kottayam police filed a case against nidhish muralidhar for sexually abusing a youth at an rss branch, which led to the youth's suicide.
HOME
DETAILS
MAL
ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം; യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
November 09, 2025 | 6:20 PM
കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ ക്രൂര ലൈംഗികപീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസെടുത്ത് പൊലിസ്. ആത്മഹത്യ കുറിപ്പില്‍ വെളിപ്പെടുത്തിയ കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശി നിധീഷ് മുരളീധരനെതിരെ പൊന്‍കുന്നം പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനാണ് കേസെടുത്തത്.
ഒക്ടോബര്‍ 9നാണ് തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന് ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കേസെടുത്ത തമ്പാനൂര്‍ പൊലിസ് നടപടിക്രമങ്ങള്‍ക്ക് ശേഷം പൊന്‍കുന്നം പൊലിസിന് കൈമാറുകയായിരുന്നു.
ആദ്യഘട്ടത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത പോസ്റ്റില്‍ പ്രതിയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. പകരം സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ 'എന്‍എം' എന്ന വ്യക്തി തന്നെ നാലാം ക്ലാസുമുതല്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവ് കുറിച്ചത്. താന്‍ നേരിട്ട ക്രൂരതയും പീഡനവും അതിനെ തുടര്‍ന്നുണ്ടായ വിഷാദാവസ്ഥയും യുവാവ് ആത്മഹത്യ കുറിപ്പില്‍ പങ്കുവെച്ചിരുന്നു. ആര്‍എസ്എസ് ക്യാമ്പുകളില്‍ നടക്കുന്നത് കടുത്ത പീഡനമാണെന്നും പ്രതി ഇപ്പോഴും സുഖമായി ജീവിക്കുകയാണെന്നും യുവാവ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ പ്രതിയെ കുറിച്ച് അവ്യക്തത നിലനിന്നിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മരണത്തിന് തൊട്ടുമുന്‍പ് യുവാവ് ഷെഡ്യൂള്‍ ചെയ്ത് വെച്ച വീഡിയോയും പുറത്തുവന്നു. ഈ വീഡിയോയിലാണ് തന്നെ പീഡിപ്പിച്ചത് നിതീഷ് മുരളീധരനാണെന്ന് യുവാവ് വെളിപ്പെടുത്തിയത്. പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നാട്ടില്‍ നല്ലപേര് പറഞ്ഞ് നടക്കുന്നതായും, മറ്റുകുട്ടികളെ കൂടി ഇയാള്‍ ദുരുപയോഗം ചെയ്തതായും യാവാവ് പറഞ്ഞിരുന്നു. ആര്‍എസ്എസുകാരുമായി സൗഹൃദം സ്ഥാപിക്കരുതെന്നും, ശാഖയില്‍ പോവുന്ന കുട്ടികളെ സംരക്ഷിക്കണമെന്നും യാവാവ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."