ട്രെയിന്‍ അപകടങ്ങള്‍ക്ക് തടയിടാന്‍ 'കവച്'; 1,364 കോടിയുടെ വന്‍പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ
ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേ സുരക്ഷാ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 1364.45 കോടി രൂപയുടെ ബൃഹദ് പദ്ധതിക്ക് റെയില്‍വേ മന്ത്രാലയം അംഗീകാരം നല്‍കി. ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുന്ന 'കവച്' (Kavach) സംവിധാനത്തിന്റെ വിന്യാസവും സിഗ്‌നലിങ് ശൃംഖലയുടെ ആധുനികീകരണവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദക്ഷിണ റെയില്‍വേ ഉള്‍പ്പെടെ നാല് പ്രധാന റെയില്‍വേ മേഖലകളിലാണ് ഒന്നാം ഘട്ടത്തില്‍ ഈ നവീകരണം നടപ്പാക്കുക.
കവച് 4.0 (ദക്ഷിണ റെയില്‍വേ)- ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സുരക്ഷാ കവചത്തിന്റെ ഏറ്റവും പുതിയ പതിപ്പായ 4.0, ദക്ഷിണ റെയില്‍വേയിലെ 232 ലോക്കോമോട്ടീവുകളില്‍ സ്ഥാപിക്കും. ഇതിനായി 208.81 കോടി രൂപ അനുവദിച്ചു.
ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്- ദക്ഷിണമധ്യ റെയില്‍വേയിലെ തിരക്കേറിയ 49 സ്റ്റേഷനുകളില്‍ സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി 578.02 കോടി രൂപ ചെലവില്‍ ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനം ഏര്‍പ്പെടുത്തും.
സിഗ്‌നലിങ് നവീകരണം- ഉത്തര റെയില്‍വേയില്‍ 3200 കിലോമീറ്ററിലും ഉത്തരമധ്യ റെയില്‍വേയില്‍ 2196 കിലോമീറ്ററിലും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (OFC) വഴിയുള്ള ആശയവിനിമയ ശൃംഖല ശക്തിപ്പെടുത്തും.
പദ്ധതിയുടെ ചുരുക്കം
പദ്ധതി റെയില്‍വേ മേഖല അനുവദിച്ച തുക(കോടിയില്‍)
കവച് 4.0 -വിന്യാസംദക്ഷിണ റെയില്‍വേ - 208.81
ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് - ദക്ഷിണമധ്യ റെയില്‍വേ - 578.02
ആശയവിനിമയ നവീകരണം - വിവിധ മേഖലകള്‍ -577.62
Indian Railways has approved a ₹1,364.45 crore project to enhance safety, focusing on the implementation of 'Kavach 4.0' and upgrading signaling systems across four major railway zones.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."