HOME
DETAILS

യുഎസിൽ ട്രംപ് വിരുദ്ധ വികാരം ശക്തം: ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾക്ക് വൻ മുന്നേറ്റം, പ്രമുഖർക്ക് കനത്ത തിരിച്ചടി

  
Web Desk
November 05, 2025 | 3:23 PM

strong anti-trump sentiment in us democrats make huge gains in midterm elections major figures suffer heavy defeat

സിൻസിനാറ്റി: അമേരിക്കൻ രാഷ്ട്രീയത്തിൽ ട്രംപ് വിരുദ്ധ വികാരം അലയടിക്കുന്നു. രാജ്യമെമ്പാടും നടന്ന ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മുന്നേറ്റം ലോകമെങ്ങും ശ്രദ്ധേയമാവുകയാണ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങളോടുള്ള വിയോജിപ്പുകളുടെ വിധിയെഴുത്തായി തിരഞ്ഞെടുപ്പ് ഫലങ്ങൾ മാറുന്ന കാഴ്ചയാണിത്.

പ്രമുഖർക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് പലയിടത്തും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ വിജയം കണ്ടത്. സിൻസിനാറ്റി മേയർ തിരഞ്ഞെടുപ്പിൽ യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസിൻ്റെ അർദ്ധസഹോദരൻ കോറി ബോമാൻ ഇന്ത്യൻ വംശജനായ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയോട് വലിയ തോൽവി ഏറ്റുവാങ്ങി.

സിൻസിനാറ്റി മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ അഫ്താബ് പുരേവാൽ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് കോറി ബോമാനെ പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത വോട്ടിൻ്റെ 78 ശതമാനവും നേടിയാണ് 42-കാരനായ അഫ്താബ് പുരേവാൽ വിജയിച്ചത്. ഇത് അഫ്താബ് പുരേവാലിൻ്റെ രണ്ടാമത്തെ മേയർ സ്ഥാനമാണ്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ഡെമോക്രാറ്റിക് പാർട്ടിയോടാണ് അദ്ദേഹത്തിന് ആഭിമുഖ്യം.

കുറ്റകൃത്യങ്ങളും പൗരൻ്റെ സുരക്ഷയെ കുറിച്ചുമായിരുന്നു അഫ്താബ് പുരേവാലിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾ. ട്രംപിൻ്റെ കടുത്ത അനുയായിയായ ജെ.ഡി. വാൻസിൻ്റെ അർദ്ധസഹോദരൻ കോറി ബോമാൻ്റെ ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. ലോകം ഉറ്റുനോക്കിയ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ട്രംപിന് വലിയ തിരിച്ചടി നൽകി ഡെമോക്രാറ്റ് സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി ചരിത്ര വിജയം നേടിയതും ട്രംപിന് കനത്ത പ്രഹരമായി.

ന്യൂയോർക്കിൻ്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയർ, ദക്ഷിണേഷ്യൻ വംശജനായ ആദ്യ മേയർ, നഗരത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ഇങ്ങനെ നിരവധി റെക്കോഡുകളുമായാണ് ട്രംപിൻ്റെ കടുത്ത എതിരാളിയായ സൊഹ്‌റാൻ മംദാനിയുടെ വൻവിജയം. സംവിധായിക മീര നായരുടെയും യുഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ.

വിർജീനിയ, ന്യൂജേഴ്‌സി ഗവർണർ തിരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക് പാർട്ടിക്കാണ് വിജയം. സംസ്ഥാനത്തിൻ്റെ ചരിത്രത്തിലെ ആദ്യ വനിതാ ഗവർണറായി ഡെമോക്രാറ്റിക് സ്ഥാനാർഥി അബിഗെയ്ൽ സ്പാൻബെർഗർ വിജയിച്ചു. ന്യൂജേഴ്‌സിയിൽ ഗവർണർ തിരഞ്ഞെടുപ്പിൽ മൈക്കീ ഷെറൽ വിജയിച്ചു.

ട്രംപിൻ്റെ കടുത്ത നയങ്ങളോടുള്ള വിയോജിപ്പ് പ്രകടമാക്കിയ തിരഞ്ഞെടുപ്പിൽ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളിൽ കുടിയേറ്റ വിഭാഗം, മുസ്ലിം മതസ്ഥർ, സ്ത്രീകൾ എന്നിവരുടെ പ്രാതിനിധ്യം ശ്രദ്ധേയമായി. ഈ വിഭാഗങ്ങളുടെ ശക്തമായ പിന്തുണ ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയത്തിന് നിർണായകമായി.

 

 

U.S. elections delivered a major blow to pro-Trump forces, signaling strong anti-Trump voter sentiment. Democrats swept key races, with Indian-origin politicians making historic gains.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജു പുറത്ത്, ക്യാപ്റ്റനായി തിലക് വർമ്മ; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  2 hours ago
No Image

ജിഎസ്ടി വെട്ടിപ്പിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം എന്നത് അവകാശമല്ല; വിവേചനാധികാരം മാത്രം: ഡൽഹി ഹൈക്കോടതി

National
  •  3 hours ago
No Image

മിന്നും ഫോമിലുള്ള സൂപ്പർതാരം പുറത്ത്, പന്ത് തിരിച്ചെത്തി; ഇതാ ലോക ചാമ്പ്യന്മാരെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  3 hours ago
No Image

ദുബൈയിലെ ടാക്സി നിരക്കുകളിൽ മാറ്റം; പീക്ക്-അവർ നിരക്കുകൾ പുനഃക്രമീകരിച്ചു

uae
  •  3 hours ago
No Image

പോക്‌സോ കേസ് ഇര പൊലിസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  3 hours ago
No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയിലേക്ക്; കേസിൽ കോൺഗ്രസ് കക്ഷിചേരും

Kerala
  •  4 hours ago
No Image

അവനേക്കാൾ മികച്ച താരം ഞാനാണ്: വമ്പൻ പ്രസ്താവനയുമായി റൊണാൾഡോ

Football
  •  4 hours ago
No Image

'അവൻ മുറി മുഴുവൻ പ്രകാശിപ്പിച്ച വ്യക്തി'; ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ ഓർമയ്ക്കായി പള്ളി നിർമിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ

uae
  •  4 hours ago
No Image

കോഴിക്കോട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾക്ക് നേരെ കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം; ഉടമയെ തിരിച്ചറിഞ്ഞതായി പൊലിസ്

Kerala
  •  4 hours ago
No Image

ക്രിക്കറ്റിൽ മാത്രമല്ല,ആ കാര്യത്തിലും സ്‌മൃതി തന്നെ മുന്നിൽ

Cricket
  •  4 hours ago