വന്ദേഭാരത് ഉദ്ഘാടന വേളയിലെ ആര്‍.എസ്.എസ് ഗണഗീതം: പിന്‍വലിച്ച വീഡിയോ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയില്‍വേ, കൂടെ ഇംഗ്ലീഷ് പരിഭാഷയും
തിരുവനന്തപുരം: വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ എക്‌സില്‍ നിന്ന് പിന്‍വലിച്ച ഗണഗീത വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ. ഇംഗ്‌ളീഷ് വിവര്‍ത്തനം കൂടെ ഉള്‍പ്പെടുത്തിയാണ് ഇത്തവണ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എറണാകുളം സൗത്ത്- ബെംഗളുരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തിനാണ് വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിച്ചത്. ഫ്‌ളാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാര്‍ഥികള്‍ ട്രെയിനിന് അകത്തുനിന്ന് ഗണഗീതം ആലപിക്കുകയായിരുന്നു. ഇത് ദേശഭക്തി ഗാനമെന്ന വിശേഷണത്തോടെയാണ് ദക്ഷിണ റെയില്‍വേ എക്‌സില്‍ പങ്കുവെച്ചത്. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പിന്നാലെ പോസ്റ്റ് റെയിവേ പിന്‍വലിച്ചു. എന്നാല്‍ ഇപ്പോള്‍ ഇംഗ്ലീഷ് വിവര്‍ത്തനം കൂടി ചേര്‍ത്ത് വീണ്ടും പോസ്റ്റ് ചെയ്തിരിക്കുകയാണ് ദക്ഷിണ റെയില്‍വേ ഗണഗീതത്തിന്റെ വീഡിയോ.
The students of Saraswathi Vidyalaya beautifully performed their school song during the inaugural run of the Ernakulam–Bengaluru Vande Bharat Express pic.twitter.com/uvauXy9e6k
— Southern Railway (@GMSRailway) November 8, 2025
സരസ്വതി വിദ്യാലയത്തിലെ കുട്ടികള്‍ അവരുടെ സ്‌കൂള് ഗീതം അതിമനോഹരമായി ആലപിച്ചിരിക്കുന്നു എന്ന ക്യാപ്ഷനോടുകൂടിയാണ് ഗണഗീതത്തിന്റെ വീഡീയോ റെയില്‍വേ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌കൂള്‍ അധികൃതരോട് വിശദാംശങ്ങള്‍ തേടിയിരുന്നുവെന്നും സ്‌കൂളില്‍ എല്ലാ ദിവസവും അസംബ്ലിയില്‍ പാടുന്ന ദേശഭക്തിഗാനം ആണെന്ന് വിശദീകരിച്ചതോടുകൂടിയാണ് വീണ്ടും പോസ്റ്റ് ചെയ്തതെന്നുമാണ് ഇതിന് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."