പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചത് എല്ലാം ആലോചിച്ച്; എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് പ്രതിഷേധം അതിരുകടന്നെന്നും വി.ശിവന്‍ കുട്ടി
കൊല്ലം: പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാരിനെതിരായ എ.ഐ.വൈ.എഫ് - എ.ഐ.എസ്.എഫ് പ്രതിഷേധത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്രതിഷേധം അതിരുകടന്നെന്ന് ശിവന്‍ കുട്ടി കുറ്റപ്പെടുത്തി. എല്ലാം ആലോചിച്ചിട്ടാണ് പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒപ്പിട്ട ശേഷം മരവിപ്പിക്കുന്നത് പ്രയോഗികമാണോ. ഫണ്ട് വാങ്ങിയ ശേഷം പദ്ധതി നടപ്പാക്കാതിരിക്കാന്‍ പറ്റുമോയെന്നും മന്ത്രി ചോദിച്ചു. കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്ന് പറഞ്ഞ ശിവന്‍ കുട്ടി മന്ത്രി ഇടപെട്ട് ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
പി.എം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് ഈയിടെ ശിവന്‍കുട്ടി പറഞ്ഞിരുന്നു. പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും കേരളത്തില്‍ ഇത് നടപ്പാക്കില്ലെന്നും അതിനെ കുറിച്ച് കൂടുതല്‍ ഉത്കണ്ഠ വേണ്ടതില്ലെന്നുമാണ് അന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
''നമുക്ക് ശരിയല്ലെന്ന് തോന്നുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏത് പദ്ധതികളെയും നാം എതിര്‍ക്കും. പിഎം ശ്രീ എന്നത് കേരളത്തിലെ സ്‌കൂളുകള്‍ക്ക് അനിവാര്യമായ സംഗതിയല്ല. എന്നാല്‍ 47 ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അവരെ ബാധിക്കുന്ന വിഷയമാണ്. വിദ്യാര്‍ഥികളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പട്ടികജാതിയില്‍ പെട്ടവര്‍ക്കും അര്‍ഹമായ 1500 കോടി രൂപ വേണ്ടെന്ന് വെക്കേണ്ടതുണ്ടോ എന്നതാണ് ഇവിടെ ആലോചിക്കാനുള്ളത്. അവര്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ല'' എന്നായിരുന്നു അന്ന് മന്ത്രി നല്‍കിയ വിശദീകരണം.
kerala education minister v shivankutty stated that the decision to sign the pm shri scheme was taken after thorough consideration. he criticized the aiyf and aisf protests, saying they were excessive and unnecessary. the minister emphasized that the government acted in the best interest of the state’s education sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."