HOME
DETAILS

ആസ്‌ട്രേലിയയില്‍ 426 കിലോ ഭാരമുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി 

  
February 03, 2026 | 1:41 PM

bronze statue of mahatma gandhi gifted by iccr was stolen from outside an indian community center in melbourne

മെല്‍ബണ്‍: ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന് പുറത്ത് സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സാണ് (ICCR) സെന്ററിന് പ്രതിമ സമ്മാനിച്ചത്. കാല്‍പാദത്തിന് മുകളില്‍ വെച്ച് അറുത്തുമാറ്റിയാണ് പ്രതിമ കടത്തികൊണ്ട് പോയത്. 

തങ്കളാഴ്ച്ച പുലര്‍ച്ചെ 12.50 ഓടെയാണ് മോഷണം നടന്നതെന്ന് ആസ്‌ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 426 കിലോ ഭാരമുള്ള പ്രതിമ ആംഗിള്‍ ഡ്രൈന്‍ഡര്‍ ഉപയോഗിച്ചാണ് മുറിച്ചെടുത്തത്. സിസിടിവി പരിശോധനയില്‍ മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേര്‍ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വിക്ടോറിയ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2021 നവംബര്‍ 12ന് മുന്‍ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ആണ് ഈ പ്രതിമ ഉദ്ഘാടനം ചെയ്തത്. സ്ഥാപിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതിമക്ക് നേരെ ആക്രമണം നടന്നിരുന്നു. ആസ്‌ട്രേലിയയില്‍ ഇന്ത്യ വിരുദ്ധ വികാരം ശക്തമാകുന്ന പശ്ചാത്തലത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലിസ് തീരുമാനം. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാനമായും സ്‌ക്രാപ്പ് മെറ്റല്‍ കടകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

a bronze statue of mahatma gandhi gifted by iccr was stolen from outside an indian community center in melbourne after being cut off above the feet.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ -യുഎസ് വ്യാപാര കരാർ: രാജ്യത്തെ കർഷകരുടെ സ്വപ്നങ്ങൾ നരേന്ദ്ര മോദി ട്രംപിന് അടിയറവ് വെച്ചു; കരാറിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ​ഗാന്ധി

National
  •  2 hours ago
No Image

ബൗഷറില്‍ മയക്കുമരുന്നുമായി മൂന്ന് പ്രവാസികള്‍ പിടിയില്‍

oman
  •  2 hours ago
No Image

മസ്‌കത്തില്‍ ഒമാന്‍-യൂറോപ്യന്‍ യൂണിയന്‍ സംയുക്ത മനുഷ്യാവകാശ സംവാദം

oman
  •  3 hours ago
No Image

ഭരണഘടന അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യം വിടാം; മെറ്റയ്ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

National
  •  3 hours ago
No Image

അപ്രതീക്ഷിത തിരിച്ചടി; സ്പെഷ്യൽ എഡ്യൂക്കേറ്റർ നിയമനത്തിൽ സർക്കാരിനെതിരെ ഇടത് സംഘടന സുപ്രിം കോടതിയിൽ

National
  •  3 hours ago
No Image

റാപ്പിഡ് റെയിലിനുള്ള വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍; നാല് ഘട്ടങ്ങളിലായുള്ള പദ്ധതിക്ക് ചെലവ് 1.92 ലക്ഷം കോടി

Kerala
  •  4 hours ago
No Image

ലോക്‌സഭയില്‍ പ്രതിഷേധം; ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസും ഉള്‍പ്പെടെ എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  5 hours ago
No Image

'സ്വകാര്യത വെച്ച് കളിക്കാന്‍ അനുവദിക്കില്ല, നിയമം പാലിക്കാന്‍ പറ്റില്ലെങ്കില്‍ ഇന്ത്യ വിട്ട് പോകാം'; മെറ്റയ്ക്ക് താക്കീതുമായി സുപ്രിംകോടതി

National
  •  6 hours ago
No Image

മക്കയില്‍ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഫ്രീ മുടിവെട്ട് സേവനം; ഇതുവരെ പ്രയോജനപ്പെടുത്തിയത് 20 ലക്ഷത്തിലധികം പേര്‍

Saudi-arabia
  •  8 hours ago
No Image

ഇന്ത്യയെ ഭയന്നോ? പാകിസ്ഥാന്റെ ബഹിഷ്‌കരണ വാദം തള്ളി ക്രിക്കറ്റ് ബോർഡുകൾ; പിസിബിക്ക് ഇത് 'ചാവേർ' പോരാട്ടം

Cricket
  •  9 hours ago