HOME
DETAILS

ആദ്യമായി അമുസ്‌ലിം സി.ഇ.ഒയെ നിയമിച്ച് മഹാരാഷ്ട്ര ഹജ്ജ് കമ്മിറ്റി; തീര്‍ത്ഥാടന നടപടികള്‍ പുരോഗമിക്കുന്നതിനിടെ വിവാദമുണ്ടാക്കി ബി.ജെ.പി സര്‍ക്കാര്‍

  
Web Desk
January 16, 2026 | 5:39 AM

Maharashtra Haj Committee Appoints First Non-Muslim CEO

മുംബൈ: മഹാരാഷ്ട്ര സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തിലാദ്യമായി അമുസ്‌ലിം ഉദ്യോഗസ്ഥനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (CEO) നിയമിച്ച് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍. ഐ.എ.എസ് ഉദ്യോഗസ്ഥനായ മനോജ് ജാദവാണ് പുതിയ സി.ഇ.ഒ. ഷെയ്ഖ് ഇബ്രാഹിം ഷെയ്ഖ് അസ്‌ലമിന് പകരമാണ് ജാദവ് ചുമതലയേറ്റത്. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയുള്ള നീക്കം വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.

മക്ക, മദീന എന്നീ വിശുദ്ധ നഗരങ്ങളിലേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഭരണപരമായ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍, മുസ്‌ലിം അല്ലാത്ത ഒരാള്‍ക്ക് ഹജ്ജ് കര്‍മ്മങ്ങളുടെ സങ്കീര്‍ണ്ണതകളും ആചാരങ്ങളും പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയുമോ എന്ന് മുസ്ലിം സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു. 

2026-01-1611:01:66.suprabhaatham-news.png
 
 


നിയമനത്തെ മുതിര്‍ന്ന അഭിഭാഷകന്‍ യൂസഫ് അബ്രഹാനി ചോദ്യം ചെയ്തു. ഹജ്ജ് തീര്‍ത്ഥാടകരുടെ മതപരമായ ആവശ്യകതകളും പ്രത്യേക ആവശ്യങ്ങളും ഒരു അമുസ്ലിം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് അദ്ദേഹം വാദിച്ചു. ഹിന്ദു മത ട്രസ്റ്റുകളില്‍ മുസ്ലിംകള്‍ക്ക് അംഗങ്ങളാകാന്‍ അനുവാദമില്ലെന്നും അബ്രഹാനി ചൂണ്ടിക്കാട്ടി.

 

ഭരണനിര്‍വ്വഹണത്തില്‍ പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണെങ്കിലും ഹജ്ജിന്റെ ആത്മീയ വശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിയുമോ എന്നതില്‍ സംശയമുണ്ടെന്ന് ജമാ മസ്ജിദ് ട്രസ്റ്റി ഷുഐബ് ഖത്തീബ് പറഞ്ഞു. സൗദി അറേബ്യയിലെ വിശുദ്ധ പ്രദേശങ്ങളില്‍ മുസ്‌ലിംകള്‍ക്ക് അല്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കാത്ത സാഹചര്യത്തില്‍, തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസ്സിലാക്കാന്‍ ഉദ്യോഗസ്ഥന് എങ്ങനെ സാധിക്കും?- അദ്ദേഹം ചോദിച്ചു.
നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റി സെക്രട്ടറി ആയി അമുസ്ലിം ഉദ്യോഗസ്ഥനെ നിയമിച്ചത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

ചന്ദ്രപ്പിറവി അനുസരിച്ച് മെയ് 25 മുതല്‍ 30 വരെയാണ് 2026ലെ ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുക. ഇന്ത്യയില്‍ നിന്നുള്ള ആകെ ക്വാട്ടയായ 1.75 ലക്ഷം തീര്‍ത്ഥാടകരില്‍ ഭൂരിഭാഗം പേരെയും ഹജ്ജ് കമ്മിറ്റിയാണ് സഹായിക്കുന്നത്.

For the first time in the history of the Maharashtra State Haj Committee, a non-Muslim has been appointed as Chief Executive Officer (CEO) of the state Haj Committee. ?Manoj Jadhav, an Indian Administrative Service (IAS) officer, has taken over charge of the committee, succeeding Shaikh Ibrahim Shaikh Aslam. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  16 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  16 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  16 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  16 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  16 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  16 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  16 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  16 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  16 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  16 days ago