HOME
DETAILS

ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി: ഷിബു ബേബി ജോണിനെതിരെ കേസ്

  
January 16, 2026 | 6:09 AM


തിരുവനന്തപുരം: ആര്‍.എസ്.പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ കേസ്. തിരുവനന്തപുരം കുമാരപുരം സ്വദേശി കെ അലക്‌സ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി

2020ല്‍ തിരുവനന്തപുരത്ത് ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ആറുവര്‍ഷമായിട്ടും ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കിയില്ലെന്നും ഷിബു ബേബി ജോണ്‍ ഇടനിലക്കാരനായാണ് പണം കൈമാറിയതെന്നുമാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. 

അതേസമയം ബില്‍ഡറാണ് പണം വാങ്ങിയതെന്നാണ് പൊലിസ് പറയുന്നത്. വിശ്വാസവഞ്ചന, സാമ്പത്തിക തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തിയെടുത്ത കേസില്‍ ആന്‍ഡ്ര കണ്‍സ്ട്രക്ഷന്‍ കമ്പനി ഒന്നാം പ്രതിയും ഷിബു ബേബി ജോണ്‍ രണ്ടാം പ്രതിയുമാണ്. ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് വിറ്റശേഷം ലാഭവിഹിതം പങ്കിട്ടെടുക്കുക എന്നതായിരുന്നു കരാര്‍.

ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ആന്റ ബില്‍ഡേഴ്സിന് 2020-ല്‍ രണ്ടുതവണയായി അലക്സ് 15 ലക്ഷം രൂപ കൈമാറിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കമ്പനിക്ക് കാര്യമായ സാമ്പത്തിക തകര്‍ച്ചയുണ്ടാവുകയും ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാന്‍ കഴിയാതെ വരികയും ചെയ്തു. 
തുടര്‍ന്ന് തട്ടിപ്പിനിരയായെന്നും പണംതിരികെ വേണമെന്നും ആവശ്യപ്പെട്ട് അലക്സ് മെഡിക്കല്‍ കോളജ് പൊലിസില്‍ പരാതി നല്‍കി. എന്നാല്‍ പരാതി സിവില്‍ കേസാണെന്ന് ചൂണ്ടിക്കാട്ടി പൊലിസ് എഴുതി തള്ളി. എന്നാല്‍, പരാതിക്കാരന്‍ പൊലിസിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. ഈ സാഹചര്യത്തിലാണ് വീണ്ടും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

 

A case has been registered against RSP leader and former Kerala minister Shibu Baby John following a complaint alleging financial fraud related to a flat construction project. The complainant, K. Alex from Kumarapuram in Thiruvananthapuram, accused Shibu Baby John of collecting ₹15 lakh in 2020 after promising to construct and hand over a flat on land owned by him



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  13 hours ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  14 hours ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  14 hours ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  15 hours ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  15 hours ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  15 hours ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  16 hours ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  16 hours ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  17 hours ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  17 hours ago