HOME
DETAILS

ചരിത്രം! ഉയിർത്തെഴുന്നേൽപ്പിൽ സഞ്ജു ഇന്ത്യക്ക് സമ്മാനിച്ചത് പുതിയ ലോക റെക്കോർഡ്

  
Web Desk
March 02, 2026 | 7:37 AM

indian cricket team set a huge record in icc tournaments for helping sanju samson great performance

കൊൽക്കത്ത: 2026 ടി-20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് നേടിയത്. വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

സെമിയിലേക്ക് മുന്നേറിയതോടെ ലോകത്തിൽ മറ്റൊരു ടീമിനും അവകാശപ്പെടാൻ സാധിക്കാത്ത ഒരു റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. ഐസിസി ടൂർണമെന്റുകളിൽ 20 തവണ സെമിയിലെത്തുന്ന ടീമെന്ന അത്ഭുത നേട്ടമാണ് ഇന്ത്യയെ തേടിയെത്തിയത്. ഐസിസി ഏകദിന ലോകകപ്പിൽ എട്ട് തവണ സെമി ഫൈനൽ യോഗ്യത നേടിയ ഇന്ത്യ ഐസിസി ടി-20 ലോകകപ്പ്, ഐസിസി ചാമ്പ്യൻസ് ട്രോഫി എന്നീ ടൂർണമെന്റുകളിൽ ആറ് തവണ വീതവും സെമി ഫൈനൽ യോഗ്യത നേടി.

 

18 തവണ ഐസിസി ടൂർണമെന്റ് സെമി ഫൈനലുകളിൽ എത്തിയ ന്യൂസിലാൻഡും ഓസ്‌ട്രേലിയയുമാണ് ഇന്ത്യക്ക് പുറകിലുള്ളത്. ഇതിനോടൊപ്പം ടി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ സെമി ഫൈനൽ യോഗ്യത നേടുന്ന ടീമെന്ന പാകിസ്ഥാന്റെയും ഇംഗ്ലണ്ടിന്റെയും റെക്കോർഡിനൊപ്പവും ഇന്ത്യയെത്തി. 2007, 2014, 2016, 2022, 2024, 2026 എന്നീ ടൂർണമെന്റിൽ ഇന്ത്യ ആദ്യ നാലിലേക്ക് കടന്നിട്ടുണ്ട്. 

മലയാളി സൂപ്പർതാരം സഞ്ജു സാംസണിന്റെ തകർപ്പൻ ഇന്നിങ്സിന്റെ കരുത്തിലാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. 50 പന്തിൽ നിന്നും പുറത്താകാതെ 97 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ വിജയശില്പിയായത്. 12 ഫോറുകളും നാല് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് മലയാളി താരത്തിന്റെ ഇന്നിംഗ്സ്. 

 

മത്സരത്തിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു സ്കോർ ബോർഡിൽ 10 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർ അഭിഷേക് ശർമ്മയെ (10) ഇന്ത്യക്ക് നഷ്ടമായി. തൊട്ടുപിന്നാലെ ഇഷാൻ കിഷനും (10) മടങ്ങിയതോടെ ഇന്ത്യ 20/2 എന്ന നിലയിൽ പതറി. എന്നാൽ പിന്നീട് ഒന്നിച്ച സൂര്യകുമാർ യാദവ് - സഞ്ജു സാംസൺ സഖ്യം ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

സൂര്യകുമാർ യാദവ് (18) പുറത്തായെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന സഞ്ജു വിൻഡീസ് ബൗളർമാരെ കടന്നാക്രമിച്ചു. വെറും 28 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച സഞ്ജു, സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ നിൽക്കെ വിജയബൗണ്ടറി കുറിച്ചാണ് കളം വിട്ടത്. 

അതേസമയം ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിന് വേണ്ടി ഷായ് ഹോപ്പും (32), റോസ്റ്റൺ ചേസും (40) മികച്ച തുടക്കം നൽകി. മധ്യനിരയിൽ റോവ്മാൻ പവലും (34*), ജേസൺ ഹോൾഡറും (37*) ചേർന്ന് വലിയ സ്കോറിലേക്ക് എത്തിച്ചു.ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റ് നേടി.

India has advanced to the semi-finals of the 2026 T20 World Cup by defeating West Indies. By advancing to the semi-finals, India has also achieved a record that no other team in the world can claim. India has achieved the amazing feat of reaching the semi-finals 20 times in ICC tournaments. India has qualified for the semi-finals eight times in the ICC ODI World Cup and has qualified for the semi-finals six times each in the ICC T20 World Cup and the ICC Champions Trophy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ്, ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ 'പണ്ടോറയുടെ പെട്ടി' തുറക്കും; അവസാനിപ്പിക്കാന്‍ ശക്തവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം- യുഎന്നിനോട് ഇറാന്‍ | Israel, US Attack on Iran Live

International
  •  2 hours ago
No Image

ഈ മൂന്ന് ജില്ലകളില്‍ അള്‍ട്രാവയല്റ്റ് സൂചിക അപകടകരമായ നിലയില്‍, ജാഗ്രതാനിര്‍ദ്ദേശം

Kerala
  •  2 hours ago
No Image

97 റൺസ് നേടിയിട്ടും 'സെഞ്ച്വറി'; പുത്തൻ നാഴികകല്ലിൽ തിളങ്ങി സഞ്ജു 

Cricket
  •  3 hours ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

Kerala
  •  3 hours ago
No Image

യു.എസ് യുദ്ധവിമാനം വെടിവെച്ചിട്ടു?; തകര്‍ത്തത് F15 യുദ്ധവിമാനം, തകര്‍ന്ന് വീണത് കുവൈത്തില്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍| Israel, US Attack on Iran Live

International
  •  3 hours ago
No Image

ലോകത്തിൽ ഒന്നാമനായി സഞ്ജു; ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് 'ചേട്ടൻ'

Cricket
  •  4 hours ago
No Image

യു.എസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; ദോഹയില്‍ വീണ്ടും  ആക്രമണം?, ഒന്നില്‍ കൂടുതല്‍ സ്‌ഫോടനശബ്ദം, കുവൈത്തില്‍ അപകട സൈറണ്‍| Israel, US Attack on Iran Live

International
  •  4 hours ago
No Image

എം.എം മണിക്കും എം സ്വരാജിനും സീറ്റില്ല; ഉടുമ്പന്‍ചോലയില്‍ കെ.കെ ജയചന്ദ്രന്‍

Kerala
  •  4 hours ago
No Image

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മുതൽ ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്: സഞ്ജു സാംസൺ

Cricket
  •  4 hours ago
No Image

മലയോരത്തേക്ക് മയിലുകള്‍ കുടിയേറുന്നു; പന്നിക്കൊപ്പം ഇനി മയില്‍ ശല്യവും; കണ്ണൂരില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍- വരള്‍ച്ചയുടെ സൂചനയോ..?

Kerala
  •  5 hours ago