ജോലി കഴിഞ്ഞ് മടങ്ങവേ ഷോറൂം ജീവനക്കാരിക്ക് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം; രണ്ട് പ്രതികൾ പിടിയിൽ
ഭുവനേശ്വർ: സുബർണാപുർ ജില്ലയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. മുഖംമൂടി ധരിച്ചെത്തിയ പ്രതികൾ യുവതിയെ നിർബന്ധിച്ച് ലഹരിമരുന്ന് നൽകി മയക്കിയ ശേഷമാണ് റോഡിന് വശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമണം നടത്തിയത്. കേസിൽ പൊലിസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.
ഒഡീഷയിലെ സുബർണാപുർ ജില്ലയിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം യുവതിയെ ഒരുതരം സ്പ്രേ ഉപയോഗിച്ച് മയക്കുമരുന്ന് നൽകി യുവതിയെ മയക്കിയ ശേഷം വലിച്ചിഴച്ച് റോഡിന്റെ വശത്തേക്ക് മാറ്റുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.
യുവതിക്ക് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ബിരാമഹരാജ്പുർ സബ് ഡിവിഷനൽ പൊലിസ് ഓഫിസർ (SDPO) ഹേമന്ത് റാവുവിന്റെ നേതൃത്വത്തിൽ നടന്ന സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ട് പേർ അറസ്റ്റിലായത്.SDPO ഹേമന്ത് റാവുവിന്റെ റിപ്പോർട്ട് അനുസരിച്ച്, കേസിൽ ഒരു പ്രതിയെക്കൂടി കണ്ടെത്താനുണ്ട്.
"ആവശ്യമായ എല്ലാ തെളിവുകളും ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്. യുവതിക്ക് നീതി ഉറപ്പാക്കാൻ ശക്തമായ നടപടികളുമായി മുന്നോട്ട് പോകും. ഇരയ്ക്ക് നിലവിൽ വൈദ്യസഹായവും കൗൺസലിങ്ങും നൽകുന്നുണ്ട്," ഹേമന്ത് റാവു അറിയിച്ചു.മയക്കുമരുന്ന് ഉപയോഗിച്ച് ഇരയെ നിസ്സഹായയാക്കിയ ശേഷമുള്ള ഈ ക്രൂരകൃത്യം പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. മൂന്നാമത്തെ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലിസ് ഊർജ്ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."