HOME
DETAILS

വിദേശയാത്ര പൗരന്റെ മൗലികാവകാശം; പാസ്‌പോർട്ട് പിടിച്ചുവെക്കാൻ കൃത്യമായ കാരണം വേണം: ഡൽഹി ഹൈക്കോടതി

  
Web Desk
February 27, 2026 | 11:27 AM

right to travel abroad is a fundamental right valid reasons required to seize passport delhi high court

ന്യൂഡൽഹി: പാസ്‌പോർട്ട് കൈവശം വെക്കുന്നതും വിദേശയാത്ര നടത്തുന്നതും ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം വ്യക്തിസ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമാണെന്ന് ഡൽഹി ഹൈക്കോടതി. പൗരന്മാരുടെ ഈ അവകാശത്തിന്മേൽ അധികാരികൾ ഇടപെടുന്നുണ്ടെങ്കിൽ അത് വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും നടപടികൾ നീതിയുക്തമായിരിക്കണമെന്നും കോടതി നിർദേശിച്ചു. രാഹേജ ഡെവലപ്പേഴ്‌സ് ഡയറക്ടർ യോഗേഷ് രാജ എന്നയാളുടെ പാസ്‌പോർട്ട് പൊലിസ് പിടിച്ചുവെച്ചതുമായി ബന്ധപ്പെട്ട ഹരജിയിലാണ് ഡൽഹി ഹൈകോടതി സുപ്രധാന ഇടപെടൽ നടത്തിയിരിക്കുന്നത്.

ഒരാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു എന്നതുകൊണ്ട് മാത്രം പാസ്‌പോർട്ട് പിടിച്ചുവെക്കാൻ അധികൃതർക്ക് അധികാരമില്ല. കുറ്റപത്രം സമർപ്പിക്കുകയും ഔദ്യോഗികമായ കോടതി നടപടികൾ ആരംഭിക്കുകയും ചെയ്താൽ മാത്രമേ ഇത്തരം കർശന നടപടികളിലേക്ക് കടക്കാൻ പാടുള്ളൂ. പാസ്‌പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഒരു പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലാകരുത്.

2024-ലാണ് യോഗേഷ് രാജ പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷ നൽകിയത്. എന്നാൽ 2025 ജനുവരിയിൽ ഇദ്ദേഹത്തിന്റെ പാസ്‌പോർട്ട് അധികൃതർ പിടിച്ചുവെച്ചു. തനിക്കെതിരെ കേസുള്ള വിവരം പാസ്‌പോർട്ട് പുതുക്കുന്ന ഘട്ടത്തിൽ മറച്ചുവെച്ചു എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് 2025 ഫെബ്രുവരിയിൽ മാത്രമാണെന്ന് കോടതി കണ്ടെത്തി.

പാസ്‌പോർട്ട് കണ്ടുകെട്ടാനുള്ള ഉദ്യോഗസ്ഥരുടെ ഉത്തരവും അതിനെതിരെ സമർപ്പിച്ച ഹരജി തള്ളിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഭരണകൂടത്തിന് കോടതി കർശന നിർദേശം നൽകി.

 

 

The Delhi High Court has ruled that holding a passport and traveling abroad are essential components of personal liberty under Article 21 of the Indian Constitution.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതപരിവര്‍ത്തനം ആരോപിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍; രണ്ട് പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലിസ്

National
  •  2 days ago
No Image

ഗസ്സയിലേക്ക് വീണ്ടും ഫ്‌ലോട്ടില്ലകള്‍; 70 രാജ്യങ്ങളില്‍ നിന്നായി ആയിരം സന്നദ്ധ പ്രവര്‍ത്തകര്‍ 

International
  •  2 days ago
No Image

'തെരുവ് പട്ടി, പുഴുത്ത പട്ടി, പേപ്പട്ടി...വിളികള്‍, ജാതിയുടേയും നിറത്തിന്റേയും പേരില്‍ അധിക്ഷേപം; ' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരി

Kerala
  •  2 days ago
No Image

ചുവന്ന സാരി തുണച്ചു; 35 അടി താഴ്ചയിലെ മരണക്കിണറ്റില്‍ നിന്നും ലീലമ്മയ്ക്ക് പുനര്‍ജന്മം

Kerala
  •  2 days ago
No Image

കുരുന്നുകള്‍ക്ക് ഇനി കഫ് സിറപ്പ് വേണ്ട; രണ്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വിലക്ക് വരുന്നു

National
  •  2 days ago
No Image

ബഹ്‌റൈനില്‍ വൈകീട്ട് മുതല്‍ പുലര്‍ച്ചെ വരെ കനത്ത കാറ്റും മഴയും; സമീപകാലത്തൊന്നും ഉണ്ടാകാത്ത വിധത്തില്‍ ഇടിയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു | Bahrain Rain Alert

Weather
  •  2 days ago
No Image

ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയം?; ധാരണയില്‍ എത്തിയിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, യു.എസ് സംഘം മടങ്ങുന്നു 

International
  •  2 days ago
No Image

ഒമാനില്‍ കാണാതായ 15 കാരിയായ പ്രവാസി പെണ്‍കുട്ടിയെ കണ്ടെത്തി

oman
  •  2 days ago
No Image

ബിഹാറില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കിനി വീട്ടിലും ക്ലിനിക്കിലും പരിശോധനയില്ല:  പ്രൈവറ്റ് പ്രാക്ടീസിന് പൂട്ടുവീണു

National
  •  2 days ago
No Image

ആശ്വാസ മഴ; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് 

Kerala
  •  2 days ago