ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റില്‍ ബുള്‍ഡോസര്‍ രാജ്; നടപടി പുലര്‍ച്ചെ ഒന്നരക്ക് സയിദ് ഇലാഹി മസ്ജിദിന് സമീപം, സംഘര്‍ഷം, പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റില്‍ സയിദ് ഇലാഹി മസ്ജിദിന് സമീപം ഒഴിപ്പിക്കല്‍ നടപടിയുമായി അധികൃതര്‍. സയിദ് ഇലാഹി മസ്ജിദിന്റെ ഒരു ഭാഗം ഉള്‍പ്പെടെയാണ് ഒഴിപ്പിച്ചത്. പുലര്‍ച്ചെ ഒന്നരയ്ക്കാണ് നടപടി ആരംഭിച്ചത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഹൈക്കോടതി അനുമതിയോടെയാണ് ഒഴിപ്പിക്കലെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എംസിഡി) ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഉദ്യോഗസ്ഥര്‍ക്ക് നേരെ ആളുകള്‍ കല്ലെറിഞ്ഞതായാണ് റിപ്പോര്‍ട്ട്. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു എന്ന് പറയുന്ന നടപടികള്‍ക്കായി 17 ബുള്‍ഡോസറുകളാണ് പ്രദേശത്ത് വിന്യസിച്ചത്.ഉന്നത ഉദ്യോഗസ്ഥരുള്‍പെടെ 300ലേറെ പ്രതിനിധികളും പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.
രാംലീല മൈതാനത്തിലെ മസ്ജിദിനും ഖബര്‍സ്ഥാനും സമീപമുള്ള ഭൂമിയിലെ കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനുള്ള ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എംസിഡി) തീരുമാനത്തെ ചോദ്യം ചെയ്ത് മസ്ജിദ് സയ്യിദ് ഇലാഹി മാനേജിംഗ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച നോട്ടീസ് അയച്ചിരുന്നു. മസ്ജിദ് സയ്യിദ് ഫൈസ് ഇലാഹിയുടെ മാനേജിംഗ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് അമിത് ബന്‍സല്‍ എംസിഡി, ഡല്‍ഹി വികസന അതോറിറ്റി (ഡിഡിഎ), നഗരവികസന മന്ത്രാലയത്തിന്റെ ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസ് (എല്‍ ആന്‍ഡ് ഡിഒ), പിഡബ്ല്യുഡി, ഡല്‍ഹി വഖഫ് ബോര്‍ഡ് എന്നിവയ്ക്ക് നോട്ടീസ് അയച്ചു. നഗരവികസന മന്ത്രാലയത്തിന്റെയും എംസിഡിയുടെയും ഡല്‍ഹി വഖഫ് ബോര്‍ഡിന്റെയും പ്രതികരണം തേടി.
വിഷയം പരിഗണന ആവശ്യമാണ്' എന്ന് പറഞ്ഞ ഹൈക്കോടതി, നാല് ആഴ്ചയ്ക്കുള്ളില്‍ ഹരജിയില്‍ മറുപടി നല്‍കാന്‍ അധികാരികളോട് ആവശ്യപ്പെട്ടു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ 22-ലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യം നിലനില്‍ക്കേയാണ് പൊളിക്കല്‍ നടപടികളുമായി അധികാരികള്‍ രംഗത്തെത്തിയിരിക്കുന്നത്.
#WATCH | Delhi | Morning visuals from the area near Faiz-e-Elahi Masjid, Turkman Gate, where MCD, pursuant to the directions of the Delhi High Court, carried out a demolition drive on an encroachment yesterday. pic.twitter.com/wSytmwWINK
— ANI (@ANI) January 7, 2026
കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും പള്ളി പൊളിച്ചു നീക്കിയിരുന്നു. തീവ്ര ഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സംഭല്‍ ജില്ലയിലെ ഹാജിപൂര്‍ ഗ്രാമത്തിലെ പള്ളിയും മദ്റസയും ഉള്‍പ്പെടെയാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തത്. അനധികൃത കൈയേറ്റവും വൈദ്യുതി മോഷണവും ആരോപിച്ചാണ് നടപടി. ജില്ലാ ഭരണകൂടത്തിന്റെയും ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ കനത്ത സുരക്ഷാ സന്നാഹത്തോടെയായിരുന്നു പൊളിച്ചുനീക്കല്‍.
സാംഭല്‍ പട്ടണത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള സാലേംപൂര്‍ സലാര്‍ അഥവാ ഹാജിപൂര്‍ ഗ്രാമത്തിലാണ് ഞായറാഴ്ച പൊളിക്കല്‍ നടന്നത്. 2024 നവംബറില്‍ അഞ്ചുപേരുടെ സംഘര്‍ഷത്തിനിടയാക്കിയ സംഭല്‍ ഷാഹി മസ്ജിദിലെ സര്‍വേക്ക് ശേഷം കഴിഞ്ഞ 14 മാസത്തിനിടെ ഒരുഡസനോളം മുസ്ലിം ആരാധനാലയങ്ങള്‍ ആണ് പ്രദേശത്ത് പൊളിച്ചുനീക്കിയത്.
eviction drive near syed ilahi masjid at delhi’s turkman gate leads to clashes as mcd carries out demolition with heavy police presence following high court proceedings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."