HOME
DETAILS

എസ്.ഐ.ആര്‍, തദ്ദേശ തെരഞ്ഞെടുപ്പിന് ബാധിക്കില്ല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

  
Web Desk
December 01, 2025 | 4:23 PM

state election commission told the supreme court in an affidavit that the proceedings will not affect the upcoming local body elections

ന്യൂഡല്‍ഹി: എസ്.ഐ.ആര്‍ നടപടികള്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എസ്.ഐ.ആറിനും, തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയമിച്ചതെന്നും, തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടക്കാന്‍ ആവശ്യമായ നടപടികള്‍ ആവിഷ്‌കരിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് നടപടകള്‍ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ഭരണപരമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇക്കാര്യം ചീഫ് സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് എസ്.ഐ.ആര്‍ നടപടികളും ആരംഭിച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എസ്.ഐ.ആര്‍ നടപടികള്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലും എസ്.ഐ.ആറിനെതിരെ രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആവശ്യം തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. 

ഇതിന് പിന്നാലെയാണ് എസ്.ഐ.ആര്‍ നടപടികള്‍ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി നല്‍കുന്നത്. പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോടും വെവ്വേറെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ എസ്.ഐ.ആര്‍ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. നാളെയാണ് സുപ്രീം കോടതി എസ്.ഐ.ആര്‍ പരിഗണിക്കുന്നത്.

The State Election Commission informed the Supreme Court through an affidavit that SIR proceedings will not have any impact on the upcoming local body elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  37 minutes ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  an hour ago
No Image

യുഎഇ ദേശീയ ദിനം: ഔദ്യോ​ഗിക ഈദ് അൽ ഇത്തിഹാദ് ​ഗാനം പുറത്തിറക്കി

uae
  •  an hour ago
No Image

മുഖ്യമന്ത്രിക്ക് പുതിയ കാർ വാങ്ങാൻ 1.10 കോടി: അനുമതി നൽകി ധനവകുപ്പ്

Kerala
  •  an hour ago
No Image

നിലമ്പൂരിൽ 32 കിലോ ചന്ദനം പിടികൂടി; രണ്ടു പേർ അറസ്റ്റിൽ

Kerala
  •  an hour ago
No Image

സാങ്കേതിക തകരാർ: 160 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ട്രിച്ചിയിൽ തിരിച്ചിറക്കി

uae
  •  2 hours ago
No Image

വാക്കേറ്റത്തിന് പിന്നാലെ അതിക്രമം: നിലമ്പൂരിൽ വീടിന് മുന്നിലിട്ട കാർ കത്തിച്ചു; പ്രതികൾക്കായി വലവിരിച്ച് പൊലിസ്

Kerala
  •  2 hours ago
No Image

മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ടാങ്കറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; രോഗി മരിച്ചു; ബന്ധുക്കൾക്ക് പരുക്ക്

Kerala
  •  3 hours ago
No Image

അഴിമതിക്കെതിരെ കർശന നടപടിയുമായി സഊദി: 112 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

latest
  •  3 hours ago
No Image

ചരിത്രത്തിലെ കൊളോണിയൽ വിരുദ്ധ പടനായകനെ ഹിന്ദുത്വവാദികൾ മതഭ്രാന്തനാക്കിയത് എന്തിന്? നമ്മൾ അറിഞ്ഞിരിക്കേണ്ട ടിപ്പു സുൽത്താൻ | Tipu Sultan

Trending
  •  an hour ago