ടെക് ലോകത്ത് പുതിയ നാഴികക്കല്ല്; 6G സംരഭത്തിന് തുടക്കമിട്ട് യുഎഇ
ദുബൈ: മിഡിൽ ഈസ്റ്റിലെ ആദ്യ 6G ടെറാഹെർട്സ് (THz) പൈലറ്റ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ, ഔദ്യോഗികമായി 6G ഇനിഷ്യേറ്റീവ് പ്രഖ്യാപിച്ച് യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA). സാങ്കേതികവിദ്യാ രംഗത്ത് യുഎഇയുടെ ആഗോള സ്ഥാനം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സുപ്രധാന കാൽവെപ്പാണിത്.
റെക്കോർഡ് വേഗത
കഴിഞ്ഞ ഒക്ടോബറിൽ e&UAEയും ന്യൂയോർക്ക് യൂണിവേഴ്സിറ്റി (NYU) അബൂദബിയും ചേർന്നാണ് പരീക്ഷണം നടത്തിയത്. സെക്കൻഡിൽ 145 ജിഗാബൈറ്റ്സ് (Gbps) എന്ന റെക്കോർഡ് ത്രൂപുട്ട് കൈവരിക്കാൻ പരീക്ഷണത്തിന് സാധിച്ചു.
ഒക്ടോബറിൽ നടത്തിയ പൈലറ്റ് പരീക്ഷണം 6G നെറ്റ്‌വർക്കിന്റെ വിപ്ലവകരമായ സാധ്യതകൾ വിളിച്ചോതുന്നതായിരുന്നു. അൾട്രാ-ഹൈ-കപ്പാസിറ്റി, ലോ-ലേറ്റൻസി ലിങ്കുകൾ നൽകുന്നതിലൂടെ ഹോളോഗ്രാഫിക് ടെലിപ്രസൻസ്, എക്സ്റ്റെൻഡഡ് റിയാലിറ്റി (XR), ടെറാബിറ്റ്-ക്ലാസ് ബാക്ക്ഹോൾ, ഡിജിറ്റൽ ട്വിൻസ് തുടങ്ങിയ അതിനൂതന ആപ്ലിക്കേഷനുകൾക്ക് 6G അടിത്തറയിടും.
പുതിയ സംരംഭത്തിൽ ഫെഡറൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ടെലികോം ഓപ്പറേറ്റർമാർ, ഗവേഷണ വികസന കേന്ദ്രങ്ങൾ, പ്രമുഖ ആഗോള സാങ്കേതിക ദാതാക്കൾ എന്നിവരിൽ നിന്നുള്ള പ്രധാന പങ്കാളികൾ സഹകരിക്കുമെന്ന് TDRA വ്യക്തമാക്കി.
TDRA യുടെ പ്രതികരണം
"നവീകരണത്തിന്റെയും നേട്ടങ്ങളുടെയും ഒരു പാരമ്പര്യത്തിൽ നിന്നാണ് ഞങ്ങൾ ഇതെല്ലാം കെട്ടിപ്പടുക്കുന്നത്. നൂതനാശയങ്ങളും ദേശീയ അഭിവൃദ്ധിയും വളർത്തിയെടുക്കുന്ന ബുദ്ധിപരവും ഹൈപ്പർ-കണക്റ്റഡ് സമൂഹവും ലക്ഷ്യമിട്ട് ഒരുമിച്ച് പ്രവർത്തിക്കുകയാണ് ഞങ്ങൾ," TDRA-യിലെ ടെലികമ്മ്യൂണിക്കേഷൻസ് മേഖലയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എഞ്ചിനീയർ മുഹമ്മദ് അൽ റംസി ലോഞ്ചിനെക്കുറിച്ച് അഭിപ്രായപ്പെട്ടു.
the uae has officially launched its 6g initiative, marking a major milestone in the global tech industry. the project aims to revolutionize connectivity, speed, and innovation, positioning the nation as a global leader in next-generation technology.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."