
No Image

പിഎം ശ്രീ പദ്ധതി പിൻവലിക്കക്കണം; ബുധനാഴ്ച്ച യുഡിഎസ്എഫിന്റെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  4 hours ago
No Image

കൊലപാതകക്കേസിൽ പിടിക്കപ്പെട്ട പ്രതിയുടെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  4 hours ago
No Image

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരകീരിച്ചു; പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ശക്തമാക്കാൻ നിർദേശം

Kerala
  •  4 hours ago
No Image

പോരാട്ടം ഇനി മറ്റൊരു ടീമിനൊപ്പം; രാജസ്ഥാനെതിരെ കളിക്കാനൊരുങ്ങി സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  5 hours ago
No Image

വോട്ടര്‍ പട്ടിക പരിഷ്‌കരണം; പ്രതിരോധിക്കാന്‍ തമിഴ്‌നാട്; സര്‍വകക്ഷി യോഗം വിളിച്ച് സ്റ്റാലിന്‍

National
  •  5 hours ago
No Image

ഇന്റർ മയാമിക്കൊപ്പം പുതിയ കരാറിൽ ഒപ്പുവെക്കാനുള്ള കാരണം അതാണ്: മെസി

Football
  •  5 hours ago
No Image

പ്രവാസികൾക്കായി പുതിയ പാസ്‌പോർട്ട് പോർട്ടൽ; പുതിയ വെബ്സൈറ്റ് വഴി യുഎഇയിൽ നിന്നുതന്നെ ഇ-പാസ്‌പോർട്ടിനായി അപേക്ഷിക്കാം

uae
  •  5 hours ago
No Image

വീണ്ടും കോളറ ഭീതി; എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു; ഈ വര്‍ഷത്തെ മൂന്നാമത്തെ കേസ്

Kerala
  •  5 hours ago