കിടപ്പു രോഗികള്‍ക്ക് ഓണക്കിറ്റു വിതരണം ചെയ്തു
തൃക്കരിപ്പൂര്‍: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി അല്‍ബദര്‍ ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചു 200 കിടപ്പു രോഗികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ബസ് സ്റ്റാന്‍ഡ് പരിസരത്തു നടന്ന ചടങ്ങില്‍ ജനകീയ പാലിയേറ്റിവ് കമ്മിറ്റി കണ്‍വീനര്‍ എ.വി ദാമോദരനു കിറ്റു കൈമാറി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. വി.കെ ബാവ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ,പഞ്ചായത്ത് അംഗങ്ങളായ സത്താര്‍ വടക്കുമ്പാട്, തമ്പാന്‍ നായര്‍, കെ ഭാസ്‌ക്കരന്‍, അഡ്വ. എം.ടി.പി കരീം (മുസ്‌ലിം ലിഗ്), കെ.വി അമ്പു (സി.പി.എം), മനോഹരന്‍ കൂവാരത്ത് (ബി.ജെ.പി), എം ഗംഗാധരന്‍ (സി.പി.ഐ), സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ എം.എ.സി കുഞ്ഞബ്ദുല്ല ഹാജി പ്രസംഗിച്ചു.
തൃക്കരിപ്പൂര്‍: കിടപ്പിലായ രോഗികള്‍ക്കും നിര്‍ധന കുടുംബങ്ങള്‍ക്കും തൃക്കരിപ്പൂര്‍ പാലിയേറ്റിവിന്റെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ കൊയോങ്കര,എടാട്ടുമ്മല്‍, ബീരിച്ചരി ,നീലംബം തുടങ്ങിയ സ്ഥലങ്ങളി ലെ തിരഞ്ഞെടുത്ത കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്.
എട്ടുവര്‍ഷമായി നല്‍കിവരുന്ന സഹായങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ വര്‍ഷവും ഓണക്കിറ്റ് വിതരണം ചെയ്തത്. പാലിയേറ്റിവ് ജില്ലാ സെക്രട്ടറി അഹമ്മദ് മണിയനോടി, എം.ടി.പി മുഹമ്മദ് കുഞ്ഞി, കെ.വി രാഘവന്‍, ഹംസ, പി.പി സലാവുദ്ദീന്‍ ഹാജി, പി.പി രഘുനാഥ്, സിസ്റ്റര്‍ അജിത, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."