പൊലിസും കവർച്ചാസംഘവും തമ്മിൽ ഏറ്റുമുട്ടൽ; സഊദിയിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു
റിയാദ്/റാഞ്ചി: സഊദിയിലെ ജിദ്ദയിൽ പൊലിസും കൊള്ളസംഘവും തമ്മിലുണ്ടായ വെടിവയ്പ്പിൽ ജാർഖണ്ഡ് സ്വദേശിയായ 26 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഗിരിദിഹ് ജില്ലയിലെ ദുമ്രി ബ്ലോക്കിൽ നിന്നുള്ള വിജയ് കുമാർ മഹാതോ എന്ന യുവാവാണ് ഒക്ടോബർ 16-ന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. വിജയ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി ജാർഖണ്ഡ് തൊഴിൽ വകുപ്പ് സഊദി അറേബ്യയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഒരു പ്രവാസി തൊഴിലാളിയുടെ മരണത്തെക്കുറിച്ചും മൃതദേഹം തിരികെ കൊണ്ടുവരാനുള്ള അപേക്ഷയെക്കുറിച്ചും ഗിരിദിഹിൽ നിന്ന് വകുപ്പിന് വിവരം ലഭിച്ചതായി തൊഴിൽ വകുപ്പിന് കീഴിലുള്ള മൈഗ്രന്റ് കൺട്രോൾ സെല്ലിലെ ടീം ലീഡർ ശിഖ ലക്ര പിടിഐയോട് വ്യക്തമാക്കി. “ഞങ്ങൾ ഉടൻ തന്നെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും മൃതദേഹം ജാർഖണ്ഡിലെ ജന്മനാട്ടിലേക്ക് കൊണ്ടുവരുന്നതിനുമായി ജിദ്ദ പൊലിസ് അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്,” ലക്ര പറഞ്ഞു.
ഗിരിധി ജില്ലയിലെ ദുദ്പാനിയ ഗ്രാമത്തിൽ നിന്നുള്ള വിജയ് കുമാർ മഹാതോ കഴിഞ്ഞ ഒമ്പത് മാസമായി ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി സഊദിയിൽ ജോലി ചെയ്യുകയായിരുന്നു.
പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന സാമൂഹിക പ്രവർത്തകനായ സിക്കന്ദർ അലിയാണ് മരണവിവരം സ്ഥിരീകരിച്ചത്. ഒക്ടോബർ 16-ന് വിജയ് കുമാർ ഭാര്യ ബസന്തി ദേവിക്ക് വാട്ട്‌സ്ആപ്പിൽ ഒരു വോയ്‌സ് സന്ദേശം അയച്ചിരുന്നു. ഒരു ഏറ്റുമുട്ടലിൽ താൻ കുടുങ്ങിയെന്നും പരുക്കേറ്റെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നതായി അലി അറിയിച്ചു.
സന്ദേശം ലഭിച്ച ഉടൻ തന്നെ ഭാര്യ ഭർതൃവീട്ടുകാരെ വിവരമറിയിച്ചെങ്കിലും, വിജയ് ചികിത്സയിലാണെന്ന ധാരണയിലായിരുന്നു കുടുംബം. എന്നാൽ, ഒക്ടോബർ 24-ന് അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനം വെടിവയ്പ്പിൽ യുവാവ് മരിച്ചതായി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. ജിദ്ദ പൊലിസും ഒരു കൊള്ളസംഘവും തമ്മിലുള്ള വെടിവയ്പ്പായിരുന്നു ഇതെന്നും സിക്കന്ദർ അലി കൂട്ടിച്ചേർത്തു.
മൃതദേഹം നാട്ടിലെത്തിക്കാനും യുവാവിന്റെ കുടുംബാംഗങ്ങൾക്ക് സഊദി അധികൃതരിൽ നിന്ന് നഷ്ടപരിഹാരം ഉറപ്പാക്കാനും സംസ്ഥാന തൊഴിൽ വകുപ്പിനെയും ഗിരിദിഹ് ജില്ലാ ഭരണകൂടത്തെയും ബന്ധപ്പെട്ടതായി സാമൂഹിക പ്രവർത്തകൻ വ്യക്തമാക്കി.
tragic death of 26-year-old vijay kumar mahato from jharkhand's giridih in jeddah crossfire on october 16; caught between police and extortion gang while at work. jharkhand labour dept coordinates with indian embassy for body return and compensation amid migrant worker concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."