HOME
DETAILS

നാല് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു; ഒരു ബന്ദിയുടെ മൃതദേഹം കൂടി ഇസ്‌റാഈലിന് കൈമാറി

  
Web Desk
November 26, 2025 | 1:58 AM

israel continues its attacks in gaza violating the ceasefire in the past 24 hours israel has killed four palestinians

ഗസ്സ: വെടിനിര്‍ത്തല്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നു. 24 മണിക്കൂറിനിടെ നാലു ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത്. ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയുടെ വടക്കന്‍, തെക്കന്‍ ഭാഗങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ പല സമയത്തായി പീരങ്കിയാക്രമണങ്ങള്‍, വ്യോമാക്രമണങ്ങള്‍, ഹെലികോപ്റ്റര്‍ ആക്രമണങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഇത് ദിവസം മുഴുവന്‍ തുടര്‍ന്നതായും അല്‍ ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. മറ്റൊരു സംഭവത്തില്‍ വടക്കന്‍ ഗസ്സയില്‍ സൈന്യം ഉപേക്ഷിച്ച ആയുധങ്ങള്‍ പൊട്ടിത്തെറിച്ചാണ് ഫലസ്തീന്‍ ബാലന്‍ മരിച്ചത്. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും സംഘം അറിയിച്ചു.

അതിനിടെ സെന്‍ട്രല്‍ ഗാസ്സയില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പൊലിസും റെഡ് ക്രോസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷമുള്ള ഒന്നരമാസത്തിനിടെ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 582 ആയി. എന്നാല്‍ ഇപ്പോഴും പതിനായിരത്തോളം ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ എങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
അതിനിടെ, 2023 ഒക്ടോബറില്‍ ഇസ്‌റാഈലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനിടെ ബന്ദിയായി പിടികൂടിയവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹം ഇസ്‌റാഈലിന് കൈമാറിയിട്ടുണ്ട്.

ഇസ്‌റാഈല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിനായുള്ള ശ്രമത്തിലാണ്. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇനി രണ്ട് ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടിയാണ് കൈമാറാനുള്ളത്. ഓരോ തടവുകാരന്റെയും മൃതദേഹത്തിന് പകരമായി 15 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്‌റാഈല്‍ തിരികെനല്‍കണം.

israel continues its attacks in gaza, violating the ceasefire. in the past 24 hours, israel has killed four palestinians



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീ സുരക്ഷ പദ്ധതി; ഇതുവരെ അപേക്ഷിച്ചത് 8,52,223 പേര്‍

Kerala
  •  10 days ago
No Image

വിജയ് ഹസാരെയിൽ സഞ്ജു-രോഹൻ കൊടുങ്കാറ്റ്; ജാർഖണ്ഡിനെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

11 വർഷങ്ങൾക്ക് ശേഷം മിന്നൽ സെഞ്ച്വറി; വിരമിച്ചിട്ടും ഞെട്ടിച്ച് വാർണർ

Cricket
  •  10 days ago
No Image

'ആക്രമണത്തിന് പിന്നാലെ വെനസ്വേല പ്രസിഡന്റിനേയും ഭാര്യയേയും ബന്ദിയാക്കി'; ഇരുവരേയും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്ന് ട്രംപ്

Kerala
  •  10 days ago
No Image

ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം; അണുബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  10 days ago
No Image

വെനസ്വേലയില്‍ അമേരിക്കയുടെ ബോംബാക്രമണം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

International
  •  10 days ago
No Image

ഉംറയ്ക്കു പോയ മലയാളി വനിത മദീനയിൽ കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  10 days ago
No Image

'കുടുംബ ജീവിതം തകര്‍ത്തു'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പരാതിക്കാരിയുടെ ഭര്‍ത്താവ്

Kerala
  •  10 days ago
No Image

വൺവേ തെറ്റിച്ച ബസ് തടഞ്ഞു; സ്പെഷൽ പൊലിസ് ഓഫിസറെ മർദ്ദിച്ച് തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ; സംഭവം ​ഗുരുവായൂരിൽ

Kerala
  •  10 days ago
No Image

തൊണ്ടിമുതല്‍ തിരിമറിക്കേസ്;ആന്റണി രാജു കുറ്റക്കാരന്‍

Kerala
  •  10 days ago