HOME
DETAILS

വെള്ളാപ്പള്ളി ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സി.പി.ഐ

  
Web Desk
January 05, 2026 | 3:34 AM

cpi palakkad district committee says association with vellappally natesan could harm ldf raising minority concerns over recent statements and political ties in kerala

പാലക്കാട്: വെള്ളാപ്പള്ളി നടേശനുമായി ബന്ധം സ്ഥാപിക്കുന്നത് ഇടതുമുന്നണിക്കു ബാധ്യതയാകുമെന്ന് സി.പി.ഐ. എസ്.എന്‍.ഡി.പി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ അത്തരം ഇടപെടലല്ല ഇപ്പോള്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിനു കീഴില്‍ നടക്കുന്നതെന്നും സി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. 

ഇത്തരത്തിലുള്ളവരുമായുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങള്‍ക്ക് എല്‍.ഡി.എഫിനെതിരെ സംശയമുയരാന്‍ ഇടയാക്കുമെന്നും അതിനാല്‍ വിഷയത്തില്‍ അതീവ ജാഗ്രത വേണമെന്നും ജില്ലാ കമ്മിറ്റി യോഗത്തിന്റെ ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു.

പിണറായി-വെള്ളാപ്പള്ളി സഖ്യം ന്യൂനപക്ഷത്തെ അകറ്റിയെന്ന് സി.പി.ഐയില്‍ നേരത്തേയും വിമര്ഡശനമുയര്‍ന്നിരുന്നു.  ഭൂരിപക്ഷ വോട്ട് കിട്ടുമെന്നു വിചാരിച്ചാകും രണ്ടുപേരും കൂടി ഇതെല്ലാം ചെയ്തത്. ന്യൂനപക്ഷം ശത്രുക്കളുമായെന്നും അന്ന് വിമര്‍ശനമുയര്‍ന്നു. 

മലപ്പുറവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് സി.പി.ഐയുടെ പ്രതികരണം. അതേസമയം, വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളെ മുഖ്യമന്ത്രി ഇതുവരെ  തള്ളിപ്പറഞ്ഞിട്ടില്ല.

സി.പി.ഐക്കാര്‍ പണം വാങ്ങിയെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിനെതിരെ നേരത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്ക് മാര്‍ക്കിടാന്‍ വെള്ളാപ്പള്ളിയെ ആരും ഏല്‍പ്പിച്ചിട്ടില്ലെന്നും തെറ്റായ മാര്‍ഗത്തില്‍ പണം വാങ്ങിയെന്ന് വെള്ളാപ്പള്ളി തെളിയിച്ചാല്‍ തിരിച്ചു നല്‍കുമെന്നമായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. വ്യവസായി എന്ന നിലയില്‍ തെരഞ്ഞെടുപ്പ് ഫണ്ടോ പാര്‍ട്ടി ഫണ്ടോ വാങ്ങിയിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

cpi palakkad district committee says association with vellappally natesan could harm ldf, raising minority concerns over recent statements and political ties in kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ് ഹസാരെയിൽ ഇടിമിന്നലായി വിഷ്ണു വിനോദ്; പുതുച്ചേരിയെ വീഴ്ത്തി കേരളം

Cricket
  •  30 minutes ago
No Image

മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

Kerala
  •  an hour ago
No Image

ഫേസ്ബുക്കില്‍ 1.2 മില്യണ്‍ ഫോളോവേഴ്‌സുമായി ചെന്നിത്തല, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ മുന്നിലുള്ളത് തരൂര്‍ മാത്രം

Kerala
  •  an hour ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ ബി.ജെ.പി ഐ.ടി സെല്‍ നിര്‍മിച്ചത്' മമത ബാനര്‍ജി 

National
  •  2 hours ago
No Image

സോണിയാ ഗാന്ധി ആശുപത്രിയില്‍; ആശങ്കജനകമായ സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍

National
  •  2 hours ago
No Image

'ഇത് ചരിത്രം, ഇപ്പോള്‍ നമ്മള്‍ ആഘോഷിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാ?' കെ.എസ്.ആര്‍.ടി.സിയുടെ റെക്കോര്‍ഡ് വരുമാനത്തിന്റെ സന്തോഷം പങ്കുവെച്ച് മന്ത്രി കെ.ബി ഗണേഷ് കുമാര്‍

Kerala
  •  2 hours ago
No Image

ബില്ലടച്ചില്ല; പാലക്കാട് എം.വി.ഡിയുടെ ഫ്യൂസൂരി കെ.എസ്.ഇ.ബി

Kerala
  •  3 hours ago
No Image

ഖത്തറില്‍ മലയാളി യുവാവ് വീണ് മരിച്ചു

qatar
  •  3 hours ago
No Image

രണ്ടാം ദിവസവും അണക്കാനാകാതെ ആന്ധ്ര എണ്ണക്കിണറിലെ തീപിടുത്തം; പ്രദേശ വാസികളെ പൂര്‍ണമായും ഒഴിപ്പിച്ചു

National
  •  3 hours ago
No Image

'വാക്കുകള്‍ അപക്വമായാല്‍ അവ അനര്‍ഥങ്ങളുണ്ടാക്കും, അപാകങ്ങള്‍ക്ക് വഴി തുറക്കും'; വെള്ളാപ്പള്ളി നടേശന് തുറന്ന കത്തുമായി എ.പി അബ്ദുല്‍ വഹാബ്

Kerala
  •  4 hours ago