ഇന്നലെ കൂടിയത് മൂന്ന് തവണ; സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന
സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. പവന് 440 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 55 രൂപയുടെ വര്‍ധനയുമാണ് ഇന്ന് ആഗോള രംഗത്ത് ആശങ്കകളും അസ്ഥിരതയും തുടരുന്നതിനിടെയാണ് സ്വര്‍ണവിലിയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
വെനസ്വേലയിലെ യു.എസ് സൈനിക നടപടിക്ക് പിന്നാലെ കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണുണ്ടായത്. കേരളത്തില്‍ ഇന്നലെ മൂന്ന് തവണയായി പവന് 1,760 രൂപ വര്‍ധിച്ചിരുന്നു. 1,01,360 രൂപയിലായിരുന്നു വൈകിട്ട് വ്യാപാരം അവസാനിപ്പിച്ചത്. ഗ്രാം വിലയാകട്ടെ 220 രൂപ വര്‍ധിച്ച് 12,670 രൂപയിലുമെത്തിയിരുന്നു.
ആഗോളവിപണിയിലും ഇന്ന് വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 4,466 ഡോളറായി ഉയര്‍ന്നു. 133 ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 3.10 ശതമാനമാണ് സ്‌പോട്ട് ഗോള്‍ഡിന്റെ വിലയിലുണ്ടായ വര്‍ധന.
ഇന്നത്തെ വില
22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. 12,725 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. പവന് 440 രൂപയുടെ വര്‍ധനയും രേഖപ്പെടുത്തി. 1,01,800 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്.
24 കാരറ്റ്
ഗ്രാമിന് 60 രൂപ കൂടി 13,882
പവന് 480 രൂപ കൂടി 1,11,056
22 കാരറ്റ്
ഗ്രാമിന് 55 രൂപ കൂടി 12,725
പവന് 440 രൂപ കൂടി 1,01,800
18 കാരറ്റ്
ഗ്രാമിന് 45 രൂപ കൂടി 10,412
പവന് 360 രൂപ കൂടി 83,296
കുതിപ്പിന് പിന്നില്‍
വെനസ്വേലയില്‍ ഉണ്ടായ രാഷ്ട്രീയസാഹചര്യം തന്നെയാണ് സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുന്ന പ്രധാനകാരണം. രാഷ്ട്രീയ അനിശ്ചിതത്വം മൂലം സുരക്ഷിത നിക്ഷേപമായി എല്ലാവരും സ്വര്‍ണത്തെ പരിഗണിക്കുന്നതാണ് വില ഉയരുന്നതിന് ഇടയാക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള സംഘര്‍ഷ സാഹചര്യത്തില്‍ അയവ് വന്നില്ലെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണത്തിന് വില കൂടാന്‍ തന്നെയാണ് സാധ്യതയെന്നും നിരീക്ഷകര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 64 ശതമാനം നേട്ടമാണ് സ്വര്‍ണത്തിന് ഉണ്ടായത്.
gold prices increased again today with a rise of rs 440 per pavan, taking the price to rs 1,01,800. the yellow metal had already seen three hikes yesterday, indicating continued volatility in the gold market.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."