HOME
DETAILS

ജിദ്ദയിലും മക്കയിലും ശക്തമായ പൊടിക്കാറ്റ്; ഇന്നും തുടരുമെന്നു മുന്നറിയിപ്പ്

  
Web Desk
April 19, 2026 | 2:00 AM

Dust storm hits Jeddah and other governorates of Makkah

മക്ക: മക്ക പ്രവിശ്യയിലെ ജിദ്ദയിലും മറ്റ് നിരവധി ഗവർണറേറ്റുകളിലും ശനിയാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ജിദ്ദ, റാബിഗ്, ബഹ്‌റ, അൽ കാമിൽ, ഖുലൈസ്, അൽ ലിത്ത് എന്നീ ഗവർണറേറ്റുകളിലെ തുറസ്സായ പ്രദേശങ്ങളിലും ഹൈവേകളിലും പൊടിക്കാറ്റ് വീശാനും ഇതുവഴി കാഴ്ചാപരിധി കുറയാനും സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഫോർ മെറ്റീരിയോളജി (എൻ.സി.എം) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

 ഇന്ന് വൈകുന്നേരം 7 മണിവരെ ഈ കാലാവസ്ഥ തുടരുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. മക്കയിൽ പൊടിക്കാറ്റിനും ശക്തമായ കാറ്റോടുകൂടിയ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അന്ന് നേരത്തെ തന്നെ എൻ.സി.എം പ്രവചിച്ചിരുന്നു. പ്രദേശത്തെ താപനില പരമാവധി 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കുറഞ്ഞ താപനില 29 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 40 ശതമാനമായിരിക്കും അന്തരീക്ഷ ഈർപ്പം.

ഹാഇൽ പ്രവിശ്യയിലെ തുറസ്സായ പ്രദേശങ്ങളിലും ഹൈവേകളിലും മണിക്കൂറിൽ 40-49 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും, ഇതിനാൽ കാഴ്ചാപരിധി കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English summary : Jeddah and several other governorates of the Makkah region witnessed a dust storm on Saturday. This follows the forecast of the National Center for Meteorology (NCM), which stated earlier that active winds stirring up dust would hit the governorates of Jeddah, Rabigh, Bahra, Al-Kamil, Khulais, and Allith, including open areas and highways, leading to reduced horizontal visibility.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്മീറിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: രണ്ട് പേർ മരിച്ചു; 31 പേർക്ക് പരുക്ക്

National
  •  2 days ago
No Image

ഇറാനുമായുള്ള വെടിനിർത്തൽ കരാറിൽ വിട്ടുവീഴ്ചയില്ലെന്ന് ഡൊണാൾഡ് ട്രംപ്; വഴങ്ങിയില്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ഭീഷണി

International
  •  2 days ago
No Image

നടുങ്ങി തമിഴ്നാട്! പടക്ക ഫാക്ടറിയിലെ സ്ഫോടനത്തിൽ മരണം 21 ആയി; നിരവധി പേർ ചികിത്സയിൽ 

National
  •  2 days ago
No Image

അമേരിക്കയ്ക്കും ഇസ്റാഈലിനും വേണ്ടി ചാരവൃത്തി: ഇറാനിൽ 51 പേർ അറസ്റ്റിൽ

International
  •  2 days ago
No Image

കണ്ണൂരിൽ വീട്ടിലെ സ്റ്റെയർകേസിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിൽ വൻ സ്ഫോടനം; 18 മരണം

National
  •  2 days ago
No Image

ചൂടിന് ആശ്വാസമേകാന്‍ വേനല്‍മഴയെത്തുന്നു; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Kerala
  •  2 days ago
No Image

പെരുമാറ്റച്ചട്ടം നിലനിൽക്കെ ദൂരദർശനിൽ രാഷ്ട്രീയ പ്രചാരണം? പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സി.പി.എം

Kerala
  •  2 days ago
No Image

സതീശന്‍ ടിവിയില്‍ മാത്രം പ്രവര്‍ത്തിച്ചു, പിന്നണിയില്‍ പ്രവര്‍ത്തിച്ചത് കെ.സി; കെ.സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

Kerala
  •  2 days ago
No Image

വീടിനുള്ളിൽ സിസിടിവി, ഭാര്യയോടുള്ള സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഇരട്ടക്കുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

crime
  •  2 days ago