HOME
DETAILS

കൊച്ചി കോർപ്പറേഷൻ: വി.കെ മിനിമോളും ഷൈനി മാത്യുവും മേയർ പദവി പങ്കിടും; ഡെപ്യൂട്ടി മേയർ സ്ഥാനത്തും മാറ്റം; ദീപ്തി മേരി വർഗീസിന് അതൃപ്തി 

  
December 23, 2025 | 2:33 PM

kochi corporation vk minimol and shiny mathew to share mayor post deputy mayor roles split deepti mary varghese expresses dissent

കൊച്ചി: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തിന്റെ കാര്യത്തിൽ കോൺഗ്രസിൽ ധാരണയായി. മഹിളാ കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ വി.കെ. മിനിമോളും ഷൈനി മാത്യുവും മേയർ സ്ഥാനം രണ്ടര വർഷം വീതം പങ്കിടും. ആദ്യത്തെ രണ്ടര വർഷം വി.കെ. മിനിമോളും തുടർന്നുള്ള രണ്ടര വർഷം ഷൈനി മാത്യുവും കൊച്ചിയുടെ മേയറാകും. എറണാകുളം ഡിസിസി ഓഫീസിലാണ് പ്രഖ്യാപനമുണ്ടായത്.

ഡെപ്യൂട്ടി മേയർ പദവിയിലും മാറ്റം

മേയർ സ്ഥാനത്തിന് പുറമെ ഡെപ്യൂട്ടി മേയർ പദവിയും ടേം വ്യവസ്ഥയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ദീപക് ജോയ്, കെ.വി.പി. കൃഷ്ണകുമാർ എന്നിവർ രണ്ടര വർഷം വീതം പദവി പങ്കിടും. ആദ്യ ഊഴം ദീപക് ജോയ്ക്കാണ്.

പാർലമെന്ററി പാർട്ടി യോഗത്തിൽ ഷൈനി മാത്യുവിനായിരുന്നു കൂടുതൽ പിന്തുണ ലഭിച്ചത് (19 പേർ). വി.കെ മിനിമോളെ 17 പേർ പിന്തുണച്ചു. വോട്ടെടുപ്പിലെ ഈ നേരിയ വ്യത്യാസവും ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിച്ചാണ് പദവി പങ്കിടാൻ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ ഇടപെടലിലൂടെയാണ് സമവായമുണ്ടായത്. 76 സീറ്റുകളുള്ള കൊച്ചി കോർപ്പറേഷനിൽ 46 സീറ്റുകൾ നേടി യുഡിഎഫ് വൻ വിജയം കൈവരിച്ചിരുന്നു. എന്നാൽ വിജയിച്ച് ഒരാഴ്ച പിന്നിട്ടിട്ടും മേയറെ നിശ്ചയിക്കാൻ കഴിയാത്തത് കോൺഗ്രസിനുള്ളിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്ന് ആരോപണവുമായി ദീപ്തി മേരി വർഗീസ്

മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന നേതാവ് ദീപ്തി മേരി വർഗീസ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പരാതി നൽകി. തന്നെ മനഃപൂർവ്വം ഒഴിവാക്കാൻ ശ്രമം നടന്നതായും പാർട്ടിയുടെ നിശ്ചിത മാനദണ്ഡങ്ങൾ അട്ടിമറിച്ചതായും പരാതിയിൽ പറയുന്നു.

പരാതിയിലെ പ്രധാന ആരോപണങ്ങൾ

മേയറെ നിശ്ചയിക്കുന്നതിൽ കെപിസിസി സർക്കുലർ പാലിച്ചില്ല.

രഹസ്യ വോട്ടെടുപ്പ് നടത്തിയില്ല.

നിരീക്ഷകർക്ക് പകരം ഗ്രൂപ്പ് നേതാക്കളാണ് കൗൺസിലർമാരുടെ അഭിപ്രായം തേടിയത്.

ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ളവർ തനിക്കെതിരെ പ്രവർത്തിച്ചു.

കൗൺസിലർമാരുടെ യഥാർത്ഥ പിന്തുണ ആർക്കാണെന്ന് കണ്ടെത്താൻ നിഷ്പക്ഷമായ പരിശോധന നടന്നില്ലെന്നും ദീപ്തി മേരി വർഗീസ് ആരോപിച്ചു. മേയർ പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ ഉടലെടുത്ത ഈ തർക്കം വരും ദിവസങ്ങളിൽ നേതൃത്വത്തിന് തലവേദനയായേക്കും.

 

 

The Congress party has decided on a split-term (two-and-a-half years each) for the Kochi Corporation Mayor post to resolve internal group disputes. V.K. Minimol, State Vice-President of Mahila Congress, will take the first term, followed by Shiny Mathew.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടുറോഡിൽ ഡോക്ടർമാരുടെ അടിയന്തര ശസ്ത്രക്രിയ; പ്രാർത്ഥനകൾ വിഫലമാക്കി ലിനു മടങ്ങി

Kerala
  •  3 hours ago
No Image

ദുബൈയിൽ 10 കിലോ സ്വർണ്ണം തട്ടിയെടുത്ത കേസിൽ മലയാളി ജീവനക്കാർക്ക് ഒരു വർഷം തടവും 14 ലക്ഷം ദിർഹം പിഴയും; ജ്വല്ലറി പൂട്ടി ഉടമ

uae
  •  3 hours ago
No Image

സംസ്ഥാനത്ത് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: 24 ലക്ഷം പേർ പുറത്ത്; വോട്ടർപട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം? അറിയേണ്ടതെല്ലാം

Kerala
  •  3 hours ago
No Image

യുഎഇയിലെ സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ്; ഈ വർഷം മാത്രം വർധിച്ചത് 60 ശതമാനത്തിലധികം, നിക്ഷേപകർക്ക് ഇരട്ടി ലാഭം

uae
  •  3 hours ago
No Image

ജഡേജയ്ക്ക് പകരക്കാരനായി വിൻഡീസ് സ്പിന്നർ; ജഡേജയേക്കാൾ കേമനോ ചെന്നൈയുടെ പുത്തൻ താരം?കണക്കുകൾ ഇങ്ങനെ

Cricket
  •  3 hours ago
No Image

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം: താല്ക്കാലിക ജീവനക്കാരൻ പൊലിസ് പിടിയിൽ

Kerala
  •  4 hours ago
No Image

​ഗുരുതര സാമ്പത്തിക നിയമലംഘനം; ഓംഡ എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  4 hours ago
No Image

ഡെലിവറി ബോയ്‌സിന്റെ ചീറിപ്പാച്ചിൽ അവസാനിക്കുന്നു?; കമ്പനികൾക്ക് എതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

Kerala
  •  4 hours ago
No Image

മെസ്സിയുടെ സഹോദരിക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; ഇന്റർ മിയാമി പരിശീലകനുമായുള്ള വിവാഹം മാറ്റിവച്ചതായി റിപ്പോർട്ട്

Football
  •  4 hours ago
No Image

ക്ഷീണമോ ശാരീരിക അസ്വസ്ഥതയോ ഉണ്ടെങ്കിൽ വാഹനമോടിക്കരുത്; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ അപകടത്തിന് പിന്നാലെ ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്

uae
  •  4 hours ago