സഞ്ജുവിന് ഇന്ന് 31ാം പിറന്നാൾ, സർപ്രൈസ് പോസ്റ്റുമായി സിഎസ്കെ; വമ്പൻ അപ്ഡേറ്റിന് കണ്ണുംനട്ട് ക്രിക്കറ്റ് ലോകം
മലയാളി സൂപ്പർതാരം സഞ്ജു സാംസണ് ഇന്ന് 31ാം പിറന്നാൾ. രാജസ്ഥാൻ റോയൽസ് വിട്ട് സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറുമെന്ന ചർച്ചകൾ സജീവമായി നിലനിൽക്കെയാണ് സഞ്ജു പിറന്നാൾ ആഘോഷിക്കുന്നത്. സഞ്ജുവിന് ആശംസകളുമായി ചെന്നൈ സൂപ്പർ കിങ്‌സും രാജസ്ഥാൻ റോയൽസും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. സഞ്ജുവിന്റെ പിറന്നാൾ ദിവസം തന്നെ ഒഫീഷ്യലായി സഞ്ജുവിന്റെ ട്രേഡുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാവുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
More power to you, Sanju! Wishing you a super birthday! 🥳💛#WhistlePodu pic.twitter.com/f2lE6pWkPy
— Chennai Super Kings (@ChennaiIPL) November 11, 2025
💪💗 Happy birthday, Chetta! 🎂 pic.twitter.com/orofBaP99X
— Rajasthan Royals (@rajasthanroyals) November 10, 2025
സഞ്ജുവിന് പകരമായി രാജസ്ഥാൻ ആദ്യം രണ്ട് താരങ്ങളെയാണ് ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, സൗത്ത് ആഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് എന്നീ താരങ്ങളെയാണ് രാജസ്ഥാൻ ആവശ്യപ്പെട്ടിരുന്നത്. ബ്രെവിസിനെ നൽകാൻ രാജസ്ഥാൻ തയ്യാറല്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ നിലനിന്നിരുന്നു. ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറനേയും രാജസ്ഥാൻ ആവശ്യപ്പെടുകയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളാണ് സഞ്ജു സാംസൺ.
2015ലാണ് സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറിയത്. ടി-20യിൽ ഇതുവരെ 51 മത്സരങ്ങൾ കളിച്ച സഞ്ജു മൂന്ന് വീതം സെഞ്ച്വറികളും അർദ്ധ സെഞ്ച്വറികളും അടക്കം 995 റൺസ് നേടിയിട്ടുണ്ട്. ടി20യിൽ അരങ്ങേറി പിന്നെയും 6 വർഷം കഴിഞ്ഞാണ് താരം ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. 2021 ജൂലൈ 23നാണ് താരം ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയത്. ഏകദിനത്തിൽ 16 മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ച്വറി ഉൾപ്പടെ 510 റൺസും താരത്തിന്റെ പേരിലുണ്ട്.
അടുത്തിടെ അവസാനിച്ച ഏഷ്യ കപ്പിലും സഞ്ജു മിന്നും പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിൽ നാല് ഇന്നിംഗ്സുകളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 131 റൺസാണ് സഞ്ജു നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരെയുള്ള അവസാന മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടി സഞ്ജു തിളങ്ങിയിരുന്നു. മത്സരത്തിൽ 45 പന്തിൽ 56 റൺസ് നേടിയാണ് സഞ്ജു ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററായത്. മൂന്ന് വീതം ഫോറുകളും സിക്സുകളും ആണ് സഞ്ജു നേടിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡും സഞ്ജുവിനെ തേടിയെത്തി.
Sanju Samson is celebrating his 31st birthday today. Sanju is celebrating his birthday amid active discussions about him leaving Rajasthan Royals and joining Chennai Super Kings. Chennai Super Kings and Rajasthan Royals had shared posts on their social media accounts wishing Sanju.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."