HOME
DETAILS

അലി ഖാംനഇയെന്ന വായനക്കാരൻ; 'പാവങ്ങൾ'ടെ ഇഷ്ടക്കാരൻ

  
March 02, 2026 | 2:08 AM

A reader named Ali Khamenei a favorite of the poor

തെഹ്റാൻ: കടുത്ത ദാരിദ്ര്യത്തിലായിരുന്നു ആയത്തുല്ലാ അലി ഖാംനഇയുടെ കുട്ടിക്കാലം. വീട്ടിൽ പലപ്പോഴും കഴിക്കാൻ ഉണക്കമുന്തിരിയും റൊട്ടിയും മാത്രമാണുണ്ടായിരുന്നത്. 1952ൽ, 13വയസുള്ളപ്പോൾ നവ്വാബ് സഫാവിയെന്ന ഇസ്‍ലാമിക പണ്ഡിതന്റെ പ്രസംഗം കേട്ടാണ് ഖാംനഇക്ക് രാഷ്ട്രീയവിഷയങ്ങളിൽ താൽപര്യം തുടങ്ങുന്നത്. പഹ്‍ലവി രാജവംശത്തിന്റെ കടുത്ത വിമർശകനായിരുന്നു നവ്വാബ് സഫാവി. അക്കാലത്താണ് ഖാംനഇ വായനയിലും ആകൃഷ്ടനാകുന്നത്. മാതാവ് ഖദീജ മർമദ് പേർഷ്യൻ കവി ഹാഫിസിന്റെ ആരാധികയായിരുന്നു. മാതാവിന്റെ വായനയുടെ സ്വാധീനം ഖാംനഇയിലും വന്നുചേർന്നു.1958ൽ ഖുമ്മിലെ മതപഠന കേന്ദ്രമായ ഹോജാതി സ്‌കൂളിൽ ചേർന്നതോടെ ഒരുപാട് വായിക്കാൻ അവസരം ലഭിച്ചു. 

ഹാരിയറ്റ് ബീച്ചർ സ്റ്റോവിന്റെ അങ്കിൾ ടോംസ് കാബിൻ, ജോൺ സ്റ്റെയിൻബെക്കിന്റെ ദി ഗ്രേപ്‌സ് ഓഫ് വ്രത്ത്, ലിയോ ടോൾസ്റ്റോയിയുടെ സാഹിത്യ കൃതികൾ തുടങ്ങിയവ ഖാംനഇക്ക് പ്രിയപ്പെട്ടവയാണ്. എന്നാൽ വിക്ടർ ഹ്യൂഗോവിന്റെ 'പാവങ്ങൾ' എന്ന നോവലായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടകൃതി. ഈ നോവലിനെക്കുറിച്ച് പലപ്പോഴും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അത്ഭുതമെന്നും ജ്ഞാനപുസ്തകമെന്നുമെല്ലാമാണ് പാവങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത്. പേർഷ്യൻ കവിതകളും ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. അതോടൊപ്പം തന്നെ പാശ്ചാത്യ സാഹിത്യങ്ങൾ ഖാംനഇയ്ക്ക് ഇഷ്ടമായിരുന്നു. 

സയ്യിദ് ഖുതുബിന്റെ പുസ്തകങ്ങളുടെ പേർഷ്യൻ ഭാഷയിലേക്കുള്ള പരിഭാഷ വായിച്ചാണ് ഫലസ്തീൻ വിഷയത്തിലുള്ള ഖാംനഇയുടെ നിലപാട് രൂപപ്പെട്ടത്. സയണിസത്തിനെതിരായ പോരാട്ടത്തിൽ ഇസ്‍ലാമിനെ സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായ ആയുധമായാണ് ഖാംനഇ കണ്ടിരുന്നത്. ഇറാന്റെ എണ്ണ ദേശസാൽകരിച്ചതിനെ തുടർന്ന് 1953ൽ എം.ഐ6, സി.ഐ.എയുമായി ചേർന്ന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മുസദ്ദിഖിനെ അട്ടിമറിച്ച സംഭവം യുവാവായിരുന്ന ഖാംനഇയെ സ്വാധീനിച്ചു. 

1962ൽത്തന്നെ ഷാ ഭരണകൂടത്തിനെതിരായ മുന്നേറ്റത്തിൽ ഖാംനഇ ഭാഗമായി. ഷായ്ക്കെതിരേ സംസാരിച്ചതിന് 1963 മുതൽ ഖാംനഇയെ, മൊസാദ് പരിശീലനം നൽകിയ ഷായുടെ രഹസ്യപൊലിസ് സവാക് പലതവണ ജയിലിലടച്ചു. ഖസർ ജയിലിൽ അദ്ദേഹം കടുത്ത പീഡനവും ഒറ്റപ്പെടലും നേരിട്ടു. 

വായനയിലൂടെയാണ് അദ്ദേഹം ഈ സാഹചര്യത്തെ മറികടന്നത്. ഈ ജയിൽ പിന്നീട് ഒരു മ്യൂസിയമാക്കി മാറ്റി. അദ്ദേഹത്തിന്റെ ഓർമക്കുറിപ്പായ സെൽ നമ്പർ 14 ൽ അദ്ദേഹം ഈ കാലത്തെക്കുറിച്ച് പറയുന്നുണ്ട്. 1980-88 ലെ ഇറാൻ- ഇറാഖ് യുദ്ധത്തിൽ ഇറാൻ സൈന്യത്തെ സംഘടിപ്പിച്ചത് ഖാംനഇയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിന്‍ രാജിന്റെ മരണം ലോണ്‍ ആപ്പ് ഭീഷണി മൂലം; ജാതി വിവേചന ആരോപണം തള്ളി കോളജ് മാനേജ്‌മെന്റ്

Kerala
  •  11 days ago
No Image

ഐപിഎല്ലിൽ 'ഭുവി' വിസ്മയം; ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമോ? മുൻ സൂപ്പർ താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

Cricket
  •  11 days ago
No Image

യു.എ.ഇയിൽ കാലാവസ്ഥാ മാറ്റം; വരും ദിവസങ്ങളിൽ മഴക്കും കാറ്റിനും സാധ്യത | UAE Weather Updates

Weather
  •  11 days ago
No Image

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; കപ്പലുകള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്, പശ്ചിമേഷ്യ യുദ്ധഭീതിയില്‍

International
  •  11 days ago
No Image

ലബനാനെയും വിഭജിക്കാൻ ഇസ്റാഈൽ; തെക്കൻ അതിർത്തിയിൽ 'മഞ്ഞ വര' പ്രഖ്യാപിച്ചു

International
  •  11 days ago
No Image

വാഹനാപകടം: മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ല; നടന് ക്ലീന്‍ ചിറ്റ് നല്‍കി പൊലിസ്

Kerala
  •  11 days ago
No Image

ലോൺ ആപ്പ് കെണി: കേരളത്തിൽ നിന്ന് തട്ടിയത് 70 കോടി; അഞ്ചിലൊരാൾ സ്ത്രീ, മലപ്പുറത്ത് പരാതി പ്രവാഹം

Kerala
  •  11 days ago
No Image

 വാല്‍പ്പാറയില്‍ വൃദ്ധയായ സ്ത്രീയെ പുലി കടിച്ചു കൊന്നു തിന്നു

Kerala
  •  11 days ago
No Image

തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു; അച്ഛനും രണ്ട് മക്കളും പൊലിസ് പിടിയില്‍

Kerala
  •  11 days ago
No Image

പണം നൽകിയാൽ സുരക്ഷിത യാത്ര; ഹോർമുസ് കടലിടുക്കിൽ പുതിയ നിബന്ധനയുമായി ഇറാൻ

International
  •  11 days ago