HOME
DETAILS

പഞ്ചിന്റെ 'മമ്മ'യെ കിട്ടാനില്ല, പലയിടത്തും സ്റ്റോക്ക് ഔട്ട്, ശേഷിക്കുന്നതിന് പതിന്മടങ്ങ് വില; കുഞ്ഞിക്കുരങ്ങിനെ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഗൂഗിളിന്റെ വകയുമുണ്ട് കിടിലന്‍ സര്‍പ്രൈസ്

  
Web Desk
February 27, 2026 | 4:13 AM

Punch the monkeys mamma goes out of stock prices surge tenfold as google offers surprise for baby monkey search

കഴിഞ്ഞ കുറേ നാളുകളായി ലോകം അവന് പിന്നാലെയാണ്. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ  (Ichikawa City Zoo) കുഞ്ഞന്‍ കുരങ്ങനായ പഞ്ച്. അവന്റെ ഒറ്റപ്പെടലില്‍ വേദനിച്ചും അതിജീവനത്തില്‍ സന്തോഷിച്ചും...ഇന്റര്‍നെറ്റില്‍ ചര്‍ച്ചകള്‍ മുഴുവന്‍ അവനെ കുറിച്ചാണ്. സോഷ്യല്‍ മീഡിയകളില്‍ ഈ കുഞ്ഞന്‍ കുരങ്ങിന്റെ വീഡിയോകള്‍ നിറഞ്ഞിരിക്കുന്നു. 

ഐക്കിയയുടെ ഒറാംഗുട്ടാന്‍ പാവയെക്കുറിച്ച് (Ikea soft toy) ലോകം ഇത്രയേറെ അറിഞ്ഞത് പോലും പഞ്ച് എന്ന കുട്ടിക്കുരങ്ങനിലൂടെയാണെന്ന് കമ്പനി തന്നെ സമ്മതിക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധമാണ് ഒറാംഗുട്ടാന്‍ പാവയുടെ കച്ചവടം നടന്നത്. പാവയുടെ ഡിമാന്‍ഡ് കുതിച്ചുയര്‍ന്നു. ജപ്പാന്‍, യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ സ്റ്റോറുകളില്‍ ഈ പാവയുടെ സ്റ്റോക്കുകള്‍ വിറ്റു തീര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈബേ പോലുള്ള മാര്‍ക്കറ്റ് പ്ലേസുകളില്‍ ഇവയുടെ വില യഥാര്‍ഥ വിലയേക്കാര്‍ 350 ഡോളര്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആളുകള്‍ ഇത്തരം ഒറാങ്ങ് ഉട്ടാന്‍ പാവകളെ മൃഗശാല്ക്കായി വാങ്ങി നല്‍കുന്നുമുണ്ട്. പല വിലക്കാണ് ഓണ്‍ലൈന്‍ സൈറ്റുകള്‍ പാവ വില്‍ക്കുന്നത്. 100 ഡോളര്‍ (ഏകദേശം 9000 രൂപ) മുതല്‍ 384 ഡോളര്‍ (34,000 രൂപ) വരെയാണ് പാവയുടെ വില. 

പഞ്ചിന്റെ സുരക്ഷക്കായി ലക്ഷങ്ങള്‍ നല്‍കിയിട്ടുമുണ്ട് പലരും മൃഗശാലക്ക്. മുമ്പെങ്ങുമില്ലാത്തവിധം ക്യൂവാണത്രെ ഓരോ ദിവസവും മൃഗശാലക്കുമുന്നില്‍. വരുന്നവര്‍ക്കെല്ലാം ലക്ഷ്യം ഒന്ന്. പഞ്ചിനെയും അവന്റെ 'ഒറാന്‍ മമ്മ'യെയും ഒന്നുകാണണം. വീഡിയോ എടുക്കണം.

punch3.jpg

പഞ്ചിന്റെ കഥ
മക്കാക്ക് വര്‍ഗ്ഗത്തില്‍പ്പെട്ടതാണ് ഈ കുഞ്ഞന്‍ കുരങ്ങന്‍. തന്റെ കൂട്ടത്തിലെ മറ്റ് കുട്ടിക്കുരങ്ങുകള്‍ അമ്മയോടൊപ്പം കളിച്ചും കുസൃതി കാട്ടിയും നടക്കുമ്പോള്‍ അതിനൊന്നും പഞ്ചിന് അവസരമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഏഴുമാസം മാത്രമാണ് പഞ്ചിന്റെ പ്രായം. ജനിച്ച് ആദ്യ മാസങ്ങളില്‍ തന്നെ അമ്മ അവനെ പൂര്‍ണ്ണമായി ഉപേക്ഷിച്ചു. സ്നേഹത്തോടെ കെട്ടിപ്പിടിക്കാന്‍ അവന്‍ അടുത്തെത്തുമ്പോഴെല്ലാം അമ്മ അതിനനുവദിക്കാതെ അവനെ ഉപദ്രവിച്ച് ഓടിച്ചു വിട്ടു.

കൂട്ടത്തിലെ മറ്റു കുരങ്ങുകളും തരംകിട്ടുമ്പോള്‍ പഞ്ചിനെ ഉപദ്രവിക്കും. ആ മൃഗശാലയില്‍ തീര്‍ത്തും ഒറ്റപ്പെട്ട ജീവിതം. ഒടുവില്‍ പഞ്ചിനോട് കരുണ തോന്നി  മൃഗശാല ജീവനക്കാര്‍ നല്‍കിയതാണ് ഒറാങ്ങുട്ടാന്റെ രൂപത്തിലുള്ള ഐക്കിയയുടെ ഒരു സോഫ്റ്റ് ടോയ്. പോകെപോകെ ആ പാവയായി പഞ്ചിന്റെ ലോകം. 

punch4.jpg

ഒരു വലിയ ഒറാങ്ങ് ഉട്ടാന്റെ വലിയ പാവയില്‍ മുറുകെ പിടിച്ചിരിക്കുന്ന പഞ്ചിന്റെ വീഡിയോകള്‍ വൈറലായി. കുരങ്ങന്‍ കൂട്ടത്തിനൊപ്പം പോയി ചേരാന്‍ പലയാവര്‍ത്തി ശ്രമിച്ച് നിരസിക്കപ്പെടുമ്പോഴെല്ലാം അവന്‍ തിരികെ ഓടിവന്ന് പാവയെ ചേര്‍ത്തുപിടിക്കും. പാവയോട് അവന്‍ എന്തൊക്കെയോ പറയും. പാവയുടെ കൈകളെടുത്ത് തന്നെ കെട്ടിപ്പിടിപ്പിക്കും...കാണുന്നവടെയെല്ലാം കണ്ണുനനക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍. 

ഗൂഗിളിന്റെ സര്‍പ്രൈസ്

ഈ കുഞ്ഞന്‍ കുരങ്ങിന്റെ ജനപ്രീതി കണ്ടതോടെ അവനായി പ്രത്യേക ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. 'Punch the monkey' എന്ന് ലോകത്തെ ഏറ്റവും പ്രചാരമുള്ള സെര്‍ച്ച് എഞ്ചിനില്‍ തിരയുന്നവര്‍ക്ക് പിങ്ക് ഹൃദയങ്ങളിലെ മനംകവരുന്ന കുഞ്ഞന്‍ കുരങ്ങിന്റെ ആനിമേഷന്‍ സ്‌ക്രീനില്‍ കാണാന്‍ കഴിയും. 

punch2.jpg

punj’s ‘mamma’ faces stock shortage across markets with prices rising nearly ten times. meanwhile, google introduces a fun surprise for users searching for baby monkey online.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഡ്നോക് ഗ്യാസ് ഓഹരിയുടമകള്‍ക്ക് റെക്കോര്‍ഡ് ലാഭവിഹിതം: 3.6 ബില്യണ്‍ ഡോളര്‍ വിതരണം ചെയ്യും

uae
  •  8 days ago
No Image

ആലുവയില്‍ ബൈക്കില്‍ ലോറിയിടിച്ച് അപകടം: യാത്രക്കാരിയായ യുവതി മരിച്ചു

Kerala
  •  8 days ago
No Image

ശ്വാസം മുട്ടിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്; വീട്ടിലെ രഹസ്യ പ്രസവത്തില്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാവ് പ്രതി

Kerala
  •  8 days ago
No Image

വൈക്കത്ത് എല്‍.ഡി.എഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫിസില്‍ വയോധികന്‍ മരിച്ച നിലയില്‍

Kerala
  •  8 days ago
No Image

12 വരികളുള്ള പുതിയ ഫെഡറല്‍ ഹൈവേ; ദുബൈ-ഷാര്‍ജ-അജ്മാന്‍ ഗതാഗതക്കുരുക്ക് നീക്കാന്‍ വമ്പന്‍ പദ്ധതികള്‍

uae
  •  8 days ago
No Image

എൽ.ഡി.എഫ് ഭരണത്തിൽ വ്യവസായമേഖല തകർന്നു; യു.ഡി.എഫിനായി വ്യവസായികളുടെ പ്രചാരണം

Kerala
  •  8 days ago
No Image

69 തസ്തികകളിലെ സഊദിവല്‍കരണം: വിജ്ഞാപനം പുറത്ത്; പ്രവാസികള്‍ക്ക് ജോലി ലഭിക്കാത്ത തസ്തികളുടെ പൂര്‍ണപട്ടിക | Full List

Saudi-arabia
  •  8 days ago
No Image

വോട്ടിങ് കാംപയിൻ: റാപ്പ് ഗാനത്തിനൊപ്പം ചുവടുവച്ച്‌ മുഖ്യ തെര. ഓഫിസറും കലക്ടറും

Kerala
  •  8 days ago
No Image

'ചോദ്യം ചോദിക്കുന്നവരെ അടിച്ചമർത്തുന്നു'; മോദിയും പിണറായിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളെന്ന് പ്രിയങ്ക

Kerala
  •  8 days ago
No Image

പോസ്റ്റൽ വോട്ടിങ് പരിഷ്‌കരണം: ആശങ്കയിൽ സർക്കാർ ജീവനക്കാർ

Kerala
  •  8 days ago