HOME
DETAILS

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വടകര ഡിവൈഎസ്പിക്കെതിരായ റിപോര്‍ട്ട് ഡിജിപിക്ക് കൈമാറി;  കേസെടുക്കും

  
November 29, 2025 | 3:27 AM

sexual assault case to be filed against vadakara dysp

വടകര: വടകര ഡിവൈഎസ്പി ഉമേഷിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ കേസെടുക്കും.  ഡിവൈ.എസ്.പി.ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാലക്കാട് എസ്പി സംസ്ഥാന പൊലിസ് മേധാവിക്ക് റിപോര്‍ട്ട് നല്‍കി. ചെര്‍പ്പുള്ളശ്ശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ആദ്യമായി ഗുരുതരമായ ആരോപണം ഉയര്‍ന്നുവന്നത്.

അനാശാസ്യ കേസില്‍ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു സിഐയുടെ ആത്മഹത്യാക്കുറിപ്പിലെ പ്രധാനമായ ആരോപണം. കഴിഞ്ഞ ദിവസം ഇതേ യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴിയും നല്‍കിയിരുന്നു. ഡിവൈഎസ്പി തന്നെ പല തവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് യുവതി മൊഴിയില്‍ ആവര്‍ത്തിച്ചിരിക്കുന്നത്.

തനിക്കൊപ്പം പിടിയിലായവരില്‍ നിന്ന് ഡിവൈ.എസ്.പി കൈക്കൂലി വാങ്ങിയതായും യുവതി മൊഴി നല്‍കി. ഈ പശ്ചാത്തലത്തിലാണ് ഡിവൈഎസ്പി.ക്കെതിരെ കേസെടുക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി പാലക്കാട് എസ്പി റിപോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്.

പത്ത് വര്‍ഷം മുന്‍പ് ബലാല്‍സംഗം ചെയ്തു

ചെര്‍പ്പുളശ്ശേരി സി.ഐ ബിനു തോമസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വടകര ഡിവൈ.എസ്.പി ഉമേഷിനെതിരെ കൂടുതല്‍ ഗുരുതരമായ വെളിപ്പെടുത്തലുകള്‍. പെണ്‍വാണിഭക്കേസില്‍ കസ്റ്റഡിയിലെടുത്ത ശേഷം നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞാണ് ഡിവൈ.എസ്.പി ഉമേഷ് തന്നെ ബലാല്‍സംഗം ചെയ്തതെന്ന് യുവതി മൊഴി നല്‍കിയിരിക്കുന്നത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പിക്കെതിരെ ബലാല്‍സംഗ കുറ്റം ചുമത്തി കേസെടുക്കാന്‍ സാധ്യതയുണ്ട്. സംഭവം നടന്നിട്ട് പത്ത് വര്‍ഷത്തിലധികം കഴിഞ്ഞുട്ടുമുണ്ട്. അതിനാല്‍, പീഡനത്തിനിരയായ സ്ത്രീ പരാതിയുമായി മുന്നോട്ട് പോകാന്‍ തയ്യാറായാല്‍ മാത്രമേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതയുള്ളൂ.

യുവതിയെ പീഡിപ്പിച്ച ഈ വിഷയം പറഞ്ഞ് ഡിവൈ.എസ്.പി ഉമേഷ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നാണ്  ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഡിവൈ.എസ്.പിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുന്നതായും പൊലിസ് വിലയിരുത്തുന്നു. നവംബര്‍ 15ന് ചെര്‍പ്പുളശ്ശേരിയിലെ പൊലിസ് ക്വാര്‍ട്ടേഴ്‌സിലാണ് സി.ഐ ബിനു തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.

 

A case is set to be registered against Vadakara DYSP Umesh following serious allegations mentioned in the suicide note of Cherpulassery CI Binu Thomas. According to the note, the DYSP allegedly threatened and sexually abused a young woman who had been arrested in an immoral traffic case.The same woman recently gave a statement to the district crime branch DYSP, repeating her allegations that Umesh had threatened and abused her multiple times. She also stated that he had accepted bribes from others who were arrested along with her.

Based on these statements and the findings, the Palakkad SP has submitted a report to the State Police Chief recommending that legal action be taken against the DYSP, and further proceedings are expected.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയും; കേസ് രജിസ്റ്റര്‍ ചെയ്ത് ഇ.ഡി

Kerala
  •  10 days ago
No Image

'ഐ-പാകി'ലെ ഇ.ഡി റെയ്ഡ്: അമിത്ഷായുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ച മഹുവ മൊയ്ത്ര,ഡെറിക് ഒബ്രിയാന്‍ ഉള്‍പെടെ തൃണമൂല്‍ എം.പിമാര്‍ കസ്റ്റഡിയില്‍

National
  •  10 days ago
No Image

സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്; 'താമര'യെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി യുവമോർച്ച

Kerala
  •  10 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

Kerala
  •  10 days ago
No Image

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്‌കോയ്ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  11 days ago
No Image

ഗസ്സയില്‍ ഇസ്‌റാഈലി ബോംബാക്രമണത്തില്‍ കേള്‍വി ശക്തി നഷ്ടമായവര്‍ മാത്രം 35,000ത്തിലേറെ പേര്‍

International
  •  11 days ago
No Image

ജോലിക്ക് ഭൂമി അഴിമതി:ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി, വിചാരണ നേരിടണം

National
  •  11 days ago
No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  11 days ago
No Image

In Depth Story: കേള്‍ക്കാന്‍ തയാറാകാതിരുന്ന ആ മുന്നറിയിപ്പുകള്‍; ഗാഡ്ഗില്‍ പകര്‍ന്ന ഹരിതപാഠങ്ങള്‍

latest
  •  11 days ago
No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  11 days ago