HOME
DETAILS

പൊന്നുംവിലയുള്ള സൂപ്പർതാരം പുറത്തേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഹൈദരാബാദ്

  
November 05, 2025 | 1:23 PM

Sunrisers Hyderabad are reportedly planning to release South African batsman Heinrich Klaasen ahead of the 2026 IPL

2026 ഐപിഎല്ലിന് മുന്നോടിയായി സൺറൈസേഴ്‌സ് ഹൈദരാബാദ് സൗത്ത് ആഫ്രിക്കൻ വെടിക്കെട്ട് ബാറ്റർ ഹെൻറിച്ച് ക്ലാസനെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഡിസംബറിൽ നടക്കുന്ന താരലേലത്തിൽ സൗത്ത് ആഫ്രിക്കൻ താരം പങ്കെടുക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 2025 ഐപിഎല്ലിന് മുന്നോടിയായി ക്ലാസനെ 23 കോടി രൂപക്കായിരുന്നു ഹൈദരാബാദ് നിലനിർത്തിയത്. നിലവിൽ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ വിദേശ താരം കൂടിയാണ് ക്ലാസൻ. 

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു ഓറഞ്ച് ആർമിക്ക് വേണ്ടി ക്ലാസൻ നടത്തിയത്. 487 റൺസാണ് താരം ഹൈദെരാബാദിനൊപ്പം കഴിഞ്ഞ സീസണിൽ അടിച്ചുകൂട്ടിയത്. 44.27 എന്ന മികച്ച ശരാശരിയിലും 172.69 സ്ട്രൈക്ക് റേറ്റിലും ആണ് താരം ബാറ്റ് വീശിയത്. കഴിഞ്ഞ മൂന്ന് സീസണിലും താരം ഹൈദെരാബാദിനൊപ്പം 400 റൺസിന്‌ മുകളിൽ റൺസ് സ്കോർ ചെയ്തിട്ടുണ്ട്. എന്നാൽ സമീപകാലങ്ങളിൽ നടന്ന ലീഗുകളിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ സൗത്ത് ആഫ്രിക്കൻ താരത്തിന് സാധിച്ചിരുന്നില്ല. മേജർ ലീഗ് ക്രിക്കറ്റ്, എസ്എ ടി-20, ദി ഹണ്ട്രഡ് എന്നീ ടൂർണമെന്റുകളിൽ നിറംമങ്ങിയ പ്രകടനമാണ് താരം നടത്തിയത്. 

അതേസമയം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷാനും ഹൈദരാബാദ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. കിഷാനെ സ്വന്തമാക്കാൻ മുംബൈ ഇന്ത്യൻസ് ആഗ്രഹിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. താരത്തെ വീണ്ടും മുംബൈയിൽ എത്തിക്കാനായി സൺറൈസേഴ്സ് ഹൈദരാബാദുമായി ടീം ചർച്ച നടത്തിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്.  മുംബൈക്ക് പുറമേ ഇഷാനെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളും രംഗത്തുണ്ടെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. 

മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസിൽ നിന്നുമാണ് താരം ഹൈദരാബാദിലെത്തിയത്. 11 കോടിയായിരുന്നു ഓറഞ്ച് ആർമി ഇന്ത്യൻ വിക്കറ്റ് കീപ്പറെ സ്വന്തമാക്കിയത്. 2025 ഐപിഎല്ലിൽ ഹൈദെരാബാദിനായുള്ള ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടിയായിരുന്നു ഇഷാൻ കിഷൻ തിളങ്ങിയത്.

രാജസ്ഥാൻ റോയൽസിനെതിരെയുള്ള ആദ്യ മത്സരത്തിൽ . 47 പന്തിൽ പുറത്താവാതെ 106 റൺസ് നേടിയായിരുന്നു ഇഷാന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. 11 ഫോറുകളും ആറ് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഈ സെഞ്ച്വറി നേടിയതോടെ ഹൈദരാബാദിനായി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഇഷാൻ കിഷൻ സ്വന്തമാക്കിയിരുന്നു. 

Sunrisers Hyderabad are reportedly planning to release South African batsman Heinrich Klaasen ahead of the 2026 IPL. Hyderabad retained Klaasen for Rs 23 crore ahead of the 2025 IPL. Klaasen is currently the most expensive foreign player in the IPL.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉംറ നിർവഹിക്കാനായി പോകുന്ന യുഎഇയിലെ താമസക്കാർ അറിഞ്ഞിരിക്കേണ്ട 6 സുപ്രധാന നിയമങ്ങൾ

uae
  •  3 hours ago
No Image

ടി-20യിലെ വമ്പൻ നാഴികക്കല്ലിനരികെ സഞ്ജു; കളത്തിലിറങ്ങിയാൽ പിറക്കുക ഐതിഹാസിക നേട്ടം

Cricket
  •  3 hours ago
No Image

ഇനി ഓട്ടം മൈതാനത്തേക്ക്: ക്രിക്കറ്റ് ടീമുമായി കെഎസ്ആർടിസി വരുന്നു

Kerala
  •  3 hours ago
No Image

മുഖ്യമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി കുവൈത്ത്; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ

Kuwait
  •  3 hours ago
No Image

റെക്കോർഡ് വളർച്ചയിൽ ഇത്തിഹാദ്; നാല് പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂടി പ്രഖ്യാപിച്ചു

uae
  •  3 hours ago
No Image

'ടി20യിൽ ഇന്ത്യയുടെ പ്രധാന ബാറ്റർ അവനാണ് ശരിക്കും റൺമെഷീൻ'; ഇന്ത്യൻ ഓപ്പണറെ പ്രകീർത്തിച്ച് ഓസീസ് ഇതിഹാസം

Cricket
  •  3 hours ago
No Image

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; എംവിഡി നടപടിയെടുത്തു, മൂന്ന് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

നാട്ടിലെത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ല​ഗേജ് എത്തിയില്ല; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ ആശങ്കയിൽ

uae
  •  4 hours ago
No Image

82 വർഷം കഠിന തടവ്, 3.5 ലക്ഷം പിഴ; സഹോദരിമാരെ പീഡിപ്പിച്ച യുവാവിന് കുന്നംകുളം പോക്സോ കോടതിയുടെ ശിക്ഷ

crime
  •  4 hours ago
No Image

പാലക്കാട്ട് ബൈക്കും വാനും കൂട്ടിയിടിച്ചു; സബ് ജില്ലാ കലോത്സവത്തിനെത്തിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago