കലോത്സവ വിശേഷങ്ങളുമായി സുപ്രഭാതം ജെന്‍സി പൂരം ഇന്നുമുതൽ
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ശക്തന്റെ മണ്ണില്‍ തിരിതെളിയുമ്പോള്‍ ജെന്‍സി തലമുറയുടെ കലോത്സവക്കാഴ്ചകളുമായി സുപ്രഭാതവും. ജെന്‍സി കാലഘട്ടത്തിലെ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് സുപ്രഭാതം നടത്തുന്നത്.
കലോത്സവത്തിന്റെ ദൃശ്യചാരുത ഒട്ടുംചോരാതെ വാര്‍ത്തകളും ദൃശ്യങ്ങളും ജെന്‍സി പൂരം പേജുകളിലൂടെ സുപ്രഭാതം ടീം വായനക്കാരിലേക്ക് എത്തിക്കും. കലോത്സവ ദിനങ്ങളില്‍ പ്രത്യേക പതിപ്പുകളും ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിന്റെ പ്രധാന വേദിക്കരികില്‍ സജ്ജമാക്കിയ സുപ്രഭാതം പവലിയനില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഒട്ടനവധി മത്സരങ്ങളും സമ്മാനങ്ങളുമുണ്ടാകും.
വാര്‍ത്തകള്‍ക്കിടെ ആസ്വദിക്കാന്‍ ദൃശ്യാവിഷ്‌കാരവും
തൃശൂര്‍: കലോത്സവ വാര്‍ത്തകളുടെ വായനാസ്വാദനത്തില്‍ നിന്ന് ദൃശ്യാവിഷ്‌കാരത്തിലേക്ക് സഞ്ചരിക്കാനും സുപ്രഭാതം ജെന്‍സി പൂരം പേജുകള്‍ അവസരം ഒരുക്കും. കലോത്സവ വാര്‍ത്തകള്‍ക്കൊപ്പം നല്‍കുന്ന ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വായനക്കാര്‍ക്ക് അതിന്റെ ദൃശ്യാവിഷ്‌കാരം കൂടി ലഭ്യമാകുന്ന തരത്തിലാണ് പേജുകളുടെ സജ്ജീകരണം. കലോത്സവത്തിന്റെ ദൃശ്യ ചാരുത പകര്‍ത്താന്‍ സുപ്രഭാതം വിഷ്വല്‍സംഘവും പൂരനഗരിയില്‍ സജ്ജമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."