HOME
DETAILS

അന്യസംസ്ഥാന തൊഴിലാളിയെ കൂടെ താമസിക്കുന്നയാള്‍ കുത്തിക്കൊന്നു

  
backup
September 13, 2016 | 7:01 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95


തിരൂര്‍: അന്യസംസ്ഥാന തൊഴിലാളിയെ ക്വാര്‍ട്ടേഴ്‌സില്‍ ഒപ്പം താമസിക്കുന്നയാള്‍ കുത്തിക്കൊന്നു. ബീഹാര്‍ സ്വദേശി മുകേഷ് പാസ്വാന്‍ (24)ആണ് തിരൂരിനടുത്ത പച്ചാട്ടിരിയില്‍ കൊല്ലപ്പെട്ടത്. കൂടെ താമസിക്കുന്ന ജിതേന്ദ്ര റാവുവിനായി പൊലിസ് അന്വേഷണം തുടങ്ങി.
തിങ്കളാഴ്ച മുറിയില്‍ മദ്യപിച്ച് കൊണ്ടിരിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ജിതേന്ദ്രറാവു മുകേഷിനെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. നെഞ്ചിലേറ്റ രണ്ട് കുത്തുകളാണ് മരണത്തിനു കാരണമായത്. ഒന്ന് കരളിലും മറ്റൊന്ന് രക്തക്കുഴലിലുമാണ് ഏറ്റത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷം വിട്ട് നല്‍കുമെന്ന് സി.ഐ എം.കെ. ഷാജി അറിയിച്ചു.
പച്ചാട്ടിരിയിലുളള പെയിന്റ് കടയില്‍ തൊഴിലാളിയായി ഒന്നര മാസം മുമ്പാണ് മുകേഷ് ഇവിടെ താമസം തുടങ്ങിയത്. നാലു പേര്‍ ഒരുമിച്ചാണ് താമസം. ഇവരില്‍ ഒരാള്‍ മുകേഷിന്റെ ജ്യേഷ്ഠ സഹോദരനും രണ്ടാമന്‍ പ്രതിയുടെ അടുത്ത ബന്ധുവുമാണ്. സംഭവ സമയത്ത് മുകേഷിന്റെ സഹോദരന്‍ പുറത്ത് പോയതും പ്രതിയുടെ ബന്ധു മുറിക്ക് പുറത്ത് മൊബൈലില്‍ സംസാരിച്ച് നില്‍ക്കുകയുമായിരുന്നു. മദ്യപിക്കുന്നതിനിടെ കുഴഞ്ഞ് വീണു എന്ന രീതിയിലാണ് ഇവര്‍ മുകേഷിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഡോക്ടര്‍ മരണം സ്ഥിരീകരിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പൊലീസ് ഇന്‍ക്വസ്റ്റിനിടെ മൃതദേഹത്തില്‍ മുറിവ് കണ്ടതിനെ തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിൽ കൽക്കരി ഖനിയിൽ വൻ സ്ഫോടനം; മരണം 90 ആയി, തിരച്ചിൽ തുടരുന്നു

International
  •  2 months ago
No Image

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala
  •  2 months ago
No Image

ലേയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; അപകട ശേഷമുള്ള മേജർ ജനറലിന്റെ സെൽഫി വൈറൽ

National
  •  2 months ago
No Image

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്തിന്റെ വ്യക്തിഗത ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു

Kerala
  •  2 months ago
No Image

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; ഒന്നാം പ്രതി പിടിയില്‍

Kerala
  •  2 months ago
No Image

തൃശൂരിൽ ഇടഞ്ഞ ആനയെ തളച്ചു

Kerala
  •  2 months ago
No Image

പശ്ചിമേഷ്യന്‍ യുദ്ധം മരുന്നുവിലയെ ബാധിക്കുന്നു; പാരസീറ്റമോള്‍ ഉള്‍പ്പെടെ 384 അവശ്യമരുന്നുകള്‍ക്ക് വില കൂടും

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി യു. രത്തന്‍ ഖേല്‍ക്കറെ നിയമിച്ചു; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൃശൂരിൽ ആനയിടഞ്ഞു; കാറും ഓട്ടോയും ബൈക്കുകളും തകർത്തു

Kerala
  •  2 months ago
No Image

ന്യൂനപക്ഷങ്ങൾ അകന്നത് തിരിച്ചടിയായെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തൽ 

National
  •  2 months ago