അഗ്നിശമന സേന എത്തുന്നതിന് മുന്നേ തീ നിയന്ത്രണ വിധേയമാക്കി; യുവാക്കളെ ആദരിച്ച് ഷാർജ പൊലിസ്
ഷാർജ: ഷാർജയിലെ അൽ മംസാർ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തം അഗ്നിശമന സേനാംഗങ്ങൾ എത്തുന്നതിനുമുമ്പേ ഫയർ ഹോസ് ഉപയോഗിച്ച് നിയന്ത്രണവിധേയമാക്കിയ മൂന്ന് പേരെ ആദരിച്ച് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി. മൂന്ന് പേരുടെയും ധീരമായ ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.
സംഭവം നടക്കുമ്പോൾ നാലാം നിലയിലെ ബാൽക്കണിയിൽ ഭാര്യയുമായി സംസാരിക്കുകയായിരുന്ന 30-കാരനായ അബ്ദുല്ല മുഹമ്മദ് അലി അൽ-മാലെജി, 'തീ! തീ!' എന്ന നിലവിളി കേട്ടാണ് മുകളിലേക്ക് നോക്കിയത്. മൂന്ന് നിലകൾക്ക് മുകളിലുള്ള ഒരു ബാൽക്കണിയിൽ നിന്ന് കട്ടിയുള്ള പുക ഉയരുന്നത് കണ്ടയുടൻ അദ്ദേഹം പൊലിസിനെ വിവരമറിയിച്ചു.
സുരക്ഷാ മുൻകരുതലായി ലിഫ്റ്റ് ഒഴിവാക്കി അൽ-മാലെജിയും ഫ്ലാറ്റ് മേറ്റ് ഖാലിദ് മുഹമ്മദ് അൽ-ബൈലിയും പടികൾ കയറി ഏഴാം നിലയിലേക്ക് കുതിച്ചു.
നിർണായകമായ നിമിഷങ്ങൾ
ഏഴാം നിലയിലെത്തിയപ്പോൾ അയൽവാസിയായ അബ്ദുൾറഹ്മാൻ അൽ-ഹുസൈനി ഒരു ബക്കറ്റ് വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നത് ഇരുവരും കണ്ടു. ബാൽക്കണിയിൽ തുടങ്ങിയ തീ പെട്ടെന്ന് അടുത്തുള്ള കത്തുന്ന മെത്തകളിലേക്ക് പടരുകയായിരുന്നു.
ബക്കറ്റിലെ വെള്ളം മതിയാവില്ലെന്ന് മനസ്സിലാക്കിയ അൽ-മാലെജി ഉടൻ തന്നെ ഫയർ ഹോസ് തിരഞ്ഞു. ലിഫ്റ്റിനടുത്തുള്ള ഇടനാഴിയിൽ നിന്ന് ഹോസ് എടുത്ത ശേഷം അബ്ദുൾറഹ്മാനോട് വെള്ളം ഓണാക്കാൻ നിർദ്ദേശിച്ചു. മൂവരും ചേർന്ന് ഹോസ് അപ്പാർട്ട്മെന്റിലേക്ക് വലിച്ചിഴച്ച് തീയിലേക്ക് വെള്ളം ചീറ്റി.
അൽ-മാലെജി തീ അണയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, തീ കൂടുതൽ പടരാതിരിക്കാൻ കർട്ടനുകൾ, ഫർണിച്ചറുകൾ, ഇലക്ട്രിക്കൽ കേബിളുകൾ തുടങ്ങിയ കത്തുന്ന വസ്തുക്കൾ തീയിൽ നിന്ന് മാറ്റി മാറ്റാൻ അബ്ദുൾറഹ്മാനും ഖാലിദും ഒരുമിച്ച് പ്രവർത്തിച്ചു. മൂവരുടെയും ടീം വർക്ക് ഫലം കണ്ടു. മിനിറ്റുകൾക്കുള്ളിൽ മൂന്ന് പേരും ചേർന്ന് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.
സംഭവസ്ഥലത്തെത്തിയ പൊലിസ് ഉദ്യോഗസ്ഥർ സിവിൽ ഡിഫൻസ് എത്തുന്നതുവരെ തീപിടിച്ച ഭാഗങ്ങളിൽ വെള്ളം ഒഴിക്കുന്നത് തുടരാൻ അൽ-മാലെജിയോട് ആവശ്യപ്പെട്ടു. സിവിൽ ഡിഫൻസ് സംഘം എത്തിയപ്പോഴേക്കും തീ പൂർണ്ണമായും അണച്ചിരുന്നു. മറ്റ് ഇടപെടൽ ആവശ്യമില്ലെന്ന് ഉറപ്പുവരുത്തി അഗ്നിശമന സേനാംഗങ്ങൾ പ്രദേശം സുരക്ഷിതമാക്കി. അഗ്നിശമനത്തിനിടെ അബ്ദുൾറഹ്മാന്റെ കൈക്ക് ചെറിയ പരുക്കേറ്റെങ്കിലും, സംഭവസ്ഥലത്ത് വെച്ച് തന്നെ പാരാമെഡിക്കുകൾ ചികിത്സ നൽകിയിരുന്നു.
സംഭവത്തിന്റെ അടുത്ത ദിവസം തന്നെ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി മൂന്ന് പേരെയും ആദരിച്ചു. മൂവരുടെയും ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ബ്രിഗേഡിയർ ജനറൽ യൂസഫ് ഹർമൗൾ അൽ ഷംസി അഭിനന്ദന സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
"എനിക്ക് വിവരിക്കാൻ കഴിയാത്ത ഒരു വികാരമാണിത്. എനിക്ക് അഭിമാനം തോന്നി. ഷാർജയിലെയും യുഎഇയിലെയും അധികാരികളും ജനങ്ങളും കാണിക്കുന്ന ബഹുമാനം അസാധാരണമാണ്." ഷാർജ പൊലിസിനും സിവിൽ ഡിഫൻസിനും നന്ദി അറിയിച്ചുകൊണ്ട് അബ്ദുൾറഹ്മാൻ വ്യക്തമാക്കി.
sharjah police honored a group of young men who managed to control a fire before the arrival of firefighting units. their quick response and bravery prevented major damage and ensured public safety, earning praise from authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."