കെ-ടെറ്റ് നിർബന്ധമാക്കിയ വിധി: പുനഃപരിശോധനാ ഹരജിയുമായി കേരളം സുപ്രിം കോടതിയിൽ
ന്യൂഡൽഹി: അധ്യാപക നിയമനത്തിന് കെ-ടെറ്റ് (K-TET) നിർബന്ധമാക്കിയ സുപ്രിംകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹരജി നൽകി. കേരളത്തിന് പുറമെ മറ്റ് അഞ്ച് സംസ്ഥാനങ്ങൾ കൂടി സമാനമായ ഹരജി നൽകിയിട്ടുണ്ട്. ഇതോടെ ഈ വിഷയത്തിൽ കോടതിക്ക് മുന്നിലെത്തുന്ന റിവ്യൂ ഹരജികളുടെ എണ്ണം ആറായി.
കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കിക്കൊണ്ട് സുപ്രിംകോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചത്. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കി നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഉത്തരവിനെതിരെ അധ്യാപക സംഘടനകളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതോടെ സർക്കാർ പ്രതിരോധത്തിലായി.
പ്രതിഷേധം കണക്കിലെടുത്ത് കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് ഇന്നലെ സർക്കാർ താൽക്കാലികമായി മരവിപ്പിച്ചു. ഇതിന് പിന്നാലെയാണ് സുപ്രിംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകിയത്. വിഷയത്തിൽ പുനഃപരിശോധനാ ഹരജി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവിൽ ജോലിയിൽ തുടരുന്ന അധ്യാപകരുടെ ആശങ്കകൾ പരിഗണിച്ചാണ് സർക്കാരിന്റെ ഈ നീക്കം.
The Kerala government has filed a review petition in the Supreme Court against its recent verdict making the Teacher Eligibility Test (K-TET) mandatory for all school teachers. This move follows intense protests from teachers' organizations, leading the state to temporarily freeze its January 1, 2026, order that implemented the court's directive.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."