HOME
DETAILS

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

  
November 24, 2025 | 5:30 PM

thiruvananthapuram student kidnapped sexual assult accused arrested thrissur

തിരുവനന്തപുരം: തലസ്ഥാനത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് തൃശ്ശൂരിൽ നിന്ന് അറസ്റ്റിലായി. വിതുര മുളയ്ക്കോട്ടുകര സ്വദേശിയായ മുഹമ്മദ് ആസിഫ് (21) ആണ് പൊലിസിന്റെ പിടിയിലായത്.

സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി മുഹമ്മദ് ആസിഫ് ഭീഷണിപ്പെടുത്തി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു.ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന് പൊലിസ് പറയുന്നു.പീഡനത്തിനുശേഷം പ്രതി പെൺകുട്ടിയെ നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.വൈകുന്നേരം വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും തുടർന്ന് വിതുര പൊലിസിൽ പരാതി നൽകുകയുമായിരുന്നു.സംഭവത്തിൽ പ്രതിക്കെതിരെ പോക്‌സോ (POCSO) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം

ഒളിവിലായിരുന്ന പ്രതിയെ പൊലിസ് നടത്തിയ അന്വേഷണത്തിൽ തൃശ്ശൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ആസിഫ് വിതുര പൊലിസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.കൊലപാതക ശ്രമം, കവർച്ച ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.നിരവധി പെൺകുട്ടികളോട് സമാനമായ രീതിയിൽ മോശമായി പെരുമാറിയിട്ടുണ്ടെന്നും, എന്നാൽ ഭയം കാരണം പലരും പരാതി നൽകിയിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനത്തിന് പിഴയെന്ന് വ്യാജ സന്ദേശം; എംവിഡിയുടെ പേരിൽ തട്ടിപ്പ്, യുവാവിന് നഷ്ടമായത് 2.44 ലക്ഷം രൂപ

crime
  •  5 minutes ago
No Image

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക് മത്സരിക്കും; മുന്നണി സാധ്യതകള്‍ തള്ളി അമിത് ഷാ

National
  •  7 minutes ago
No Image

ഐപിഎല്ലിന് മുമ്പേ ഇതിഹാസം പടിയിറങ്ങി; ഡൽഹിക്ക് തിരിച്ചടി

Cricket
  •  26 minutes ago
No Image

'ക്രമസമാധാനം പാലിക്കാനായില്ലെങ്കിൽ എസ്പിയും കളക്ടറും രാജിവയ്ക്കണം'; സാംബാൽ പള്ളിയിലെ നിസ്കാര നിയന്ത്രണത്തിനുള്ള യുപി ഭരണകൂടത്തിന്റെ തീരുമാനം തള്ളി അലഹബാദ് ഹൈക്കോടതി

National
  •  an hour ago
No Image

സ്കൂളിലെത്താൻ 2 മിനിറ്റ് വൈകി; ഒന്നാം ക്ലാസുകാരനെ 2 മണിക്കൂർ വെയിലത്ത് നിർത്തി ക്രൂരശിക്ഷ

Kerala
  •  an hour ago
No Image

എം.ആർ അജിത്കുമാറിനെ ബെവ്‌കോ സി.എം.ഡിയായി നിയമിച്ചു

Kerala
  •  2 hours ago
No Image

ഭാഗ്യം എപ്പോഴും തുണയ്ക്കില്ല, വൈഭവ് ഇനിയും പഠിക്കാനുണ്ട്'; വണ്ടർ കിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

Cricket
  •  2 hours ago
No Image

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

Cricket
  •  2 hours ago
No Image

'അമ്മയ്ക്കൊരു സർപ്രൈസുണ്ട്'; വീട്ടിലെത്തിയപ്പോൾ കണ്ടത് മകളുടെ മൃതദേഹം: സഹോദരിയെ കത്തികൊണ്ട് 84 തവണ കുത്തി കൊലപ്പെടുത്തി സഹോദരൻ

crime
  •  2 hours ago
No Image

അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

qatar
  •  2 hours ago