ഫീസില്‍ ബാക്കിയുള്ള 7000 കൂടി അടക്കാന്‍ കഴിഞ്ഞില്ല പരീക്ഷ എഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പല്‍; യു.പിയില്‍ വിദ്യാര്‍ഥി തീ കൊളുത്തി മരിച്ചു; കോളജ് ധര്‍മശാലയല്ലെന്ന്, ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് അപമാനിച്ചെന്നും പരാതി
ലഖ്‌നോ: ഫീസ് അടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ പരീക്ഷ എഴുതാനുള്ള അവസരം നിഷേധിച്ച് പ്രിന്‍സിപ്പല്‍. പിന്നാലെ വിദ്യാര്‍ഥി തീകൊളുത്തി മരിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഖകരോബന്‍ ഗ്രാമത്തിലെ കര്‍ഷകനായ ഹരേന്ദ്രയുടെ മകനും രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ഥിയുമായ ഉജ്ജ്വല്‍ റാണ (20)യാണ് ജീവനൊുക്കിയത്.
ഫീസ് അടക്കാത്തതിന്റെ പേരില്‍ പരീക്ഷ അനുവദിക്കാന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല ഉജ്ജ്വലിനെ അപമാനിക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താന്‍ അപമാനിക്കപ്പെട്ടത് ഉള്‍പെടെയുള്ള കാര്യങ്ങള്‍ ഇയാള്‍ വിശദീകരിക്കുന്ന ഒരു വീഡിയോ വ്യാഴാഴ്ച പുറത്തു വന്നിരുന്നു, പ്രിന്‍സിപ്പലും മൂന്ന് പൊലിസ് ഉദ്യോഗസ്ഥരും തന്നെ അപമാനിക്കുകയും അക്രമിക്കുകയും ചെയ്‌തെന്ന് ഉജ്ജ്വല്‍ വീഡിയോയില്‍ പറയുന്നു.
ആര്യവിദ്യാ സഭയുടെ കീഴിലുള്ള ബുധാനയിലെ ദയാനന്ദ് ആംഗ്ലോ-വേദിക് (ഡി.എ.വി) കോളജിലാണ് ഉജ്വല്‍ പഠിച്ചിരുന്നത്. ഫീസില്‍ 1700 രൂപ ഉജ്ജ്വല്‍ അടച്ചിരുന്നു. എന്നാല്‍ 7,000 രൂപ കൂടി കെട്ടാന്‍ ബാക്കിയുണ്ടായിരുന്നു. ഇതിന്റെ പേരില്‍ വിദ്യാര്‍ഥിയെ പരീക്ഷ എഴുതുന്നതില്‍നിന്ന് മാനേജ്‌മെന്റ് വിലക്കിയിരുന്നു.
തുടര്‍ന്ന്, ശനിയാഴ്ച രാവിലെ 11.30നാണ് കോളജിന് മുന്നില്‍വെച്ച് തീക്കൊളുത്തിയത്. മറ്റ് വിദ്യാര്‍ഥികള്‍ സഹായത്തിനായി ഓടിയെത്തിയപ്പോഴേക്കും ഉജ്ജ്വലിനെ തീ വിഴുങ്ങിയിരുന്നു. അണച്ചപ്പോഴേക്കും 75 ശതമാനത്തിലധികം പൊള്ളലേറ്റു. വസ്ത്രങ്ങളും ചര്‍മവും പൂര്‍ണ്ണമായും കത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഇന്നലെ മരണപ്പെട്ടത്.
ഉജ്ജ്വലിനെ രക്ഷിക്കാന്‍ പ്രിന്‍സിപ്പലോ കോളജിലെ ഏതെങ്കിലും ജീവനക്കാരോ ഇടപെട്ടില്ലെന്നും കുടുംബവും സുഹൃത്തുക്കളും ചൂണ്ടിക്കാട്ടുന്നു. പൊലിസ് എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അരമണിക്കൂറോളം അദ്ദേഹം സംഭവ സ്ഥലത്ത് കിടന്നെന്നും അവര്‍ ആരാപിക്കുന്നു.
പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെതിരെ ഇക്കഴിഞ്ഞ വ്യാഴാഴ്ച കോളജിന് പുറത്ത് ഉജ്ജ്വല്‍ പ്രതിഷേധിച്ചിരുന്നു.
'ഈ കോളേജ് ഒരു ധര്‍മ്മശാലയല്ല എന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ എന്നെ എല്ലാവരുടെയും മുന്നില്‍ വെച്ച് അപമാനിച്ചു. അദ്ദേഹം എന്റെ മുടി പിടിച്ചുവലിക്കുകയും അടിക്കുകയും ചെയ്തു. ഫീസ് അടയ്ക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഞാന്‍ സംസാരിച്ചപ്പോള്‍ പൊലിസിനെ വിളിച്ചുവരുത്തി. പൊലിസുകാരും എന്നെ അധിക്ഷേപിക്കുകയും കോളജില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പ്രിന്‍സിപ്പലും മൂന്ന് പൊലിസുകാരുമായിരിക്കും ഉത്തരവാദികള്‍. ഫീസില്‍നിന്ന് 1,700 രൂപ അടച്ചിരുന്നു. ബാക്കി 7,000 രൂപയാണ് അടക്കാനുള്ളത്' -ഉജ്ജ്വലിന്റെ വിഡിയോയില്‍ പറയുന്നു.
ഉജ്വല്‍ മൊത്തം ഫീസിന്റെ 1,750 രൂപ മാത്രമേ അടച്ചുള്ളൂവെന്നും ഫീസ് താങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാമായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പ്രദീപ് കുമാര്‍ വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു.
ഉജ്ജ്വലിന്റെ സഹോദരി സലോണിയുടെ പരാതിയില്‍ കോളജ് പ്രിന്‍സിപ്പലിനെതിരെ ബുധാന പൊലിസ് കേസെടുത്തിട്ടുണ്ട്. ഭീഷണി, മര്‍ദനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോളജ് മാനേജര്‍ അരവിന്ദ് ഗാര്‍ഗ്, പ്രിന്‍സിപ്പല്‍ പ്രദീപ് കുമാര്‍, അധ്യാപകന്‍ സഞ്ജീവ് കുമാര്‍, മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് സലോണി റാണ പരാതി നല്‍കിയത്. ഉജ്വലിന്റെ മാതാവ് ഏതാനും വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍ നന്ദ് കിഷോര്‍, കോണ്‍സ്റ്റബിള്‍മാരായ വിനീത്, ഗ്യാന്‍വീര്‍ എന്നീ മൂന്ന് പൊലിസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്.എസ്.പി സഞ്ജയ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കേസില്‍ പരാമര്‍ശിക്കപ്പെട്ട കോളജ് അധികൃതരെയും പൊലിസ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
gold prices in india saw a sharp rise today, increasing by ₹880 per sovereign. with this hike, the price of gold has once again crossed the ₹90,000 mark, reflecting global market trends and high investor demand.
seo tags:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."