പൊലിസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി: വ്യാജ പരാതിക്കാരിയായ സ്പാ ജീവനക്കാരി അറസ്റ്റിൽ; എസ്ഐ ഒളിവിൽ
കൊച്ചി: കൊച്ചിയിൽ പൊലിസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ വ്യാജ പരാതി ഉന്നയിച്ച സ്പാ ജീവനക്കാരി രമ്യയെ പാലാരിവട്ടം പൊലിസ് പിടികൂടി. കേസിൽ മൂന്നാം പ്രതിയാണ് ചമ്പക്കരയിൽനിന്ന് പിടിയിലായ രമ്യ.
എറണാകുളത്ത് ഒരു പൊലിസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.ഒരു സ്പാ സെന്ററിൽ പോയ പൊലിസുകാരനെ, അവിടുത്തെ ജീവനക്കാരിയായ രമ്യയുടെ സ്വർണമാല മോഷ്ടിച്ചുവെന്ന് വ്യാജ പരാതി ആരോപിച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയത്.
നിലവിൽ കേസിൽ അറസ്റ്റിലായവർ മൂന്നാം പ്രതിയായ വ്യാജ പരാതി ഉന്നയിച്ച സ്പാ ജീവനക്കാരി രമ്യ,രമ്യയുടെ കൂട്ടാളിയായ രണ്ടാം പ്രതി ഷിഹാം എന്നിവരാണ്.എന്നാൽ കേസിലെ ഒന്നാം പ്രതിയും പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐയുമായ കെ.കെ. ബൈജു ഒളിവിലാണ്.
അറസ്റ്റ് ഭയന്നാണ് എസ്ഐ ബൈജു ഒളിവിൽ പോയതെന്നാണ് പൊലിസ് നിഗമനം.ബൈജുവിനായി പൊലിസ് ഇയാൾ താമസിക്കുന്ന വീട്ടിൽ ഉൾപ്പെടെ അന്വേഷണം നടത്തി. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.കേസ് പുറത്തുവന്നതിനെ തുടർന്ന് എസ്ഐ കെ.കെ. ബൈജുവിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.ഒളിവിൽ പോയ എസ്ഐ ബൈജുവിനു വേണ്ടിയുള്ള തിരച്ചിൽ പൊലിസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."