HOME
DETAILS

 കെ. കെ അബൂബക്കർ ഹസ്രത്ത് - അഹ്ലുസ്സുന്നയുടെ ജ്ഞാനതേജസ്സായി തിളങ്ങിയ പണ്ഡിതപ്രഭ 

  
അബ്ദുസ്സലാം കൂട്ടാലുങ്ങൽ
November 19, 2025 | 6:21 PM

kk aboobacker hazrath samastha president biography

അഗാധജ്ഞാനം കൊണ്ട് മുസ്ലിം കേരളത്തിൽ ജ്വലിച്ച് നിന്ന പണ്ഡിത പ്രതിഭയാണ് കെ.കെ ഹസ്രത്ത്. സമസ്തയുടെ അധ്യക്ഷപദവിയിൽ  1993 -1995 വരെയുള്ള കാലയളവിൽ അദ്ദേഹം പ്രഭപരത്തി. എറണാകുളം ജില്ലയിൽ വൈപ്പിൻ ദ്വീപിലെ എടവനക്കാട് കുരുടൻ പറമ്പിൽ കുഞ്ഞിമുഹമ്മദ്-ആയിശുമ്മ ദമ്പതികളുടെ പുത്രനാണ് മഹാൻ. ഹിജ്റ 1348 (1929 ഫെബ്രുവരി 20) ആലുവക്കടുത്ത എടവനക്കാടാണ് മഹാന്റെ ജനനം.
കാന്തപുരം ജുമുഅത്ത് പള്ളി, ഇസ്ലാഹുൽ ഉലൂം താനൂർ, വെല്ലൂർ ബാഖിയാത്ത്, പടന്ന ദർസ്, ആലത്തൂർപടി ദർസ് എന്നിവിടങ്ങളിൽ മുദരിസായി സേവനമനുഷ്ഠിച്ചു. പൊട്ടിച്ചിറ അൻവരിയ്യ, കായൽപട്ടണം മഹ്ളറത്തുൽ ഖാദിരിയ്യ എന്നിവിടങ്ങളിൽ പ്രിൻസിപ്പാൾ ആയിരുന്നു. 1977 ൽ ജാമിഅ നൂരിയ്യയിലെത്തി 1987 ൽ കോട്ടുമല ഉസ്താദിന്റെ വഫാത്തിനെ തുടർന്ന് പ്രിൻസിപ്പളായി ചുമതലയേറ്റു.
3-11-1957 ന് ചേർന്ന മുശാവറ യോഗം മർഹൂം പറവണ്ണയുടെ നിര്യാണം മൂലം വന്ന ഒഴിവിൽ മുശാവറ അംഗമായി കെ.കെ ഹസ്രത്തിനെ തിരഞ്ഞെടുത്തു. സമസ്ത മുശാവറ വിദ്യാഭ്യാസ ബോർഡ്, പരീക്ഷാ ബോർഡ്, സമസ്ത ഫത്വ കമ്മിറ്റി മുതലായ സമിതികളിൽ അംഗമായിരുന്നു. 1971 മെയ് 15 മുതൽ മരിക്കുന്നത് വരെ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡണ്ടായിരുന്നു. മുഅല്ലിം ക്ഷേമനിധി ചെയർമാനായിരുന്ന മഹാൻ ഇൗ പദ്ധതിയെ ചടുലമാക്കുന്നതിൽ മുഖ്യ പങ്ക്വഹിച്ചു. അദ്ദേഹത്തിന്റെ ഗൾഫ് യാത്രകൾ ഇതിന് ഏറെ സഹായകമായിട്ടുണ്ട്.
ചാപ്പനങ്ങാടി ബാപ്പുമുസ്ലിയാരുടെ വഫാത്തിന് ശേഷം 1978 മുതൽ മലപ്പുറം ജില്ലാ പ്രസിഡണ്ട് ഹസ്രത്തായിരുന്നു. ജില്ലാ കമ്മിറ്റിയുടെ കീഴിൽ സ്കോളർഷിപ്പ് ഫണ്ട് വികസിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയമാണ്.
സാഹിത്യ പ്രവർത്തനത്തിലും മഹാൻ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അൽ മുഅല്ലിം മാസികയുടെ മുഖ്യ പത്രാധിപരും സ്ഥിരം ലേഖകനുമായിരുന്നു മഹാനവർകൾ. സൂറത്തുന്നൂർ പരിഭാഷ, ഫത്ഹുൽ മുഇൗന്റെ വ്യാഖ്യാനമായ ഫത്ഹുൽ മുൽഹിം തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്.
വളാഞ്ചേരി മർക്കസുത്തർബിയ്യത്തിൽ ഇസ്ലാമിയ്യയുടെ മുഖ്യശിൽപിയാണ് കെ.കെ ഹസ്രത്ത്. ഗൾഫ് യാത്രകളിലെല്ലാം അദ്ദേഹത്തിന് സ്വന്തമായി കിട്ടുന്ന ഹദ്യകൾ പോലും സ്ഥാപനത്തിന് വേണ്ടി നീക്കിവെക്കുകയായിരുന്നു മഹാൻ ചെയ്തത്. മർകസ് കാമ്പസിലെ ഇസ്ലാമിക് ആന്റ് ആർട്സ് കോളേജ് ഹസ്രത്തിന്റെ നാമധേയത്തിലാണ്.സുന്നി മഹല്ല് ഫെഡറേഷൻ സ്റ്റേറ്റ് വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായിരുന്നു. വിവധ രോഗങ്ങളുടെ പിടിയിലമർന്നിട്ടും സുന്നത്ത് ജമാഅത്തിനും സമസ്തക്കും മഹാൻ ചെയ്ത സേവനങ്ങൾ ഏറെ നിസ്തുലമാണ്. 1995 ്രെബഫുവരി 5(1415 റമളാൻ 6) ന് മഹാൻ ഇഹലോകവാസം വെടിഞ്ഞു.

(സമസ്ത 85-ാം വാര്‍ഷിക സ്മരണിക)

KK Aboobacker Hazrath (1929–1995), former Samastha President, was a distinguished scholar, teacher, principal of Jami’a Nooriya, and a major contributor to Islamic education in Kerala. His leadership in Samastha bodies, welfare initiatives, writings, and institutional development deeply shaped Kerala’s Ahlussunnah community.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ മയക്കുമരുന്ന് കടത്ത്; സ്വദേശിയടക്കം 15 പേര്‍ അറസ്റ്റില്‍

Saudi-arabia
  •  a few seconds ago
No Image

യുഎഇ-യുകെ യാത്ര എളുപ്പമാകും; എയർ അറേബ്യയുടെ ഷാർജ-ലണ്ടൻ ഡയറക്ട് സർവിസ് മാർച്ച് 29 മുതൽ

uae
  •  16 minutes ago
No Image

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ 200-ൽ അധികം പേർക്ക് 10 ലക്ഷം വരെ നഷ്ടം; പിന്നിൽ തമിഴ്നാട് സംഘം

Kerala
  •  17 minutes ago
No Image

യുഎസ് വിസ നിഷേധിച്ചു; വനിതാ ഡോക്ടർ ജീവനൊടുക്കി

National
  •  an hour ago
No Image

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

uae
  •  an hour ago
No Image

സമസ്ത നൂറാം വാര്‍ഷികാഘോഷം:'സുപ്രഭാതം' ത്രൈമാസ സ്‌കീം

Kerala
  •  an hour ago
No Image

ഒമാന്‍ ടെല്ലിന് പുതിയ സിഇഒ

oman
  •  an hour ago
No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  an hour ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 hours ago