പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഗാള്‍ രാജിവച്ചു
ന്യൂഡല്‍ഹി: പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഗാള്‍ രാജിവച്ചു. രാജി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു. പദവിയില്‍ ഒന്നര വര്‍ഷം കാലാവധി ബാക്കിയുള്ളപ്പോഴാണ് നവനീത് രാജി വെച്ചിരിക്കുന്നത്.
സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം 2024 മാര്‍ച്ചില്‍ മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അധ്യക്ഷനായ സമിതിയാണ് നവനീത് കുമാര്‍ സെഗാളിനെ പ്രസാര്‍ ഭാരതി ചെയര്‍മാനായി നിയമിച്ചത്. ജഗ്ദീപ് ധന്‍കറിന്റെ ഉപരാഷ്ട്രപതി പദത്തില്‍ നിന്ന് കാലാവധി പൂര്‍ത്തിയാകും മുമ്പ് രാജിവെച്ചിരുന്നു. ഇതുമായി സെഗാളിന്റെ രാജിക്ക് ബന്ധമുണ്ടോയെന്ന് സംശയം പ്രകടിപ്പിക്കുന്നതാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശ് കേഡറിലെ ഐ.എ.എസ് ഓഫിസര്‍ ആണ് നവനീത് കുമാര്‍ സെഗാള്‍. ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സെഗാള്‍ 2023 ജൂലൈയിലാണ് സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. നാലുവര്‍ഷം നീണ്ട ഒഴിവിന് ശേഷമായിരുന്നു പ്രസാര്‍ ഭാരതിയുടെ തലപ്പത്ത് സെഗാളിനെ നിയമിച്ചത്.
ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷയും മുന്‍ യു.പി മുഖ്യമന്ത്രിയുമായ മായാവതിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനായാണ് സെഗാള്‍ അറിയപ്പെട്ടിരുന്നത്. സമാജ് വാദി പാര്‍ട്ടിയുമായും ബി.ജെ.പിയുമായും സെഗാള്‍ അടുപ്പം പുലര്‍ത്തിയിരുന്നു. പ്രസാര്‍ ഭാരതിയുടെ കീഴിലാണ് ആകാശവാണി, ദൂരദര്‍ശന്‍ എന്നിവ പ്രവര്‍ത്തിക്കുന്നത്.
ഉത്തര്‍പ്രദേശ് സര്‍ക്കാറിന് ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. യുപി എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (യുപിഇഡിഎ) സിഇഒ എന്ന നിലയില്‍, 22 മാസത്തെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ 302 കിലോമീറ്റര്‍ ആറ് ലെയ്ന്‍ (എട്ട് ലെയ്ന്‍ ആയി വികസിപ്പിച്ച) ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയതായി പ്രസാര്‍ ഭാരതിയുടെ പോര്‍ട്ടല്‍ പറയുന്നു.
navneet kumar sehgal has resigned from the position of prasaar bharati chairman, marking a major development in india’s public broadcasting sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."