HOME
DETAILS

ആറ് സംസ്ഥാനങ്ങളിലെ അന്തിമ വോട്ടര്‍ പട്ടിക പൂര്‍ത്തിയായി; ഏറ്റവും കൂടുതല്‍ ആളുകള്‍ പുറത്തായത് ഗുജറാത്തില്‍, 68 ലക്ഷത്തിലേറെ വോട്ടര്‍മാര്‍, കേരളത്തിലും ഗണ്യമായ കുറവ് 

  
Web Desk
February 22, 2026 | 4:19 AM

special intensive revision completed voter list updated across six states and union territories millions removed says election commission

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ (Special Intensive Revision - SIR) നടപടികള്‍ പൂര്‍ത്തിയായി. അര്‍ഹരല്ലാത്ത ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.   

പുതുക്കിയ പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടത് ഗുജറാത്തിലാണ്. ഏകദേശം 68,12,711 വോട്ടര്‍മാരാണ് ഗുജറാത്തിലെ പട്ടികയില്‍ നിന്നും പുറത്തായിട്ടുള്ളത്. എസ്.ഐ.ആറിന് മുമ്പ് 5.08 കോടി (5,08,43,436) ആയിരുന്ന പട്ടിക പുതുക്കലിന് ശേഷം 4.40 കോടി (4,40,30,725) ആയി കുറഞ്ഞു (13.40%). 

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തുടങ്ങിയവയാണ്  എസ്.ഐ.ആര്‍ അന്തിമ പട്ടിക നടപടികള്‍  പൂര്‍ത്തിയായ മറ്റു  സംസ്ഥാനങ്ങള്‍. മധ്യപ്രദേശില്‍ 34,25,078 വോട്ടര്‍മാരെ ഒഴിവാക്കി, വോട്ടര്‍മാരുടെ എണ്ണം 5,74,06,143 ല്‍ നിന്ന് 5,39,81,065 (5.97%) ആയി കുറച്ചു. 5.39 കോടി വോട്ടര്‍മാരെ പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഗണ്യമായ പരിഷ്‌കാരങ്ങള്‍ നടന്നു. രാജസ്ഥാനില്‍ വോട്ടര്‍മാരുടെ എണ്ണം 5,46,56,215 ല്‍ നിന്ന് 5,15,19,929 ആയി (31,36,286) കുറഞ്ഞു. ഛത്തീസ്ഗഢില്‍ 2,12,30,737 ല്‍ നിന്ന് 1,87,30,914 ആയി (24,99,823) കുറഞ്ഞു. 

കേരളത്തിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പുതുക്കലിന് മുന്‍പ് 2,78,50,855 ആയിരുന്ന വോട്ടര്‍മാരുടെ എണ്ണം 9,06,211 പേര്‍ കുറഞ്ഞ് 2,69,44,644 ആയി മാറി. ഗോവയില്‍ 11,85,034 ല്‍ നിന്ന് 10,57,566 (1,27,468) ആയി കുറഞ്ഞു. 

കേന്ദ്രഭരണ പ്രദേശങ്ങളില്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ വോട്ടര്‍മാരുടെ എണ്ണം 3,10,404 ല്‍ നിന്ന് 2,58,040 ആയി (52,364), പുതുച്ചേരിയില്‍ 10,21,578 ല്‍ നിന്ന് 9,44,211 ആയി (77,367), ലക്ഷദ്വീപില്‍ 57,813 ല്‍ നിന്ന് 57,607 ആയി (206) കുറഞ്ഞു.

മരണം, സ്ഥിരമായി താമസം മാറി കൊണ്ടിരിക്കല്‍, ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ പേര് വരിക, മറ്റ് അയോഗ്യതകള്‍ എന്നിവയാണ് വോട്ടര്‍മാരെ ഒഴിവാക്കാന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ വോട്ടര്‍മാരെ ചേര്‍ത്തതിന് ശേഷമുള്ള അന്തിമ കണക്കാണിത്. വോട്ടര്‍ പട്ടിക പുതുക്കല്‍ ഒരു തുടര്‍ച്ചയായ പ്രക്രിയയാണ്. അര്‍ഹരായ പൗരന്മാര്‍ക്ക് ഇപ്പോഴും പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനും അവസരമുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പുതുക്കിയ പട്ടിക ഈ മാസം അവസാനം പുറത്തുവിടുന്നുണ്ട്. രാജ്യവ്യാപകമായി നടക്കുന്ന ഈ ശുദ്ധീകരണ പ്രക്രിയയുടെ അടുത്ത ഘട്ടം ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. 

special intensive revision of voter lists completed in six states and union territories, with millions of ineligible voters removed. gujarat saw the highest deletions, election commission said.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  7 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  7 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  7 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ഇനി വോട്ടര്‍മാരെ വീട്ടില്‍ പോയി കാണും : ഇന്ന് ദു:ഖവെള്ളിയിലും പ്രചാരണം സജീവം

Kerala
  •  7 days ago
No Image

എഎപിയിൽ 'രാഘവ്' യുദ്ധം; കെജ്‌രിവാളിന് എതിരെ പോർമുഖം തുറന്ന് രാഘവ് ഛദ്ദ, കടുത്ത ഭാഷയിൽ തിരിച്ചടിച്ച് പാർട്ടി

National
  •  7 days ago
No Image

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  7 days ago
No Image

ബഹ്റൈന്‍ സാമ്പത്തിക മേഖലയില്‍ ലുലുവിന്റെ പങ്ക് വലുത്: എം.എ യൂസഫലിയെ പ്രശംസിച്ച് ഹമദ് രാജാവ്

bahrain
  •  7 days ago
No Image

അസൂയയുള്ളവർ പറഞ്ഞു കൊണ്ടിരിക്കട്ടെ'; സ്ട്രൈക്ക് റേറ്റ് വിവാദത്തിൽ പൊട്ടിത്തെറിച്ച് രഹാനെ, വിമർശകർക്ക് മറുപടി!

Cricket
  •  7 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം: ടി.പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

Kerala
  •  8 days ago
No Image

ഇസ്‌റാഈലില്‍ ഇറാന്‍ മിസൈല്‍ വര്‍ഷം: നഗരങ്ങളില്‍ അപായ സൈറണുകള്‍, കനത്ത ജാഗ്രത

International
  •  8 days ago