HOME
DETAILS

കരിയറും ആത്മവിശ്വാസവും തകർത്തു; മോശം ഹെയർ കട്ടിന് എട്ടു വർഷത്തിന് ശേഷം യുവതിക്ക് നീതി, ലക്ഷങ്ങളുടെ നഷ്ടപരിഹാരം

  
March 05, 2026 | 4:59 AM

supreme court slashes compensation to 25 lakh for bad haircut 52 crore claim rejected over lack of evidence

ന്യൂഡൽഹി: ആവശ്യപ്പെട്ടതിലും അധികം നീളത്തിൽ മുടി മുറിച്ചെന്ന പരാതിയിൽ പഞ്ചനക്ഷത്ര ഹോട്ടലിലെ സലൂണിന് സുപ്രീം കോടതി 25 ലക്ഷം രൂപ പിഴയിട്ടു. എട്ട് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക വിധി. സലൂണിന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ പരാതിക്കാരിയുടെ ആത്മവിശ്വാസത്തെയും കരിയറിനെയും ബാധിച്ചുവെന്ന് കോടതി കണ്ടെത്തിയെങ്കിലും, അവർ ആവശ്യപ്പെട്ട 5.2 കോടി രൂപ നഷ്ടപരിഹാരം യുക്തിസഹമല്ലെന്ന് നിരീക്ഷിച്ചു.

സംഭവത്തിന്റെ തുടക്കം

2018 ഏപ്രിൽ 12-നാണ് കൽക്കട്ട ഐ.ഐ.എമ്മിൽ നിന്ന് മാനേജ്‌മെന്റ് ബിരുദവും മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയുമുള്ള പരാതിക്കാരി ഡൽഹിയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലെ ബ്യൂട്ടി സലൂണിൽ ഹെയർ കട്ടിനായി പോയത്. അവിടെ വെച്ച് അവർ ആവശ്യപ്പെട്ട സ്റ്റൈലിലല്ല മുടി മുറിച്ചതെന്നും നീളം പാടേ കുറഞ്ഞുപോയെന്നും ആരോപിച്ച് അവർ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.

യുവതിയുടെ വാദങ്ങൾ

ഒരു സ്ത്രീയുടെ മുടി അവരുടെ ആത്മവിശ്വാസത്തിന്റെ ഭാഗമാണെന്നും മോശം ഹെയർ കട്ട് കാരണം തന്റെ കോർപ്പറേറ്റ് ജോലിയിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടതായും അവർ വാദിച്ചു.ഈ വിഷമം കാരണം 2018 ജൂണിൽ ജോലി രാജിവെക്കേണ്ടി വന്നതായും മോഡലിംഗ്, സിനിമ മേഖലകളിൽ ലഭിക്കുമായിരുന്ന മികച്ച അവസരങ്ങൾ നഷ്ടമായെന്നും അവർ കോടതിയെ ബോധിപ്പിച്ചു.സംഭവം തന്നെ കടുത്ത വിഷാദരോഗത്തിലേക്ക് നയിച്ചുവെന്നും അവർ പരാതിപ്പെട്ടു.

സുപ്രീം കോടതിയുടെ നിരീക്ഷണങ്ങൾ

നേരത്തെ ഉപഭോക്തൃ കമ്മീഷൻ വിധിച്ച രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം സുപ്രീം കോടതി വെട്ടിക്കുറച്ചു. അതിനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്

  • തെളിവുകളുടെ അഭാവം: ലഭിക്കുമായിരുന്ന അവസരങ്ങളെക്കുറിച്ച് യുവതി ഹാജരാക്കിയ രേഖകൾ ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ മാത്രമായിരുന്നു. ഇവയുടെ ഒറിജിനൽ പകർപ്പുകളോ സാക്ഷികളെയോ ഹാജരാക്കാൻ അവർക്കായില്ല.
  • വരുമാന രേഖകൾ: 5.2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും സംഭവത്തിന് മുൻപും ശേഷവുമുള്ള വരുമാനം തെളിയിക്കാൻ ഇൻകം ടാക്‌സ് റിട്ടേണുകൾ സമർപ്പിക്കാൻ യുവതി തയ്യാറായില്ല.
  • യുക്തിസഹമായ നഷ്ടം: നഷ്ടപരിഹാരം എന്നത് അനുമാനങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് യഥാർത്ഥത്തിൽ സംഭവിച്ച നഷ്ടം തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി.

ഉപഭോക്തൃ കമ്മീഷൻ നഷ്ടം കണക്കാക്കുന്നതിൽ പിശക് വരുത്തിയതായി വിലയിരുത്തിയ കോടതി, സേവനത്തിലെ പിഴവിനുള്ള പിഴയായി 25 ലക്ഷം രൂപ നിശ്ചയിച്ച് കേസ് തീർപ്പാക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  4 days ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  4 days ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  4 days ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  4 days ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  4 days ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  4 days ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  4 days ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  4 days ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  4 days ago
No Image

കൊയിലാണ്ടിക്ക് പിന്നാലെ പാലക്കാടും പടക്കം പൊട്ടി മരണം; യുവാവ് മരിച്ചത് കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിച്ച്

Kerala
  •  4 days ago

No Image

വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയ ബില്ലുകളും ഇന്ന് സഭയിൽ; പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം

National
  •  4 days ago
No Image

നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം: നിർണ്ണായക തെളിവെടുപ്പ്; ആരോഗ്യ സർവകലാശാല പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളജിൽ

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് തീവ്ര ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40 ഡിഗ്രി കടന്നേക്കും

Kerala
  •  4 days ago
No Image

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

Kerala
  •  4 days ago