ബലാത്സംഗ പരാതി: രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍, മാവേലിക്കര സബ് ജയിലിലേക്ക് മാറ്റും
പത്തനംതിട്ട: ലൈംഗികപീഡനക്കേസില്‍ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡ് ചെയ്തു. രാഹുലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റും. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് രാഹുലിനെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയില്‍ ഹാജരാക്കിയത്.
അന്വേഷണസംഘം വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കാത്ത സാഹചര്യത്തിലാണ് കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തത്. രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
കസ്റ്റഡിയിലിരിക്കെ രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പീഡനം നടന്നതായി പരാതിയില്‍ പറയുന്ന ക്ലബ് സെവന്‍ ഹോട്ടലിലെ 408ാം നമ്പര്‍ മുറിയിലെത്തിച്ച് പൊലിസ് മഹസര്‍ തയാറാക്കി. ഹോട്ടലിലെ നാലാം നിലയിലെ മുറി രാഹുല്‍ തിരിച്ചറിഞ്ഞെന്നും മുറിയിലെത്തിയത് സമ്മതിച്ചെന്നുമാണ് പൊലിസില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഹോട്ടലിലെ രജിസ്റ്റര്‍ പൊലിസ് പരിശോധിച്ച് റൂം ബൂക്ക് ചെയ്ത വിവരങ്ങള്‍ ശേഖരിച്ചു. ഹോട്ടലിലെ സി.സി ടി.വി ദൃശ്യങ്ങളടക്കം കണ്ടെത്തേണ്ടതുണ്ട്.
അതേസമയം, തെളിവെടുപ്പിനെത്തിച്ചപ്പോഴും തിരികെ മടങ്ങുമ്പോഴും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രാഹുല്‍ പ്രതികരിച്ചില്ല. ചിരിയോടെ അകത്തേക്ക് പോയ രാഹുല്‍ മടങ്ങിയെത്തുമ്പോള്‍ ഒന്നും മിണ്ടാതെ വാഹനത്തില്‍ കയറുകയായിരുന്നു.
തിരുവല്ലയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് രാഹുല്‍ പീഡിപ്പിച്ചു എന്നായിരുന്നു അതിജീവിതയുടെ പരാതി. പരാതിപ്രകാരം 2024 ഏപ്രില്‍ എട്ടിനാണ് തിരുവല്ലയിലെ ഹോട്ടലില്‍വച്ച് പീഡിപ്പിച്ചത്. ഇന്നലെ അതിരാവിലെയാണ് പത്തനംതിട്ട എ.ആര്‍ ക്യാംപില്‍ നിന്നും രാഹുലിനെ ഹോട്ടല്‍ മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പ്രതിഷേധങ്ങള്‍ ഒഴിവാക്കാനായിരുന്നു പുലര്‍ച്ചെ എത്തിയത്.
Rahul Mankootathil, who was taken into custody in connection with a sexual assault complaint, has been remanded after the expiry of his police custody period. He was produced before the Pathanamthitta Judicial First Class Magistrate at the judge’s residence following the completion of three days of custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."