ഇന്ത്യക്കായി ടി-20 ലോകകപ്പ് നേടിയ അവന് അവസരം നൽകണം: ആവശ്യവുമായി മുൻ താരം
ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ പ്ലെയിങ് ഇലവനിൽ അക്‌സർ പട്ടേലിന് അവസരം നൽകാത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ചാമ്പ്യൻസ് ട്രോഫിയിലും ടി-20 ലോകകപ്പിലും മികച്ച പ്രകടനം നടത്തിയ അക്‌സർ പട്ടേലിന് എവിടെയെന്നാണ് സഞ്ജയ് മഞ്ജരേക്കർ ചോദിക്കുന്നത്.
''അക്സറിന് മികച്ച റെക്കോർഡ് ആണുള്ളത്. ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. ഞങ്ങൾക്ക് വേണ്ടി ടി-20 ലോകകപ്പ് നേടിത്തന്നു. പെട്ടെന്ന് അദ്ദേഹം എവിടെയുമില്ല. അക്‌സർ പട്ടേൽ എവിടെയാണ്? ഇന്ത്യൻ ടീം കഷ്ടപ്പെടുകയാണ്'' സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.
2026 ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത് അക്‌സർ പട്ടേലാണ്. ശുഭ്മൻ ഗില്ലിന് പകരമാണ് അക്‌സർ പട്ടേലിന് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനം ലഭിച്ചത്. ഇന്ത്യക്കായി 2015ൽ ടി-20യിൽ അരങ്ങേറ്റം കുറിച്ച അക്‌സർ പട്ടേൽ 85 മത്സരങ്ങളിൽ നിന്നും ഒരു അർദ്ധ സെഞ്ച്വറി അടക്കം 681 റൺസാണ് നേടിയിട്ടുള്ളത്. ബൗളിങ്ങിൽ 82 വിക്കറ്റുകളും താരം സ്വന്തമാക്കി. 2025 ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായ അക്‌സർ ലോകകപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനെന്ന പുതിയ റോളിലും എത്തുമ്പോൾ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.
Former Indian cricketer Sanjay Manjrekar has spoken out about not giving Axar Patel a chance in the Indian playing XI for the ODI series against New Zealand. Sanjay Manjrekar asks where Axar Patel is after his excellent performances in the Champions Trophy and the T20 World Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."