ബാക്കി വന്ന ചോറ് കളയേണ്ട; പാന്‍കേക്ക് ഉണ്ടാക്കാം എളുപ്പത്തില്‍
ബാക്കിവന്ന ചോറ് കളയാന്‍ നമുക്കെല്ലാം മടിയാണ്. അത് വീണ്ടും ചൂടാക്കി കഴിക്കാറാണ് നമ്മള്‍ ചെയ്യാറുള്ളത്. എന്നാല്‍ ഈ ബാക്കി വന്ന ചോറ് കൊണ്ട് രാവിലെ പ്രഭാതഭക്ഷണം ഉണ്ടാക്കിയാലോ.. ചോറിലേക്ക് ചില സാധനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താല്‍ പാന്‍കേക്ക് ഉണ്ടാക്കാനുള്ള മാവ് റെഡിയായി കിട്ടും. വളരെ എളുപ്പമാണ് ഈ വിഭവം ഉണ്ടാക്കാന്‍. മുട്ടയും വെണ്ണയും മൈദയോ അല്ലെങ്കില്‍ ഗോതമ്പ് പൊടിയോ നിങ്ങള്‍ക്ക് ഉപയോഗിക്കാം.
ചേരുവകള്‍
ചോറ്- 1കപ്പ്
മൈദ അല്ലെങ്കില്‍ ഗോതമ്പ് പൊടി- 1 കപ്പ്
പഞ്ചസാര-1 ടേബിള്‍സ്പൂണ്‍
ബേക്കിംഗ് പൗഡര്‍ 1 ടേബിള്‍സ്പൂണ്‍
ബേക്കിംഗ് സോഡ1/2 ടേബിള്‍സ്പൂണ്‍
ഉപ്പ് 1/4 ടേബിള്‍സ്പൂണ്‍
ബട്ടര്‍ മില്‍ക്ക് / പാല്‍ 1 കപ്പ്
മുട്ട 1
ഉരുക്കിയ വെണ്ണ / എണ്ണ 2 ടേബിള്‍സ്പൂണ്‍
വാനില എക്‌സ്ട്രാക്റ്റ് (ഓപ്ഷണല്‍)1 ടേബിള്‍സ്പൂണ്‍
എങ്ങനെ ഉണ്ടാക്കാം:
ഒരു വലിയ പാത്രത്തില്‍, മൈദ, പഞ്ചസാര, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ യോജിപ്പിക്കുക. നന്നായി ഇളക്കുക.
മറ്റൊരു പാത്രത്തില്‍ ബട്ടര്‍ മില്‍ക്ക്/പാല്‍, മുട്ട, ഉരുകിയ വെണ്ണ (അല്ലെങ്കില്‍ എണ്ണ), വാനില എക്‌സ്ട്രാക്റ്റ് (ഉപയോഗിക്കുകയാണെങ്കില്‍) എന്നിവ ഒരുമിച്ച് ബീറ്റ് ചെയ്യുക.
രണ്ട് പാത്രത്തിലുള്ളതുംകൂടെ ഒന്നാക്കി നന്നായി മൃദുവായി ഇളക്കുക. ചോറ് നന്നായി അരച്ച് ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക.
ഒരു നോണ്‍-സ്റ്റിക്ക് പാന്‍ ഇടത്തരം തീയില്‍ ചൂടാക്കുക. വെണ്ണയോ എണ്ണയോ ഉപയോഗിച്ച് ചെറുതായി ഗ്രീസ് ചെയ്തതിന് ശേഷം മാവ് കോരി ഒഴിക്കുക. പാന്‍കേക്കുകള്‍ ഓരോ വശത്തും ഏകദേശം 2-3 മിനിറ്റ് വേവിക്കുക, അല്ലെങ്കില്‍ അവ സ്വര്‍ണ്ണനിറമാകുന്നതുവരെ വേവിക്കുക.
മേപ്പിള്‍ സിറപ്പ്, ഫ്രഷ് ഫ്രൂട്ട്‌സ്, തേന്‍, എന്നീ ടോപ്പിങുകള്‍ക്കൊപ്പം ചൂടോടെ വിളമ്പാവുന്നതാണ്.
Don’t throw away leftover rice — you can turn it into soft and delicious pancakes for breakfast. This easy recipe combines cooked rice with flour (maida or wheat flour), sugar, baking powder, baking soda, salt, milk or buttermilk, egg, and melted butter or oil. Vanilla extract can be added for extra flavour.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."