കെ.എസ് ശബരീനാഥന്‍ കവടിയാറില്‍ മത്സരിക്കും: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ കച്ചമുറുക്കി കോണ്‍ഗ്രസ്. 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ശബരീനാഥ് കവടിയാറില്‍ മത്സരിക്കും.കോണ്‍ഗ്രസ് സീനിയര്‍ അംഗം ജോണ്‍സണ്‍ ജോസഫ് ഉള്ളൂരില്‍ മത്സരിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയന്‍ വാഴുതക്കാട് വാര്‍ഡില്‍. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടട വാര്‍ഡിലും പേരൂര്‍ക്കടയില്‍ ജി മോഹനന്‍ (പേരൂര്‍ക്കട മോഹനന്‍), വട്ടിയൂര്‍ക്കാവില്‍ ഉദയകുമാര്‍ എസ് , പാളയത്ത് എസ് ഷേര്‍ളി, പേട്ടയില്‍ ഡി അനില്‍കുമാര്‍ എന്നിങ്ങനെ 48 പേരെയാണ് സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്.
101 വാർഡിലേക്കുമുള്ള സ്ഥാനാർഥി പട്ടിക മറ്റന്നാൾ പുറത്തുവിടും. ഘടകകക്ഷികളുമായി ആലോചിച്ച് ബാക്കി സീറ്റുകളുടെ സ്ഥാനാർഥി പട്ടിക പുറത്തുവിടുമെന്ന് കെ മുരളീധരൻ പറഞ്ഞു. ജനകീയ വിചാരണ ജാഥ നാളെ മുതൽ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജാഥ ഉദ്ഘാടനം ചെയ്യും.
അതേസമയം മേയര്‍ സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന് പറയുന്നില്ലെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. പത്ത് സീറ്റില്‍ നിന്ന് 51ല്‍ എത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും കഴിഞ്ഞ തവണ 86 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു. ഏകകണ്ഠമായാണ് പട്ടിക തീരുമാനിച്ചതെന്നും പോരായ്മയുണ്ടെങ്കില്‍ അടുത്ത പട്ടികയില്‍ പരിഗണനയുണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."