സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പി. അരുൺ ബിജെപിയിൽ
മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് നേതാവുമായ പി. അരുൺ പാർട്ടി വിട്ടു. ബിജെപിയിൽ അംഗത്വമെടുത്ത അരുൺ ഇനി ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. പ്രാദേശിക നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായാണ് പാർട്ടി വിട്ടത് എന്ന് അദ്ദേഹം അറിയിച്ചു. തന്നെ പ്രവർത്തിക്കാൻ നേതൃത്വം അനുവദിച്ചില്ലെന്നും താൻ എന്ത് ചെയ്താലും അതിൽ കുറ്റം കാണുകയാണെന്നും അരുൺ കുറ്റപ്പെടുത്തി.
എ.ഐ.വൈ.എഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ അരുൺ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. വണ്ടൂർ പഞ്ചായത്തിലെ 18-ാം വാർഡിൽ എൽഡിഎഫിന്റെ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോറ്റിരുന്നു. 300ൽ പരം വോട്ടുകൾക്കായിരുന്നു തോൽവി.
തോൽവിയിൽ ഉണ്ടായ വിഷമം ജില്ലാ നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നെങ്കിലും യാതൊരു വിധത്തിലുമുള്ള പ്രതികരണവുമുണ്ടായില്ല. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ കുപ്രചരണങ്ങൾ അഴിച്ചുവിടുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ സാഹചര്യങ്ങളാണ് പാർട്ടി വിട്ട് ബിജെപിയിൽ പോകാൻ കാരണമെന്നും അരുൺ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."