HOME
DETAILS

''പ്രിയപ്പെട്ട ദൈവമേ നന്ദി, ലോകത്തിന് മുന്നില്‍ എത്താതിരുന്ന നിലവിളികള്‍ നീ കേട്ടു''; രാഹുലിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ആദ്യ പരാതിക്കാരി

  
January 11, 2026 | 5:38 AM

first-complainant-reacts-rahul-mankootathil-arrest-rape-case

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ അറസ്റ്റിലായ നടപടിയില്‍ പ്രതികരണവുമായി രാഹുലിനെതിരെ ആദ്യം പരാതി നല്‍കിയ യുവതി. സമൂഹമാധ്യമത്തിലാണ് യുവതിയുടെ പ്രതികരണം. ദൈവത്തിന് നന്ദിയെന്നും ഇരുട്ടില്‍ ചെയ്ത പ്രവര്‍ത്തികള്‍ ദൈവം കണ്ടുവെന്നും മാലാഖകുഞ്ഞുങ്ങള്‍ സ്വര്‍ഗത്തില്‍ തങ്ങളോട് ക്ഷമിക്കട്ടെയെന്നും അതിജീവിത ഫേസ്ബുക്കില്‍ കുറിച്ചു. 

എങ്ങും എത്താതിരുന്ന നിലവിളികള്‍ ദൈവം കേട്ടെന്നും തെറ്റായ വ്യക്തിയെ വിശ്വസിച്ച് കുട്ടിയുടെ പിതാവാകാന്‍ യോഗ്യനല്ലാത്ത ഒരാളെ തെരഞ്ഞെടുത്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 

'പ്രിയപ്പെട്ട ദൈവമേ, എല്ലാ വേദനകളും, വിധികളും, വഞ്ചനകളും സഹിച്ച് മുന്നോട്ട് പോകാന്‍ ധൈര്യം നല്‍കിയതിന് നന്ദി. ഇരുട്ടില്‍ അയാള്‍ ചെയ്ത പ്രവൃത്തി നീ കണ്ടു. ലോകത്തിന് മുന്നില്‍ എത്താതിരുന്ന നിലവിളികള്‍ നീ കേട്ടു. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലപ്രയോഗത്തിലൂടെ തട്ടിയെടുത്തപ്പോളും നീ ഞങ്ങളെ ചേര്‍ത്തു പിടിച്ചു. ആ മാലാഖ കുഞ്ഞുങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങളോട് ക്ഷമിക്കട്ടെ. തെറ്റായ വ്യക്തിയെ വിശ്വസിച്ച് കുട്ടിയുടെ പിതാവാകാന്‍ യോഗ്യനല്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നു'.

'ആ മാലാഖ കുഞ്ഞുങ്ങളുടെ ആത്മാക്കള്‍ സമാധാനത്തോടെ വിശ്രമിക്കട്ടെ. അക്രമത്തില്‍ നിന്നും ഭയത്തില്‍ നിന്നും ഞങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്ത ഈ ലോകത്തില്‍ നിന്നും ആ മാലാഖ കുഞ്ഞുങ്ങള്‍ സ്വതന്ത്രരായിരിക്കട്ടെ. നമ്മുടെ കണ്ണുനീര്‍ സ്വര്‍ഗത്തില്‍ എത്തിയാല്‍, അവര്‍ നിങ്ങളോട് ഇക്കാര്യം പറയട്ടെ. നിങ്ങളുടെ അമ്മ ഒരിക്കലും നിങ്ങളെ മറന്നില്ല. നിങ്ങളുടെ അസ്തിത്വം പ്രധാനമാണ്. നിങ്ങളുടെ ആത്മാവ് പ്രധാനമാണ്. വീണ്ടും കണ്ടുമുട്ടുന്നതുവരെ അമ്മമാര്‍ നിങ്ങളെ ഞങ്ങളുടെ ഹൃദയങ്ങളില്‍ താലോലിക്കും. കുഞ്ഞാറ്റേ, അമ്മ നിന്നെ അങ്ങേയറ്റം സ്‌നേഹിക്കുന്നു'. 


പത്തനംതിട്ട സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണം സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രൂരമായ ബലാല്‍സംഗവും, നിര്‍ബന്ധിത ഗര്‍ഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളാണ് ഇ-മെയില്‍ മുഖേന അയച്ച പരാതിയില്‍ യുവതി രാഹുലിനെതിരെ ഉന്നയിച്ചത്. 

 

 

The woman who first filed a complaint against Palakkad MLA Rahul Mankootathil has reacted to his arrest in the rape case. Her response was shared through a social media post, where she expressed gratitude to God for hearing the cries that never reached the world.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രൂക്കിന്റെ ചിറകിലേറി ഇംഗ്ലണ്ട് സെമിയിലേക്ക്; തകർന്നുവീണത് 13 വർഷത്തെ ചരിത്രം

Cricket
  •  7 days ago
No Image

മത്സ്യതൊഴിലാളി പുനർഗേഹം പദ്ധതി; ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാഫലകം നീക്കം ചെയ്തത് ഗുരുതര വീഴ്ച: വിമർശനവുമായി ജി സുധാകരൻ

Kerala
  •  7 days ago
No Image

ചരിത്രത്തിലേക്ക് ഇംഗ്ലീഷ് ക്യാപ്റ്റൻ; ഇങ്ങനെയൊരു സെഞ്ച്വറി ടി-20 ലോകകപ്പിൽ ആദ്യം

Cricket
  •  7 days ago
No Image

കൊച്ചി കായലിൽ കണ്ടെത്തിയത് പെൺകുഞ്ഞിന്റെ മൃതദേഹം; ഒരുദിവസത്തെ പഴക്കം, തലയിൽ മുറിവുണ്ടെന്നും റിപ്പോർട്ട് 

Kerala
  •  7 days ago
No Image

ആറ്റുകാല പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കും: തീരുമാനം മാറ്റി കെജിഎംഒഎ

Kerala
  •  7 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  7 days ago
No Image

റമദാന്‍ മാസത്തില്‍ നോമ്പ് തുറക്കാന്‍ സൗകര്യം ചോദിച്ച കശ്മീരി വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു; സി.ടി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ പുറത്താക്കി 

National
  •  7 days ago
No Image

സൂപ്പർതാരം നാട്ടിലേക്ക് മടങ്ങി; ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  7 days ago
No Image

ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേര് നൽകാൻ പാടില്ല; മന്ത്രിസഭായോഗത്തിൽ തീരുമാനം

Kerala
  •  8 days ago
No Image

സമുദ്ര അതിര്‍ത്തി വിഷയത്തില്‍ കുവൈത്തിന് പിന്തുണ; ഔദ്യോഗിക നിലപാട് വ്യക്തമാക്കി ഒമാന്‍

oman
  •  8 days ago