ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉഗ്രസ്ഫോടനം; നിരവധി കാറുകൾ പൊട്ടിത്തെറിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപം ഉഗ്രസ്ഫോടനമുണ്ടായതായി റിപ്പോർട്ട്. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗെയ്റ്റ് നമ്പർ ഒന്നിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ മറ്റ് നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വൈകിട്ട് ഏകദേശം 6.55 ഓടെയാണ് സംഭവം. ലാ ഖില മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ ഡൽഹി ഫയർ സർവീസസിന്റെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തേക്ക് കുതിച്ചെത്തി.
"ഒരു കാറിലാണ് സ്ഫോടനം നടന്നത്. സമീപത്തുണ്ടായിരുന്ന മറ്റ് കാറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്," ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ പ്രദേശം പൊലിസ് വളഞ്ഞിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.
a loud explosion occurred near the red fort in delhi, damaging several parked cars on monday evening. an incident involving a car blast near the red fort metro station on monday evening led to five fire engines being dispatched. a car explosion near red fort, delhi, affected and damaged nearby parked vehicles. new delhi blat. delhi blast.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."