ജോഹറിനെ ബംഗളൂരു സമനിലയില്‍ തളച്ചു
ജോഹര്ബാഹ്റു: എ.എഫ്.സി കപ്പിന്റെ ആദ്യ പാദ സെമിയില്‍ നിലവിലെ ജേതാക്കളായ ജോഹര്‍ ദാരുല്‍ തസീമിനെ ബംഗളൂരു എഫ്.സി (1-1) സമനിലയില്‍ കുരുക്കി. 53ാം മിനുട്ടില്‍ പെരേര ഡയസിലൂടെ മുന്നിലെത്തിയ ജോഹറിനെ നാലു മിനുട്ടുകള്‍ക്ക് ശേഷം യൂജിന്‍സന്‍ ലിങ്ദോയിലൂടെ ഗോള്‍ മടക്കി സമനിലയില്‍ കുരുക്കുകയായിരുന്നു ബംഗളൂരു.
അതേസമയം ജോഹറിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സമനില പിടിക്കാനായത് ബംഗളൂരുവിന് ഗുണം ചെയ്യും.
സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ വമ്പന്‍ ജയം നേടി ഫൈനലിലേക്ക് മുന്നേറാനാവും ബംഗളൂരുവിന്റെ ശ്രമം. ആദ്യ പകുതിയില്‍ ഇരുടീമുകളും ഇഞ്ചോടിഞ്ച് പൊരുതി കളിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ആക്രമിച്ച കളിച്ച ജോഹര്‍ ആദ്യം ഗോള്‍ നേടിയെങ്കിലും ബംഗളൂരു അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."