റമദാൻ സമയത്ത് ഉംറ ചെയ്യാൻ പ്ലാൻ ഉണ്ടോ? ഇപ്പോഴേ ബുക്ക് ചെയ്യുക, ഗൾഫിൽനിന്ന് പോകാനും നിരക്ക് കൂടുന്നു; യുഎഇയിൽ നിന്ന് രണ്ട് ലക്ഷം രൂപ വരെയാകാൻ സാധ്യത
ദുബൈ: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി ഉംറ പാക്കേജ് നിരക്കുകൾ കുതിച്ചുയരുന്നു. വരും ദിവസങ്ങളിൽ നിരക്ക് ഇനിയും വർധിക്കാൻ സാധ്യതയുള്ളതിനാൽ ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ബുക്കിംഗ് പൂർത്തിയാക്കണമെന്ന് ട്രാവൽ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. തിരക്ക് കൂടുന്നതോടെ പാക്കേജ് നിരക്കുകൾ ഇരട്ടിയോ അതിലധികമോ ആകാനാണ് സാധ്യത.
ബസ്, വിമാന നിരക്കുകളിലും വൻ വർധന
കേരളത്തിൽ നിന്ന് വിമാനം വഴി ഉംറ പോകുന്നവർക്ക് മാത്രമല്ല, യുഎഇ അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങളിൽനിന്ന് ബസ് മാർഗം മക്കയിലേക്ക് പോകാനും ഇരട്ടിയോ അതിൽ കൂടുതലോ തുക ചെലവ് ആകും. നിലവിൽ ബസ് മാർഗമുള്ള ഉംറ പാക്കേജുകൾക്ക് 1,200 ദിർഹം (30,000 രൂപ) മുതലാണ് നിരക്ക്. എന്നാൽ അടുത്ത 10 ദിവസത്തിനുള്ളിൽ ഇത് 1,400 ദിർഹമായും, റമദാൻ അടുക്കുന്നതോടെ 2,000 (50,000 രൂപ) ദിർഹത്തിന് മുകളിലായും വർധിക്കുമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
വിമാനമാർഗമുള്ള യാത്രക്കാർക്ക് ചെലവ് ഇതിലും കൂടും. നിലവിൽ 3,500 ദിർഹത്തിൽ (84,000) തുടങ്ങുന്ന വിമാന പാക്കേജുകൾ റമദാൻ മാസത്തിൽ 5,200 ദിർഹം (1.24 ലക്ഷം) മുതൽ 8,000 ദിർഹം (രണ്ട് ലക്ഷം) വരെയാകാൻ സാധ്യതയുണ്ട്. താമസസൗകര്യം, യാത്ര ചെയ്യുന്ന തീയതി, ഹറമിനോടുള്ള ഹോട്ടലുകളുടെ ദൂരം എന്നിവ അനുസരിച്ചായിരിക്കും ഈ മാറ്റം.
താമസം ചെലവേറിയതാകുന്നു
വിമാന ടിക്കറ്റ് നിരക്കുകൾ പലപ്പോഴും മാറ്റമില്ലാതെ തുടരാറുണ്ടെങ്കിലും, മക്കയിലെ ഹോട്ടൽ നിരക്കുകളാണ് തീർഥാടകർക്ക് തിരിച്ചടിയാകുന്നത്. പ്രത്യേകിച്ച് ഹറമിന് അടുത്തുള്ള ഹോട്ടലുകളിൽ റമദാനിൽ നിരക്ക് ഇരട്ടിയാകുകയും അവസാന പത്തിൽ ഇത് മൂന്നിരട്ടിയോളം വർധിക്കുകയും ചെയ്യും.
വിസ കാലാവധിയും ശ്രദ്ധിക്കുക
വിലക്കയറ്റത്തിന് പുറമെ വിസ സംബന്ധിച്ച സമയപരിധികളും തീർഥാടകർ ശ്രദ്ധിക്കേണ്ടതുണ്ട്:
* ഉംറ വിസ അപേക്ഷ: മാർച്ച് 17-ഓടെ അപേക്ഷകൾ അവസാനിക്കും.
* സൗദിയിലേക്കുള്ള പ്രവേശനം: ഏപ്രിൽ 2 ആണ് അവസാന തീയതി.
* തിരിച്ചു മടങ്ങേണ്ടത്: ഹജ്ജ് ഒരുക്കങ്ങൾ തുടങ്ങുന്നതിനാൽ ഏപ്രിൽ 18-നകം തീർഥാടകർ മക്കയിൽ നിന്നോ മദീനയിൽ നിന്നോ മടങ്ങേണ്ടതുണ്ട്.
റമദാനിലെ തിരക്ക് ഒഴിവാക്കാനും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനും ആഗ്രഹിക്കുന്നവർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും ഹോട്ടലുകളുടെ ദൂരം കൃത്യമായി മനസ്സിലാക്കി ബുക്കിംഗ് നടത്തണമെന്നും ട്രാവൽ ഓപ്പറേറ്റർമാർ നിർദേശിക്കുന്നു.
Believers planning to perform Umrah during the cooler months are being urged to book early, as travel operators warn that costs will rise sharply closer to Ramadan, with some packages doubling or even tripling in price. According to Umrah operators, demand typically peaks during Ramadan, when millions of pilgrims travel to Makkah and Madinah — driving up prices for transport, accommodation, and complete Umrah packages.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."