HOME
DETAILS

പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണം: പ്രതിപക്ഷം

  
backup
September 11 2016 | 01:09 AM

%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d


ഡി.പി.സിക്ക് പദ്ധതി സമര്‍പ്പിക്കാന്‍ കഴിയാത്തത് പ്രസിഡന്റിന്റെ ഉദാസീനത
കല്‍പ്പറ്റ: ഡി.പി.സി മുന്‍പാകെ പദ്ധതി സമര്‍പ്പിക്കാന്‍ കഴിയാത്ത പടിഞ്ഞാറത്തറ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിന്റെ അഞ്ചു ശതമാനം നഷ്ടപ്പെട്ടു. പ്രസിഡന്റിന്റെ ഉദാസീനത കാരണമാണ് ജനങ്ങളിലെത്തേണ്ട അഞ്ചു ശതമാനം തുക നഷ്ടപ്പെട്ടതെന്നും ഇതിന് കാരണക്കാരനായ പ്രസിഡന്റ് തല്‍സ്ഥാനം രാജിവക്കണമെന്നും പടിഞ്ഞാറത്ത പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഭരണസമിതി കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയിരിക്കുകയാണ്. മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പേരു പറഞ്ഞ് പഞ്ചായത്തിന്റെ കന്നി ബജറ്റ് തന്നെ അവതരിപ്പിക്കാതെ അംഗീകാരം നേടിയെടുത്ത ഭരണസമിതിയാണ് നിലവിലുള്ളത്. ഇത്തരത്തില്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തങ്ങള്‍ മറന്നു പ്രവര്‍ത്തിക്കുന്ന പ്രസിഡന്റാണ് പടിഞ്ഞാറത്തറയിലേത്. ഡി.പി.സിക്ക് പദ്ധതി സമര്‍പ്പിക്കാതെയും പ്രസിഡന്റ് ഒളിച്ചോട്ടം നടത്തുകയാണ്. ഇടതുപക്ഷം പഞ്ചായത്ത് ഭരിച്ചപ്പോഴൊക്കെ പഞ്ചായത്തിന്റെ അവസ്ഥ ഇത്തരത്തിലാണ്. നിലവില്‍ പഞ്ചായത്തില്‍ ഓട്ടോ ഹാള്‍ട്ടിംഗ് പെര്‍മിറ്റിനായി 27 ആളുകള്‍ അപേക്ഷ നല്‍കയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ പ്രസിഡന്റ് വിമുഖത കാണിക്കുകയാണ്. വൈസ് പ്രസിഡന്റ് അടക്കമുള്ള ഒന്‍പത് പേര്‍ പഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ സമര്‍പ്പിച്ച നിവേദനത്തില്‍ ഈ ആളുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല.
ഓഗസ്റ്റ് 30ന് രാവിലെ 11ന് പ്രസിഡന്റ് ഭരണസമിതി യോഗം വിളിച്ചിരുന്നു. അംഗങ്ങളെല്ലാം യോഗത്തിന് എത്തിയിട്ടും പ്രസിഡന്റ് എത്തിയില്ല. തനിക്ക് മറ്റൊരു യോഗമുണ്ടായിരുന്നെന്നാണ് ഇതിന് പ്രസിഡന്റ് നല്‍കിയ മറുപടി. അന്ന് ഉച്ചക്ക് മൂന്നിന് ശേഷമാണ് പ്രസിഡന്റ് ഓഫിസിലെത്തിയത്. പിറ്റേ ദിവസം തലേന്നത്തെ തീയതിയില്‍ ഭരണസമിതി യോഗം ചേര്‍ന്നു. വൈസ് പ്രസിഡന്റ് അടക്കമുള്ളവര്‍ രേഖാമൂലം ആവശ്യപ്പെട്ട ഹാള്‍ട്ടിംഗ് പെര്‍മിറ്റ് വിഷയവും യോഗത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ അജണ്ട ചര്‍ച്ച ചെയ്യാന്‍ സമയം പ്രസിഡന്റ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. നടന്നുകൊണ്ടിരുന്ന യോഗം പോലും പിരിച്ചുവിടാതെയാണ് പ്രസിഡന്റ് ഇറങ്ങിപ്പോയത്.
പെര്‍മിറ്റ് ചര്‍ച്ചക്ക് വന്നാല്‍ പാര്‍ട്ടിയിലെ തന്നെ അംഗങ്ങള്‍ തനിക്കെതിരാവുമെന്ന ഭീതിയാണ് പ്രസിഡന്റ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ കാരണമെന്നും യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. ഓട്ടോ പെര്‍മിറ്റുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വേണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ മൂന്നിന് പഞ്ചായത്ത് അംഗങ്ങള്‍ നോട്ടീസ് നല്‍കിയെങ്കിലും ഒന്‍പതാം തീയതിയാണ് മീറ്റീങ്ങ് വിളിച്ചത്. ഇതിനിടെ കഴിഞ്ഞ ഭരണസമിതി പഞ്ചായത്തിലെ വിവിധി ഭാഗങ്ങളിലായി 270 ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കിയതില്‍ നിയമലംഘനം നടന്നെന്ന് കാണിച്ച് സി.ഐ.ടി.യു യൂനിയനിലുള്ള ഒരാള്‍ കോടതിയെ സമീപിച്ചു. അതോടെ പെര്‍മിറ്റ് അനുവദിക്കാന്‍ സാധിക്കാത്ത സ്ഥിതിയുമായി. സ്ഥാനം തെറിക്കുമെന്ന ഭീതിയിലാണ് പ്രസിഡന്റ് മുന്‍കയ്യെടുത്ത് ഇത്തരത്തിലൊരു കേസ് ഫയല്‍ ചെയ്യിച്ചതെന്നും പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. പഞ്ചായത്തിലെ വികസന പദ്ധതികള്‍ ഡി.പി.സിക്ക് സമര്‍പ്പിക്കേണ്ട അവാസാന തീയതിയിലും തന്റെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ശ്രമം നടത്തിയ പ്രസിഡന്റ് നഷ്ടപ്പെടുത്തിയത് ജനത്തിന് ലഭിക്കേണ്ട 15 ലക്ഷത്തിലധികം രൂപയാണെന്നും പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു. 16 അംഗങ്ങളുള്ള പഞ്ചായത്തിലെ ഒന്‍പതംഗങ്ങള്‍ ഒപ്പിട്ട അജണ്ട പാസാക്കാന്‍ സാധിക്കാത്ത പ്രസിഡന്റിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇക്കാരണത്താല്‍ തല്‍സ്ഥാനത്ത് നിന്ന് രാജിവെച്ചൊഴിയാന്‍ പ്രസിഡന്റ് തയ്യാറാകണമെന്നും പഞ്ചായത്തംഗങ്ങളായ ഹാരിസ് കണ്ടിയന്‍, സി.ഇ ഹാരിസ്, ജോസഫ് പുല്ലുമാരിയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍  'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു'

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago
No Image

വെടിക്കെട്ട് നിയന്ത്രിച്ച വിജ്ഞാപനം: ആശങ്ക അറിയിച്ച് മന്ത്രിസഭ; കേന്ദ്രത്തിന് കത്തയക്കും

Kerala
  •  2 months ago
No Image

യാത്രയയപ്പ് യോഗത്തിന് എത്തിയത് നവീന്‍ ബാബുവിനെ അവഹേളിക്കാന്‍, വീഡിയോ പ്രചരിപ്പിച്ചതും ദിവ്യ- അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

ഇന്ത്യ- ചൈന ഭായ് ഭായ് ബന്ധം തുടരും

National
  •  2 months ago
No Image

ഷോക്ക്: വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി കെ.എസ്.ഇ.ബി

Kerala
  •  2 months ago
No Image

ഒൻപതാം നാൾ മൗനംവെടിഞ്ഞ് മുഖ്യമന്ത്രി: 'നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരം'

Kerala
  •  2 months ago