മാനവ മൈത്രി കാത്ത് സൂക്ഷിച്ച് സമുദായത്തെ വളർത്തി കൊണ്ട് വരുന്നതിൽ സമസ്ത വഹിച്ച പങ്കു നിസ്തുലം യഹ്യ തളങ്കര
കുണിയ : ആദർശ വിശുദ്ധിയുടെ നൂറാണ്ട് പൂർത്തിയാക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം കുണിയയിൽ ചരിത്രമാകുമെന്ന് മാലിക്ദീനാർ വലിയ ജുമുഅത്ത് പള്ളി പ്രസിഡന്റും ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായ യഹ് യ തളങ്കര പറഞ്ഞു.
ദുബൈ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ കുണിയയിലെ സമ്മേളന നഗരിയിലെ ജില്ലാ സ്വാഗത സംഘം ഓഫിസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
മാലിക് ദീനാറും സംഘവും മലയാള മണ്ണിൽ എത്തിച്ച സുന്നത്ത് ജമാഅത്തിനെ അതേ രീതിയിൽ സമൂഹത്തിന് സമർപ്പിച്ചും , മത മൈത്രിയെ കാത്ത് സൂക്ഷിച്ചും സമുദായത്തെ വളർത്തി കൊണ്ട് വരുന്നതിൽ സമസ്ത വഹിച്ച സേവനം നിസ്തുല്യമാണ്. മത വിദ്യാഭ്യാസത്തിൽ മാത്രമല്ല ഭൗതിക വിദ്യാഭ്യാസത്തിലും,സാംസ്‌കാരിക രംഗത്തും സമസ്ത നടത്തിയ മുന്നേറ്റം ഏറെ മികവുറ്റതാണ്.
ലോകത്ത് എവിടെയുമില്ലാത്ത ഒരു സ്വകാര്യ വിദ്യാഭ്യാസ ഏജൻസിയായി പതിനായിരത്തിൽ കൂടുതൽ മദ് റസകൾ സമസ്തയുടെ കീഴിൽ വളരെ ശാസ്ത്രീയമായി പ്രവർത്തിക്കുന്നു. അതിന്റെയൊക്കെ പിന്നിൽ ഒരുപാട് പൂർവികരായ പണ്ഡിതന്മാരുടെയും സാദാത്തീങ്ങളുടെയും,ഉമറാക്കളുടെയും ത്യാഗപൂർണമായ പ്രവർത്തനങ്ങൾ ഉണ്ടെന്നും ഏറെ പ്രതിസന്ധികളെ അതിജയിച്ചു കൊണ്ടാണ് സമസ്ത ഈ രീതിയിലേക്ക് ഉയർന്നു വന്നിട്ടുള്ളതെന്നും സ്വാഗത സംഘം ഓഫിസിൽ നൽകിയ സ്വീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഓരോ മഹല്ല് അടിസ്ഥാനത്തിലും ജനങ്ങളെ നന്മയുടെ വഴിയിലേക്ക് കൈ പിടിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു സമസ്ത നടത്തുന്ന പ്രവർത്തനങ്ങളെ ഇതര മതസ്ഥർ പോലും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നതെന്നും യഹ് യ തളങ്കര പറഞ്ഞു. സമ്മേളന ജില്ലാ സ്വാഗത സംഘം വർക്കിംഗ് കൺവീനർ ചെങ്കളം അബ്ദുല്ല ഫൈസി, ജില്ലാ മുശാവറ അംഗങ്ങളായ അബ്ദുൽ ഖാദർ ന ദ് വി , ബഷീർ ദാരിമി തളങ്കര , വി.എം.ഇബ്രാഹിം ഹാജി ഷാർജ, യൂനുസ് ഫൈസി കാക്കടവ്, ഷറഫുദ്ദീൻ കുണിയ ഹമീദ് കുണിയ , കെ.എ മുഹമ്മദ് കുഞ്ഞി, കുണ്ടൂർ അബ്ദുല്ല തുടങ്ങിയവർ ഓഫിസ് സന്ദർശനത്തിനെത്തിയവരെ സ്വീകരിച്ചു.
ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, ഹംസ തൊട്ടി , അഡ്വ. ഇബ്രാഹിം ഖലീൽ, നേതക്കളായ ഹസൈനാർ എടച്ചാക്കൈ, ഹനീഫ് ചെർക്കളം, കാസറഗോഡ് ജില്ലാ പ്രസിസന്റ് സലാം കന്യാപാടി, ജനറൽ സെക്രട്ടറി ഹനീഫ ടി. ആർ, ജില്ലാ ഭാരവാഹികളായ കെ.പി.അബ്ബാസ് കളനാട്, അഷ്റഫ് ബായാർ, കെ.എം.സി.സി നേതാക്കളായ ടി.കെ. സി.അബ്ദുൽ ഖാദർ ഹാജി, റഷീദ് ഹാജി കല്ലിങ്കാൽ, ഇബ്രാഹിം ബേരി ക്ക, ഹനീഫ് കട്ടക്കാൽ, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഫറാസ് സി.എ, അസർ സി.എ, യൂസുഫ് ഉമ തുടങ്ങിയവരും യഹ് യ തളങ്കരയോടൊപ്പം സ്വാഗത സംഘം ഓഫിസും സമ്മേളന മൈതാനിയും സന്ദർശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."