സഊദിയിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഇലക്ട്രോണിക് ഗെയിമുകളും; സാഫി ഇലക്ട്രോണിക് ഗെയിംസ് ഗ്രൂപ്പുമായി കരാറുകളിൽ ഒപ്പ് വെച്ചു
റിയാദ്: സഊദിയിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഇലക്ട്രോണിക് ഗെയിമുകളും ഉൾപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി പൊതു നിക്ഷേപ ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള സാവി ഗ്രൂപ്പ് ഫോർ ഇലക്ട്രോണിക് ഗെയിംസുമായി കരാറുകളിൽ ഒപ്പ് വെച്ചു. വിദ്യാഭ്യാസ മന്ത്രാലയം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഡ്യൂക്കേഷണൽ പ്രൊഫഷണൽ ഡെവലപ്‌മെന്റ്, തത്‌വീർ എഡ്യൂക്കേഷണൽ സർവീസസ് കമ്പനി എന്നിവ സംയുക്തമായാണ് ഇലക്ട്രോണിക് ഗെയിംസ് വ്യവസായത്തെയും വികസനത്തെയും പൊതു, സർവകലാശാല, സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സംവിധാനത്തിലേക്കും പാഠ്യപദ്ധതിയിലേക്കും സംയോജിപ്പിക്കുന്നതിനായി മൂന്ന് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത്. "മദ്രസതീ" പ്ലാറ്റ്‌ഫോമിൽ വിദ്യാഭ്യാസ ഗെയിമുകൾ വികസിപ്പിക്കലാണ് കരാറിന്റെ ലക്ഷ്യം.
റിയാദിലെ വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ഒപ്പുവെക്കൽ ചടങ്ങിൽ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ പ്രിൻസ് ഫൈസൽ ബിൻ ബന്ദർ ബിൻ സുൽത്താൻ അൽ സഊദ്, വിദ്യാഭ്യാസ മന്ത്രി യൂസഫ് അൽ ബുന്യാൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രൊഫഷണൽ ഡെവലപ്‌മെന്റ് ഇൻ എഡ്യൂക്കേഷന്റെ ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഔദ, തത്‌വീർ എജ്യുക്കേഷണൽ സർവീസസ് കമ്പനിയുടെ സിഇഒ മുഹമ്മദ് അൽ മുഹൈമിദ്, വിദ്യാഭ്യാസ സംവിധാനത്തിലെ നിരവധി നേതാക്കൾ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഗെയിം ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള സംവേദനാത്മക വിദ്യാഭ്യാസ ഉള്ളടക്കം വികസിപ്പിക്കൽ, ഇലക്ട്രോണിക് ഗെയിം, സിമുലേഷൻ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ വിദ്യാഭ്യാസ പരിഹാരങ്ങൾ നൽകൽ, ഡിജിറ്റൽ വിദ്യാഭ്യാസ ലബോറട്ടറികൾ നിർമ്മിക്കൽ, ഇലക്ട്രോണിക് സ്പോർട്സ് മേഖലയിലെ സ്കൂൾ പ്രോഗ്രാമുകളും പ്രവർത്തനങ്ങളും സൃഷ്ടിക്കൽ, പ്രത്യേക വിദ്യാഭ്യാസ ഗെയിമുകൾ നിർമ്മിക്കൽ എന്നിവയിലെ സഹകരണം തത്വീർ കമ്പനിയും സാഫി ഗ്രൂപ്പും തമ്മിലുള്ള ധാരണാപത്രത്തിൽ ഉൾപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."